കാശ്മീരി യുവാക്കള്‍ക്ക് തണലൊരുക്കി കേളകത്തെ കുടുംബം

 


കൊട്ടിയൂര്‍: (www.kvartha.com 05.05.2020) കശ്മീരി യുവാക്കള്‍ക്ക് കൈത്താങ്ങായി മലയാളി കുടുംബം. കൊവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക് ഡൗണില്‍ കുടുങ്ങിപ്പോയ വിമല്‍ ജ്യോതി എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ത്ഥികളായ ഇല്യാസിനുംഉമറിനും തണലൊരുക്കിയത് സഹപാഠിയുടെ കുടുംബമാണ്. നാട്ടില്‍ പോകാനാവാതെ കുടുങ്ങിയ കശ്മീര്‍ സ്വദേശികളായ ഇവര്‍ക്ക് സഹപാഠിയുടെ കുടുംബം ആശ്രയമാവുകയായിരുന്നു. ഭാഷയും മതങ്ങളും അതിരിടാത്ത സ്‌നേഹം തെളിയുകയാണ് പേരാവൂര്‍ കണിച്ചാറിലെ നെല്ലിക്കുന്നേല്‍ വീട്ടില്‍.

രണ്ടാം വര്‍ഷ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളാണ് ഇല്യാസും ഉമറും ജാവിദും. മാര്‍ച്ച് 13ന് കോളജ് അടച്ചപ്പോള്‍ എല്ലാവരും വീടുകളിലേക്ക് പോയി. എന്നാല്‍ ഉടന്‍ കോളജ് തുറക്കുമെന്ന പ്രതീക്ഷയില്‍ ഇല്യാസും ഉമറും കോളജില്‍ കഴിഞ്ഞു. അവധി തുടര്‍ന്നതോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കശ്മീരിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തു. 26നാണ് ടിക്കറ്റ് കിട്ടിയത്. ഇതിനിടെയുള്ള ദിവസങ്ങളില്‍ താമസിക്കാന്‍ സഹപാഠിയായ ബ്രില്‍സ് സോജന്റെകണിച്ചാറിലെ വീട്ടിലേക്ക് പോവുകയായിരുന്നു.

എന്നാല്‍ വീട്ടിലെത്തിയതിന്റെ പിറ്റേ ദിവസമാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തിയത്. ബ്രില്‍സിന്റെ പിതാവ് സോജനും അമ്മ സ്വര്‍ണയും തന്റെ രണ്ട് മക്കളൊടൊപ്പം ഇവരും സുരക്ഷിതരായിക്കുമെന്ന് രക്ഷിതാക്കളെ അറിയിക്കുക്കയായിരുന്നു.നോമ്പ് കാലത്തിന്റെ പ്രാര്‍ഥനാ വിശുദ്ധിയില്‍ കഴിയുന്ന കുട്ടികള്‍ക്ക് നിസ്‌കരിക്കാനും സൗകര്യമൊരുക്കി. രാത്രിയില്‍ നോമ്പ് വിഭവങ്ങളുമൊരുക്കുന്നു.

കാശ്മീരി യുവാക്കള്‍ക്ക് തണലൊരുക്കി കേളകത്തെ കുടുംബം

Keywords:  News, Kerala, Family, Students, Help, Kelakam, Kashmiri, Ticket, Airport, Kottiyoor, Kelakam family's help for Kashmiri students
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia