Bill Passed | ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാനുള്ള ബില്‍ നിയമസഭ പാസാക്കി; ഭേദഗതി നിര്‍ദേശം മുന്നോട്ടുവച്ച് പ്രതിപക്ഷം

 


തിരുവനന്തപുരം: (www.kvartha.com) ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാനുള്ള സര്‍വകലാശാല ഭേദഗതി ബില്‍ പാസാക്കി കേരള നിയമസഭ. സബ്ജക്ട് കമിറ്റിയുടെ പരിഗണനക്ക് ശേഷം വീണ്ടുമെത്തിയ ബിലാണ് സഭ പാസാക്കിയത്. അതേസമയം, ബിലിനെ എതിര്‍ത്ത പ്രതിപക്ഷം ഭേദഗതികള്‍ നിര്‍ദേശിച്ചു.

Bill Passed | ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാനുള്ള ബില്‍ നിയമസഭ പാസാക്കി; ഭേദഗതി നിര്‍ദേശം മുന്നോട്ടുവച്ച് പ്രതിപക്ഷം

എല്ലാ സര്‍വകലാശാലകള്‍ക്കും കൂടി ഒറ്റ ചാന്‍സലര്‍ മതിയെന്ന ഭേദഗതി നിര്‍ദേശമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുന്നോട്ടുവെച്ചത്. വിരമിച്ച സുപ്രീംകോടതി ജഡ്ജിയോ ഹൈകോടതി ചീഫ് ജസ്റ്റിസോ ചാന്‍സലറാകണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. ചാന്‍സലര്‍ നിയമനത്തിന് വേണ്ടി പ്രത്യേക സമിതിയെ നിയോഗിക്കണം. പ്രതിപക്ഷ നേതാവും ഹൈകോടതി ചീഫ് ജസ്റ്റിസും അടങ്ങുന്ന സമിതിയായിരിക്കണം ചാന്‍സലറെ നിയമിക്കേണ്ടതെന്ന നിര്‍ദേശവും പ്രതിപക്ഷത്ത് നിന്നുണ്ടായി.

ചാന്‍സലര്‍ നിയമനത്തിന് പ്രത്യേക സമിതി വേണമെന്ന പ്രതിപക്ഷ നിര്‍ദേശം ഭാഗികമായി സര്‍കാര്‍ അംഗീകരിച്ചു. എന്നാല്‍, വിമരിച്ച ജഡ്ജിമാര്‍ വേണമെന്ന ആവശ്യം തള്ളി. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീകര്‍ എന്നിവര്‍ സമിതിയിലുണ്ടാകുമെന്ന് നിയമ മന്ത്രി പി രാജീവ് വ്യക്തമാക്കി.

എന്നാല്‍ ബിലിനോട് ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ലെന്നും സര്‍വകലാശാലകളില്‍ മാര്‍ക്‌സിറ്റ് വല്‍കരണത്തിന് ശ്രമിക്കുന്നതായും സതീശന്‍ ആരോപിച്ചു. ഇതോടെ സര്‍കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് സഭാ നടപടികള്‍ പ്രതിപക്ഷം ബഹിഷ്‌കരിച്ചു.

സംസ്ഥാനത്തെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റുകയാണ് സര്‍വകലാശാല ഭേദഗതി ബിലിലൂടെ സര്‍കാര്‍ ലക്ഷ്യമിടുന്നത്. ഭരണഘടനയില്‍ പറയാത്ത ഉത്തരവാദിത്തത്തില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കാനാണ് നിയമനിര്‍മാണമെന്ന് സര്‍കാര്‍ വിശദീകരിക്കുന്നു.

ഗവര്‍ണര്‍ക്ക് പകരം വിദ്യാഭ്യാസ രംഗത്തെ പ്രഗത്ഭരെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിയമിക്കാനാണ് പദ്ധതി. ഒരേ സ്വഭാവമുള്ള സര്‍വകലാശാലകള്‍ക്ക് ഒരു ചാന്‍സലറാകും ഉണ്ടാവുക. സര്‍വകലാശാല ഭേദഗതി ബില്‍ പാസാക്കിയ സഭ അനിശ്ചിതകാലത്തേക്ക് പിരിയും.

Keywords: Kerala assembly passes bill to remove governor as chancellor of state universities, Thiruvananthapuram, News, Assembly, Governor, University, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia