KC Venugopal | യുവവോടർമാരുടെ മനം കവർന്ന് കെ സി വേണുഗോപാൽ; യുവത്വത്തിന്റെ ഹൃദയത്തുടിപ്പ് അറിഞ്ഞ് കലാലയങ്ങളിലൂടെ സന്ദർശനം
Mar 25, 2024, 21:44 IST
ആലപ്പുഴ: (KVARTHA) വിദ്യാർഥികളായ യുവവോടർമാരുടെ മനം കവർന്ന് ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി കെ സി വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. യുവത്വത്തിന്റെ ഹൃദയ തുടിപ്പറിയാൻ മണ്ഡലത്തിലെ വിവിധ കോളജുകളിലാണ് അദ്ദേഹം സന്ദർശനം നടത്തിയത്. കായംകുളം വനിതാ പോളിടെക്‌നിക് കോളജിൽ നിന്നാണ് പ്രയാണം ആരംഭിച്ചത്. കായംകുളം എംഎസ്എം കോളജിലും എത്തി കെ സി വോട് അഭ്യർഥിച്ചു. ആവേശകരമായ വരവേൽപാണ് ഓരോ കോളജുകളിലും ലഭിച്ചത്. പൂക്കൾ വാരി വിതറിയും ഹാരാർപ്പണം നടത്തിയും ചെണ്ടമേളങ്ങളുടെ അകമ്പടിയോടെയുമാണ് വരവേറ്റത്.
ഹരിപ്പാട് ടികെഎംഎം കോളജിൽ ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് കെ സിയെ സ്വീകരിച്ചത്. കോളജിലെ കെ എസ് യു വിദ്യാർഥികളുടെ മുഖപത്രം കലാവേദി അദ്ദേഹം പ്രകാശനം ചെയ്തു. കോളേജിൽ നിന്നും വിരമിക്കുന്ന പ്രിൻസിപൽ ഡോ. പി പി ശർമിളയ്ക്ക് കെ എസ് യു യൂണിറ്റ് കമിറ്റിയുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ സ്നേഹോപഹാരവും അദ്ദേഹം കൈമാറി. തുടർന്ന് അമ്പലപ്പുഴ ഗവ. കോളജിലും എത്തി വിദ്യാർഥികളോട് വോട് അഭ്യർഥിച്ചു. പടക്കം പൊട്ടിച്ചാണ് കെ എസ് യു പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിച്ചത്.
ആലപ്പുഴ എസ് ഡി കോളജിലും പടക്കം പൊട്ടിച്ചാണ് പ്രവർത്തകർ കെ സി യെ വരവേറ്റത്. വിദ്യാർഥികളോട് വോട് അഭ്യർഥിച്ച അദ്ദേഹം കോളജിലെ കെ എസ് യു യൂണിറ്റ് കമിറ്റി ഏർപ്പെടുത്തിയ ഹോളി ആഘോഷത്തിലും പങ്കെടുത്തു. പ്രവർത്തകർ വർണങ്ങളിൽ കെ സി യെ പൊതിഞ്ഞത് വേറിട്ട കാഴ്ചയായി. സെന്റ് ജോസഫ് വിമൻസ് കോളേജിലും എത്തി കെ സി വോട് തേടി.
ആലപ്പുഴ ശ്രീനാരായണ കോളജിലും വിദ്യാർഥികൾ ആവേശത്തോടെ കെസിയെ വരവേറ്റു. തുടർന്ന് ചേർത്തല സെന്റ് മൈകിൾസ് കോളജിലും വലിയ സ്വീകരണമാണ് ലഭിച്ചത്. കെ എസ് യു പ്രവർത്തകർ മധുര വിതരണവും നടത്തി. ചേർത്തല ഗവ. പോളി ടെക്‌നിക് കോളജിലും അദ്ദേഹം സന്ദർശനം നടത്തി.
കാംപസുകളിൽ എത്തിയപ്പോൾ പഴയ ഊർജം തിരിച്ചു കിട്ടിയതായി കെ സി വേണുഗോപാൽ പറഞ്ഞു. കോളജ് രാഷ്ട്രീയത്തിലൂടെ വളർന്ന തനിക്ക് പഴയ കാലത്തേക്കുള്ള തിരിച്ചു പോക്ക് കൂടി ആയിരുന്നു കാംപസ് സന്ദർശനങ്ങൾ എന്നും ആലപ്പുഴ എസ് ഡി കോളജിൽ നടന്ന ഹോളി ആഘോഷത്തിൽ പങ്കെടുത്ത ശേഷം അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. പുതിയ തലമുറയ്ക്ക് പുതിയ കാഴ്ചപ്പാടുകളും നിലപാടുകളും ഉള്ളവരാണെന്നും അവരുടെ പിന്തുണ തനിക്കൊപ്പം ഉണ്ടാവുമെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
ഡി സി സി പ്രസിഡൻ്റ് അഡ്വ. ബി ബാബു പ്രസാദ്, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, ജില്ലാ പ്രസിഡന്റ് എ ഡി തോമസ് സംസ്ഥാന ഭാരവാഹികളായ സിംജോ സാമുവൽ, സുറുമി ഷാഹുൽ, അൻസിൽ ജലീൽ, അബാദ് ലുട്ഫി എന്നിവർ വിവിധ കോളജ് സന്ദർശനത്തിൽ സ്ഥാനാർഥിക്ക് ഒപ്പമുണ്ടായിരുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.