പൊന്ന് കൊണ്ട് പുളിശ്ശേരി വെച്ച് തന്നാലും മന്ത്രിസ്ഥാനം വേണ്ട: ഗണേഷ്‌കുമാര്‍

 


തിരുവനന്തപുരം: (www.kvartha.com 31/01/2015) പൊന്ന് കൊണ്ട് പുളിശ്ശേരി വെച്ച് തന്നാലും ഇനി യുഡിഎഫ് മന്ത്രിസഭയിലേക്ക് ഇല്ലെന്ന് മുന്‍ മന്ത്രിയും എം എല്‍ എയുമായ കെ ബി ഗണേഷ്‌കുമാര്‍. തന്റെ തീരുമാനത്തില്‍ ഇനി മാറ്റമുണ്ടാവില്ലെന്നും അതില്‍ ആര്‍ക്കും ഒരു സംശയവും വേണ്ടെന്നും ഗണേഷ് പറഞ്ഞു.
പൊന്ന് കൊണ്ട് പുളിശ്ശേരി വെച്ച് തന്നാലും മന്ത്രിസ്ഥാനം വേണ്ട: ഗണേഷ്‌കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസിനായി കൊല്ലത്ത് സ്‌റ്റേഡിയം നിര്‍മ്മിക്കാനുള്ള മുന്‍കൈ എടുത്തത് താനാണെങ്കിലും ഉദ്ഘാടനത്തിന് തന്നെ ക്ഷണിച്ചില്ല. അതില്‍ തനിക്ക് വിഷമമില്ലെന്നും ഗണേഷ് വ്യക്തമാക്കി.

അധികാരമില്ലാത്തവന് ഒന്നുമില്ലെന്ന് മുഖ്യമന്ത്രി തന്നെ കെ.പി.സി.സി അധ്യക്ഷനോട് പറഞ്ഞിട്ടുണ്ടെന്നും ഗണേഷ് കുമാര്‍ ചൂണ്ടിക്കാട്ടി. ബാര്‍ കോഴ വിഷയത്തില്‍ ധനമന്ത്രി കെ എം മാണിയുടെ രാജി ധാര്‍മിക പ്രശ്‌നമാണെന്നും ഗണേഷ് പറഞ്ഞു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ഇലക്ട്രോണിക്‌സ് സാധനങ്ങളുടെ കള്ളക്കടത്ത്; തളങ്കരയിലെ വീട്ടില്‍ റെയ്ഡ്
Keywords:  Ganesh Kumar, Thiruvananthapuram, Inauguration, Chief Minister, Oommen Chandy, K.M.Mani, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia