KEAM Exam | കീം പരീക്ഷ: താത്കാലിക കാറ്റഗറി പട്ടിക പ്രസിദ്ധീകരിച്ചു; ചൊവ്വാഴ്ച വരെ പരാതികൾ അറിയിക്കാൻ അവസരം; അറിയാം കൂടുതൽ

 


തിരുവനന്തപുരം: (www.kvartha.com) കേരള എന്‍ജിനീയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ (KEAM) യുടെ വിവിധ കാറ്റഗറി, കമ്യൂണിറ്റി സംവരണം, ഫീസാനുകൂല്യം എന്നിവയ്ക്ക് അർഹരായവരുടെ താത്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കീം പ്രവേശന പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ cee(dot)kerala(dot)gov(dot)in-ൽ ലിസ്റ്റ് പരിശോധിക്കാം.
  
KEAM Exam | കീം പരീക്ഷ: താത്കാലിക കാറ്റഗറി പട്ടിക പ്രസിദ്ധീകരിച്ചു; ചൊവ്വാഴ്ച വരെ പരാതികൾ അറിയിക്കാൻ അവസരം; അറിയാം കൂടുതൽ

ലിസ്റ്റുമായി ബന്ധപ്പെട്ട് പരാതികളുള്ളവർക്ക് അവരുടെ അപേക്ഷാ നമ്പറും പേരും സഹിതം ceekinfo(dot)cee(at)kerala(dot)gov(dot)in എന്ന ഇ-മെയിൽ വിലാസത്തിൽ ഓഗസ്റ്റ് 23 ഉച്ചയ്ക്ക് 12 മണിവരെ അറിയിക്കാം. കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ, എല്ലാ കോഴ്സുകൾക്കുമായി പ്രത്യേക വിഭാഗം തിരിച്ചുള്ള പട്ടിക ഉടൻ പ്രസിദ്ധീകരിക്കും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia