Suspended | കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; കട്ടപ്പന സബ് രജിസ്ട്രാര്‍ ഓഫീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
ഇടുക്കി: (www.kvartha.com) കട്ടപ്പന സബ് രജിസ്റ്റാര്‍ ഓഫീസിലെ സീനിയര്‍ ക്ലാര്‍കിന് സസ്‌പെന്‍ഷന്‍. സീനിയര്‍ ക്ലാര്‍ക് എസ് കനകരാജിനെയാണ് സസ്‌പെന്റ് ചെയ്തത്. ഓഫീസിലെ പേഴ്‌സനല്‍ കാഷ് ഡിക്ലറേഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയതില്‍ അധിക തുക കനകരാജിന്റെ കൈവശമുണ്ടെന്ന് കണ്ടെത്തിയിരുന്നുവെന്നുവെന്നും ഇതിനെ തുടര്‍ന്നാണ് സസ്‌പെന്റ് ചെയ്തതെന്നുമാണ് വിവരം.
കട്ടപ്പന സബ് രജിസ്ട്രാര്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുവെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയെ തുടര്‍ന്നാണ് നടപടി. പണത്തിന്റെ സ്രോതസ് വെളിപ്പെടുത്താന്‍ കനകരാജിന് കഴിഞ്ഞിരുന്നില്ലെന്നും ഇയാളുടെ പക്കല്‍ 3470 രൂപയാണ് അധികമായി ഉണ്ടായിരുന്നതെന്നുമാണ് റിപോര്‍ട്.
Keywords: Idukki, News, Kerala, Suspension, Complaint, Kattappana sub registrar office officials suspended.