Bridge | നിറങ്ങള്‍ മാറി മാറിവരുന്ന ഫസാര്‍ഡ് ലൈറ്റിംഗ് സംവിധാനവുമായി കൂട്ടംവാതുക്കല്‍ കടവ് പാലം

 


ആലപ്പുഴ: (www.kvartha.com) നിറങ്ങള്‍ മാറി മാറിവരുന്ന ഫസാര്‍ഡ് ലൈറ്റിംഗ് സംവിധാനവുമായി കൂട്ടംവാതുക്കല്‍ കടവ് പാലം. ഇതിന്റെ ഉദ്ഘാടനം മന്ത്രി പിഎ മുഹമ്മദ് റിയാസ് ആണ് നിര്‍വഹിച്ചത്. 75 ലക്ഷം രൂപ ചെലവഴിച്ച് പാലത്തില്‍ സ്ഥാപിച്ച അലങ്കാര ദീപങ്ങളാണ് വര്‍ണ പ്രഭയില്‍ തിളങ്ങുന്നത്. ദേവികുളങ്ങര-കണ്ടല്ലൂര്‍ ഗ്രാമ പഞ്ചായതുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കൂട്ടുംവാതുക്കല്‍ പാലത്തിലാണ് ഫസാര്‍ഡ് ലൈറ്റിംഗ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

വിദേശ രാജ്യങ്ങളില്‍ മാത്രം കണ്ടു വരുന്ന ലൈറ്റിംഗ് സംവിധാനം സഞ്ചാരികളെ ആകര്‍ഷിക്കുകയും വിനോദ സഞ്ചാര മേഖലയെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ ആദ്യമായാണ് നിറം മാറ്റാന്‍ കഴിയുന്ന ഫസാര്‍ഡ് ലൈറ്റിംഗ് സംവിധാനം ഒരുക്കിയിരിക്കുന്നത്. 323 മീറ്റര്‍ നീളമുള്ള പാലത്തില്‍ 25 സോളാര്‍ ലൈറ്റുകളും, ഇരുവശങ്ങളിലുമായി സോളാര്‍ മിനി മാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.

Bridge | നിറങ്ങള്‍ മാറി മാറിവരുന്ന ഫസാര്‍ഡ് ലൈറ്റിംഗ് സംവിധാനവുമായി കൂട്ടംവാതുക്കല്‍ കടവ് പാലം

Keywords: Alappuzha, News, Kerala, Minister, Inauguration, Kayamkulam: Facade Lighting system installed in Koottumvathukkal Bridge.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia