KC Venugopal | സതീശന്‍ പാച്ചേനിയുടെ നിശ്ചയദാര്‍ഡ്യം പാര്‍ടിക്ക് മുതല്‍ക്കൂട്ടായെന്ന് കെസി വേണുഗോപാല്‍

 


കണ്ണൂര്‍: (www.kvartha.com) ഏറ്റെടുത്ത ചുമതലകള്‍ ആത്മാര്‍ഥതയോടും സത്യസന്ധവുമായി നിറവേറ്റാന്‍ എന്ത് ത്യാഗത്തിനും തയ്യാറായ നേതാവാണ് സതീശന്‍ പാച്ചേനിയെന്ന് എഐസിസി സംഘടനാ ചുമതലയുള്ള ജെനറല്‍ സെക്രടറി കെസി വേണുഗോപാല്‍. ജില്ലാ കോണ്‍ഗ്രസ് കമിറ്റിയുടെ ആഭിമുഖ്യത്തില്‍ സതീശന്‍ പാച്ചേനിയുടെ അനുസ്മരണ സമ്മേളനം ഡിസിസി ഓഫീസിലെ എന്‍ രാമകൃഷ്ണന്‍ സ്മാരക ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
            
KC Venugopal | സതീശന്‍ പാച്ചേനിയുടെ നിശ്ചയദാര്‍ഡ്യം പാര്‍ടിക്ക് മുതല്‍ക്കൂട്ടായെന്ന് കെസി വേണുഗോപാല്‍

സതീശന്‍ പാര്‍ടിയോട് കാണിച്ച കൂറും അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യവും പാര്‍ടിക്ക് ഒരിക്കലും മറക്കാനാകില്ല. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന സതീശന്‍ കയറിയ ഓരോ പടവുകളും കഷ്ടതകളുടെയും യാതനകളുടെയുമാണ്. അദ്ദേഹത്തിന്റെ വിയോഗം മൂലം പാര്‍ടിക്കുണ്ടായ നഷ്ടം വിവരണാതീതമാണ്. സതീശനെ പോലെ വളരെ കൃത്യനിഷ്ഠയോട് കൂടി ജീവിതം മുന്നോട്ടു കൊണ്ടു പോയ ഒരാള്‍ക്ക് ഇത് സംഭവിച്ചത് ഏറെ വേദനാജനകമാണ്. നിഷ്‌കളങ്കവും സുതാര്യവുമായ പ്രവര്‍ത്തനമാണ് അദ്ദേഹത്തിന്റേത്. ഒരു വലിയ നേതാവില്‍ കാണുന്ന മികവാണ് ചെറുപ്പക്കാരനായ സതീശന്റെ പ്രവര്‍ത്തനമെന്നും കെസി പറഞ്ഞു.

ചടങ്ങില്‍ ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ടിന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി കെസി ജോസഫ്, കെപിസിസി ജെനറല്‍ സെക്രടറി സോണി സെബാസ്റ്റ്യന്‍, സണ്ണി ജോസഫ് എംഎല്‍എ, മേയര്‍ അഡ്വ. ടിഒ മോഹനന്‍, കെ പി കുഞ്ഞിക്കണ്ണന്‍, പ്രൊഫ. എഡി മുസ്ത്വഫ, വിഎ നാരായണന്‍, സജീവ് മാറോളി, പിടി മാത്യു, ചന്ദ്രന്‍ തില്ലങ്കേരി, കെ പ്രമോദ്, കെസി മുഹമ്മദ് ഫൈസല്‍, ശമ മുഹമ്മദ്, മുഹമ്മദ് ബ്ലാത്തൂര്‍, എന്‍പി ശ്രീധരന്‍, എംപി ഉണ്ണികൃഷ്ണന്‍, ടി ജയകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords:  Latest-News, Kerala, Kannur, Top-Headlines, Kerala Congress, Congress, Political-News, Politics, KPCC, KC Venugopal, Satheeshan Pacheni, KC Venugopal about Satheeshan Pacheni.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia