Criticized | ബിജെപി പരാജയ ഭീതിയില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കോണ്‍ഗ്രസിനെ സാമ്പത്തികമായി തകര്‍ക്കുന്നുവെന്ന് കെസി വേണുഗോപാല്‍
Mar 29, 2024, 15:41 IST
ആലപ്പുഴ: (KVARTHA) ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയെ സാമ്പത്തികമായി തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കോണ്‍ഗ്രസ് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിന് പിന്നാലെ 1769കോടി രൂപ അടയ്ക്കണമെന്ന് കാണിച്ച് ഇഡി പുതിയ നോട്ടീസ് നല്‍കി.
അവര്‍ക്ക് ഇതൊന്നും ബാധകം ആവുകയും ചെയ്യുന്നില്ലെന്ന് കെസി വേണുഗോപാല്‍ ആരോപിച്ചു. ജനാതിപത്യത്തെ കശാപ്പ് ചെയ്യുന്ന ഇത്തരം നടപടികള്‍ മോദിയുടെ ഗൂഢാലോചനയുടെ ഭാഗമാണ്. രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയെ സാമ്പത്തികമായി തകര്‍ക്കുന്നതോടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കില്ലെന്ന സമീപനമാണ് ബിജെപി ലക്ഷ്യമിടുന്നത്.
ഈ ജനാധിപത്യ വിരുദ്ധ നടപടിയ്‌ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 400 സീറ്റുകള്‍ നേടുമെന്ന് പറഞ്ഞ ബിജെപി ഇപ്പോള്‍ പരാജയ ഭീതിയില്‍ ആയത് കൊണ്ടാണ് ഇഡിയെ ഉപയോഗിച്ചുള്ള പ്രതികാര നടപടിയിലേക്ക് കടന്നത്.
നാല് വര്‍ഷത്തെ ഇന്‍കം ടാക്സ് തുകയും അതിന്റെ പലിശയും ചേര്‍ത്താണ് ഈ തുക അടയ്ക്കാന്‍ ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസിനോട് ഭീമമായ തുക പിഴയൊടുക്കാന്‍ പറയുമ്പോഴും ബിജെപിയും കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ല.
അവര്‍ക്ക് ഇതൊന്നും ബാധകം ആവുകയും ചെയ്യുന്നില്ലെന്ന് കെസി വേണുഗോപാല്‍ ആരോപിച്ചു. ജനാതിപത്യത്തെ കശാപ്പ് ചെയ്യുന്ന ഇത്തരം നടപടികള്‍ മോദിയുടെ ഗൂഢാലോചനയുടെ ഭാഗമാണ്. രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയെ സാമ്പത്തികമായി തകര്‍ക്കുന്നതോടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കില്ലെന്ന സമീപനമാണ് ബിജെപി ലക്ഷ്യമിടുന്നത്.
ഈ ജനാധിപത്യ വിരുദ്ധ നടപടിയ്‌ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 400 സീറ്റുകള്‍ നേടുമെന്ന് പറഞ്ഞ ബിജെപി ഇപ്പോള്‍ പരാജയ ഭീതിയില്‍ ആയത് കൊണ്ടാണ് ഇഡിയെ ഉപയോഗിച്ചുള്ള പ്രതികാര നടപടിയിലേക്ക് കടന്നത്.
ഇതിനെ നിയമപരമായി നേരിടും. രാജ്യത്ത് നടക്കുന്ന ജനാധിപത്യ വിരുദ്ധ നടപടികള്‍ കോടതികള്‍ കാണുന്നുണ്ടെന്നും അനുകൂല വിധി ഉണ്ടാകുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാനുള്ള ബിജെപിയുടെ ശ്രമത്തെ ഭയപ്പെടുന്നില്ലെന്നും ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
'സ്‌നേഹത്തില്‍ നിന്നുദിക്കുന്നൂ ലോകം,
സ്‌നേഹത്താല്‍ വൃദ്ധിതേടുന്നു
സ്‌നേഹംതാന്‍ ശക്തി ജഗത്തില്‍' - എന്നെഴുതിയ മലയാളിയുടെ സ്‌നേഹ ഗായകന്‍ കുമാരനാശാന്റെ സ്മരണകള്‍ ഉണര്‍ത്തുന്ന പല്ലന കുമാര കോടിയിലെ സ്മൃതി കുടീരം കെ സി വേണുഗോപാല്‍ സന്ദര്‍ശിച്ചു. അവിടെ എത്തുമ്പോള്‍ കെ സി വേണുഗോപാല്‍ നിശബ്ദനായിരുന്നു.
ജാതിക്കും മതത്തിനും എതിരെ തന്റെ തൂലികയിലൂടെ നിരവധി കവിതകള്‍ മലയാളിക്ക് നല്‍കിയ മഹാകവിയോട് രാജ്യത്ത് ഇപ്പോള്‍ നടമാടുന്നത് ജാതിയും മതവുമാണെന്ന് കെ സി മന്ത്രിച്ചു. ഇതില്‍ നിന്നും മോചനം ലഭിക്കാനുള്ള പോരാട്ട വഴികളില്‍ കരുത്താര്‍ജിക്കാനുള്ള സന്ദര്‍ശനം കൂടി ആയി പല്ലനയിലേത്.
കവിതകളെയും പാട്ടുകളെയും ഏറെ സ്‌നേഹിക്കുന്ന കെ സി സ്മൃതി കുടീരത്തില്‍ പ്രാര്‍ത്ഥിച്ച് പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് ആശാന്റെ പ്രതിമയില്‍ ഹാരം അണിയിച്ചു. ആശാന്റെ സ്മരണകളുടെ നൂറാം വാര്‍ഷികം ആചരിക്കുന്ന വേളയില്‍ അതിന്റെ പ്രധാന്യം ഉള്‍ക്കൊണ്ടു കൊണ്ടായിരുന്നു കെസിയുടെ സന്ദര്‍ശനം. 'പാരതന്ത്ര്യം മാനികള്‍ക്ക്
മൃതിയേക്കാള്‍ ഭയാനകം' എന്നു പറഞ്ഞ കുമാരനാശാന്റെ വരികള്‍ മനസ്സില്‍ ഒന്ന് കൂടി ഊട്ടി ഉറപ്പിച്ചാണ് കെ സി സ്മൃതി കുടീരത്തിന്റെ പടികള്‍ ഇറങ്ങിയത്.
ദുരിതകാലത്ത് ജനങ്ങളെ കൊള്ളയടിച്ചവര്‍ക്ക് ഈ തിരഞ്ഞെടുപ്പില്‍ ജനം ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഡിസിസി പ്രസിഡന്റ് ബി ബാബു പ്രസാദ് പറഞ്ഞു. മുതുകുളം നോര്‍ത് മണ്ഡലം 144-ാം നമ്പര്‍ ബൂത് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബൂത്ത് പ്രസിഡന്റ് രാജശേഖരന്‍ പിള്ള ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അഡ്വ.വി. ഷുക്കൂര്‍, വേണു പ്രസാദ്, ആര്‍. രാജഗോപാല്‍, എച് നിയാസ്, രവി പുരത്ത് രവീന്ദ്രന്‍, സിദ്ദീഖ്, ജെ ദാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: KC Venugopal Criticized BJP, Alappuzha, News, KC Venugopal, Criticized, BJP, Congress, ED Raid, Politics, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.