Campaign | വലിയ റോഡ് ഷോകൾക്കും പൊതുയോഗങ്ങൾക്കും പകരം ജനങ്ങളെ നേരിട്ട് കണ്ട് പരിഭവങ്ങൾ കേട്ടറിഞ്ഞും സംവദിച്ചും ഒരു സ്ഥാനാർഥി; ഇത് പ്രചാരണത്തിലെ 'കെസി വേണുഗോപാൽ സ്റ്റൈല്‍'
Apr 17, 2024, 23:24 IST
ആലപ്പുഴ: (KVARTHA) കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ മത്സരിക്കുന്നത് കൊണ്ട് ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ആലപ്പുഴ. 2009 ലും 2014 ലും മണ്ഡലത്തിൽ വിജയിച്ച വേണുഗോപാൽ 2019 ൽ മൂന്നാം തവണ മത്സരിത്തിനിറങ്ങിയില്ല, തുടർന്ന് പാർട്ടിക്ക് സീറ്റ് നഷ്ടമായി.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 19 മണ്ഡലങ്ങളിൽ നിന്ന് കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് വിജയം നേടിയപ്പോൾ, ആലപ്പുഴയിൽ മാത്രമാണ് എൽഡിഎഫിന് വിജയിക്കാനായത്. സിപിഎം സ്ഥാനാർഥി എ എം ആരിഫ് 10,474 വോട്ടുകൾക്കാണ് ഇവിടെ വിജയിച്ചത്.
2019-ലെ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് നഷ്ടമായ ഏക സീറ്റ് തിരിച്ചുപിടിക്കാൻ വേണുഗോപാൽ തന്നെ വേണമെന്ന് മണ്ഡലത്തിൽ നിന്ന് മുറവിളി ഉയർന്നിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വലംകൈയായി കണക്കാക്കപ്പെടുന്ന വേണുഗോപാൽ ആലപ്പുഴയിൽ മൂന്ന് തവണ എംഎൽഎയും ആയിട്ടുണ്ട്. നിലവിൽ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗവുമാണ്. സംസ്ഥാനത്തും കേന്ദ്രത്തിലും മന്ത്രിയുമായിരുന്നു.
ഇത്രയേറെ അനുഭവ സമ്പത്തും പ്രാഗത്ഭ്യവുമുള്ള കെ സി വേണുഗോപാൽ മത്സരിത്തിനിറങ്ങുമ്പോൾ പ്രചാരണത്തിൽ അദ്ദേഹത്തിന്റേതായ രീതികളുമുണ്ട്. വോട്ടര്‍മാരെ നേരിൽ കണ്ട് അവരുടെ പ്രശ്നങ്ങളും പരിഭവങ്ങളും അടുത്തറിഞ്ഞ് കൊണ്ട് വേറിട്ട രീതിയിലാണ് അദ്ദേഹത്തിന്റെ വോട്ട് അഭ്യർത്ഥന.
റോഡ് ഷോകൾക്കും പൊതുപരിപാടികൾക്കും പകരം താഴെ തട്ടിലുള്ള വോട്ടർമാരെ നേരിൽ കണ്ട് സംവദിക്കുന്ന അദ്ദേഹത്തിന്റെ ശൈലി വലിയ പ്രശംസ നേടിയിട്ടുണ്ട്. സ്ത്രീകൾ, മീൻ തൊഴിലാളികൾ, കർഷകർ, തൊഴിലാളികൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവരുമായി നേരിട്ട് സംവദിക്കാനും അവരുടെ പരാതികളും പ്രശ്നങ്ങളും കേൾക്കാനും നടത്തിയ വിവിധ സംഗമങ്ങൾ വലിയ ശ്രദ്ധ നേടി.
അദാനിമാര്‍ക്കും അംബാനിമാര്‍ക്കും മാത്രമായുള്ള സര്‍ക്കാരല്ല, എല്ലാ തൊഴിലാളികള്‍ക്കും വേണ്ടിയുള്ള സര്‍ക്കാരായിരിക്കും ഈ തിരഞ്ഞെടുപ്പോടെ അധികാരത്തില്‍ വരുന്നതെന്ന് കെ സി വേണുഗോപാല്‍. മാരാരിക്കുളത്ത് വിവിധ തൊഴില്മേഖലിയിലെ തൊഴിലാളികളുമായുള്ള സംവാദ പരിപാടിയില്‍ വ്യക്തമാക്കിയപ്പോൾ കയ്യടികളോടെയാണ് സദസ് അത് സ്വീകരിച്ചത്.
തൊഴിലാളികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് സമഗ്രമായ പദ്ധതികളാണ് ഇന്ത്യാ മുന്നണി ആസൂത്രണം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വേദിയിൽ പറഞ്ഞു. കെ സി വേണുഗോപാലിന്റെ വേറിട്ട പ്രചാരണ ശൈലി മണ്ഡലത്തിൽ വലിയ സ്വാധീനമുണ്ടാക്കിയെന്നാണ് യുഡിഎഫിന്റെ വിലയിരുത്തൽ. ഇത് മുന്നണിക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.

Keywords: News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, 'KC Venugopal Style' in election campaign.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.