Criticized | മണിപ്പൂരിലെ മുറിവ് ഉണങ്ങും മുന്‍പ് മോദി സര്‍ക്കാര്‍ വീണ്ടും വ്രണപ്പെടുത്താന്‍ ശ്രമം നടത്തുന്നുവെന്ന് കെസി വേണുഗോപാല്‍
Mar 28, 2024, 18:39 IST
ആലപ്പുഴ: (KVARTHA) മണിപ്പൂരിലെ സര്‍ക്കാര്‍ ദുഃഖവെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിവസമായി പ്രഖ്യാപിച്ചതിനു പിന്നില്‍ കൃത്യമായ രാഷ്ടീയ ഗൂഢാലോചന ഉണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെസി വേണുഗോപാല്‍. കഴിഞ്ഞ 11 മാസങ്ങളായി മണിപ്പൂരില്‍ നടക്കുന്ന സംഭവങ്ങള്‍ നമ്മളെയാകെ വേദനയിലാഴ്ത്തിയതാണ്. അതിന്റെ മുറിവ് ഉണങ്ങും മുന്‍പ് വീണ്ടും വ്രണപ്പെടുത്താനുള്ള ശ്രമങ്ങളാണ് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഉണ്ടാകുന്നത്.
ഇത് ഒരു മതവിഭാഗത്തിന്റെ മാത്രം പ്രശ്നമല്ല. ലോകത്തിനു മുഴുവന്‍ പ്രത്യാശ നല്‍കുന്ന ദിവസം പ്രവൃത്തി ദിവസമായി തീരുമാനിച്ചത് അങ്ങേയറ്റം സങ്കടകരവും പ്രതിഷേധാര്‍ഹവുമാണ്. എങ്ങനെ ആളുകളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയലാഭം കൊയ്യാമെന്നാണ് ബിജെപി ആലോചിക്കുന്നത്. ഇത് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം കൂടിയാണ്. നാഗാലാന്റിലും ബിജെപി പയറ്റുന്നത് ഇതേ തന്ത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ ഭീതി വിതയ്ക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത്. ജനങ്ങളുടെ പ്രതിഷേധത്തിന്റെയും സമ്മര്‍ദത്തിന്റെയും ഫലമായാണ് ഒടുവില്‍ ഉത്തരവ് പിന്‍വലിക്കേണ്ടി വന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ചേര്‍ത്തലയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാവിജയന്റെ കമ്പനി എക്സാലോജിക്കിനെതിരായ ഇഡിയുടെ അന്വേഷണം വെറും തിരഞ്ഞെടുപ്പ് നാടകമെന്നും അദ്ദേഹം പറഞ്ഞു. ഈ അന്വേഷണത്തെ കാര്യമായി എടുക്കേണ്ടതില്ല. ഇത് വെറും നാടകം മാത്രമാണ്. ഇതിലെ പ്രധാന നാട്ട്യക്കാര്‍ പ്രധാനമന്ത്രിയും നമ്മുടെ സംസ്ഥാനത്തെ മുഖ്യമന്ത്രിയുമാണ്. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് തുടങ്ങിയ അന്വേഷണങ്ങളുടെ പുരോഗതി എന്താണെന്നും കെ സി ചോദിച്ചു.

Keywords: KC Venugopal Criticized BJP Govt, Alappuzha, News, KC Venugopal, Criticized, BJP Govt, Easter, Holiday, Politics, Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.