KC Venugopal | കടലെടുത്ത ജീവിതശേഷിപ്പുമായെത്തിയ മീന്‍പിടുത്ത തൊഴിലാളി അജിതിനെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ച് കെ സി വേണുഗോപാല്‍; എന്തിനും കൂടെ ഉണ്ടെന്നുള്ള ഉറപ്പും നല്‍കി
Apr 12, 2024, 17:53 IST
ആലപ്പുഴ: (KVARTHA) ഒന്നര വര്‍ഷം മുന്‍പുള്ളൊരു സായാഹ്നത്തിലാണ് കാട്ടൂര്‍ ചുള്ളിക്കല്‍ വീട്ടില്‍ അജിത് എന്ന മത്സ്യതൊഴിലാളിയുടെ ജീവിതം മാറിമറിയുന്നത്. 2022 സെപ്തംബര്‍ 21ന് ആണ് അജിത്തിന്റെ ജീവിതം തന്നെ മാറ്റി മറിച്ച ആ സംഭവം നടന്നത്. നാല് സുഹൃത്തുക്കളോടൊപ്പം ആഴക്കടലില്‍ മീന്‍പിടിയ്ക്കാന്‍ പോയ അജിത് അഞ്ചു ദിവസങ്ങള്‍ക്ക് ശേഷം രണ്ടായിരം കിലോയോളം മീനുമായാണ് തിരികേ വന്നത്.
ഹാര്‍ബറില്ലാത്തതിനാല്‍ കടലില്‍ തന്നെ നങ്കൂരമിട്ട് നിര്‍ത്തിയ ഫൈബര്‍ വള്ളത്തില്‍ പാതിയോളം മീന്‍ വിറ്റു തീര്‍ക്കാനും ഉണ്ടായിരുന്നു. പെട്ടെന്നാണ് കടല്‍ക്ഷോഭിച്ചത്. അജിത്തിന്റെ ഫൈബര്‍ വള്ളവും കാറ്റാടി കടപ്പുറത്തുണ്ടായിരുന്ന മറ്റ് ചെറുവള്ളങ്ങളുമെല്ലാം തകര്‍ന്നുപോകുമെന്ന അവസ്ഥയുണ്ടായി. കൊച്ചിയിലെ കാളമുക്കിലേക്ക് എത്തിച്ച് വള്ളം സുരക്ഷിതമാക്കാന്‍ അജിത് തീരുമാനിച്ചു.
രണ്ട് സുഹൃത്തുക്കളും കൂടെ കൂടി. കുറേ ദൂരം മുന്നോട്ട് പോയപ്പോള്‍ ശക്തമായ കാറ്റിലും കോളിലും പെട്ട് വള്ളം തകര്‍ന്നു. മരണം മുന്നില്‍ കണ്ട മണിക്കൂറുകള്‍. ഒടുവില്‍ ബോട്ടില്‍ ഉണ്ടായിരുന്ന പൊന്ത് വള്ളത്തില്‍ കയറി ഒരുവിധം കരപറ്റി. പോളിയോ ബാധിച്ച് വലതുകാലിന് സ്വാധീനക്കുറവുള്ള അജിത് ഒരുകണക്കിനാണ് കടലില്‍ നിന്ന് ജീവന്‍ തിരികേ പിടിച്ചത്. 50 ലക്ഷത്തോളം വിലവരുന്ന ഫൈബര്‍ ബോട്ടും ഒരു ലക്ഷത്തിലധികം വില വരുന്ന മീനും അന്ന് നഷ്ടമായി.
മൂന്ന് പെണ്‍മക്കളും ഒരു മകനും ഭാര്യയും അച്ഛനുമമ്മയും ഉള്‍പ്പെടുന്ന വലിയ കുടുംബത്തിന്റെ ആണിക്കല്ലാണ് അന്ന് ഇളകിയാടിയത്. കിടപ്പാടം പണയം വെച്ച് മൂത്തമകള്‍ ലയയുടെ കല്യാണത്തിനും വീടിന്റെ അറ്റകുറ്റപ്പണിയ്ക്കുമായി എടുത്ത ഏഴ് ലക്ഷം ബാങ്ക് വായ്പ്പയുടെ തിരിച്ചടവും മുടങ്ങി. ഫിഷറീസ് മന്ത്രിയെ നേരില്‍കണ്ടും വകുപ്പില്‍ അപേക്ഷയും പരാതിയുമായി കുറേ നാളുകള്‍ അലഞ്ഞു നടന്നു.
എന്നാല്‍ ഒരു രൂപയുടെ സഹായം പോലും അജിത്തിനും കുടുംബത്തിനും സര്‍ക്കാരില്‍ നിന്ന് കിട്ടിയില്ലെന്ന് ഇദ്ദേഹം ആരോപിക്കുന്നു. കുടുംബത്തിന്റെ ദയനീയ അവസ്ഥ കണ്ട് രണ്ടു ലക്ഷത്തോളം രൂപ പ്രദേശവാസികള്‍ പിരിവ് എടുത്ത് നല്‍കി. നന്നായി പഠിയ്ക്കുമായിരുന്ന മകന്‍ ആന്റണി ഡിഗ്രി പഠനം ഉപേക്ഷിച്ച് സമീപത്തെ റിസോര്‍ട്ടില്‍ ജോലിക്ക് പോയി.
പ്ലസ്ടു നല്ല മാര്‍ക്കോടെ പാസ്സായ ഇളയമകള്‍ അനീറ്റയുടെ തുടര്‍ പഠനത്തിന് പോലും പണം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയിലാണ് ഇന്ന് ഇവര്‍. ഫിഷറീസില്‍ താല്‍ക്കാലിക ജോലിയുള്ള മകള്‍ സ്നോഫിയുടെ തുച്ഛമായ ശമ്പളമാണ് ഇന്ന് ഈ കുടുംബത്തിന്റെ പ്രധാന വരുമാനം.
മാരാരിക്കുളം മണ്ഡലത്തിലെ പര്യടനത്തിനിടെ കാറ്റാടി കടപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെസി വേണുഗോപാല്‍ വരുന്നുണ്ടെന്ന് അറിഞ്ഞ് കെസിയെ കാണാനായി വന്നതായിരുന്നു അജിത്. പ്രചാരണത്തിരക്കിലും അജിത്തിന്റെ സങ്കടങ്ങള്‍ ക്ഷമയോടെ കേട്ട കെ സി എന്തു സഹായത്തിനും താന്‍ ഉണ്ടെന്ന് ഉറപ്പ് നല്‍കി. അജിത്തിനെ പോലെ ദുരിതത്തിലായ മത്സ്യത്തൊഴിലാളികളുടെ എല്ലാവരുടെയും പ്രശ്നങ്ങള്‍ക്ക് ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ശാശ്വത പരിഹാരം കാണുമെന്ന് അജിത്തിനെ തോളോട് ചേര്‍ത്ത് നിര്‍ത്തി കെ സി വേണുഗോപാല്‍ പറഞ്ഞു.
Keywords: KC Venugopal says would find a solution to the problems of fishermen, Alappuzha, News, KC Venugopal, Fishermen, Congress, Candidate, Lok Sabha Election, Family, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.