നിയമസഭാ സമ്മേളനം തുടങ്ങി; 5 എം എല്‍ എമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; മഞ്ചേശ്വരത്തെ എം സി ഖമറുദ്ദീന്‍ സത്യപ്രതിജ്ഞ ചെയ്തത് കന്നഡയില്‍
Oct 28, 2019, 10:53 IST
തിരുവനന്തപുരം: (www.kvartha.com 28.10.2019) പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ആരംഭിച്ചു. ചോദ്യോത്തരവേളക്ക് ശേഷം ഡെല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, മുന്‍ മന്ത്രി ദാമോദരന്‍ കാളാശ്ശേരി എന്നിവര്‍ക്ക് ചരമോപചാരം അര്‍പ്പിച്ചതിന് ശേഷം പത്ത് മണിയോടെ പുതിയ അംഗങ്ങള്‍ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു. കന്നഡയിലാണ് മുസ്ലിംലീഗ് എംഎല്‍എയായ എം സി ഖമറുദ്ദീന്‍ സത്യപ്രതിജ്ഞ ചെയ്തത്.
കോന്നിയില്‍ നിന്ന് വിജയിച്ച കെ യു ജനീഷ് കുമാറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. മഞ്ചേശ്വരത്ത് നിന്ന് വിജയിച്ച എം സി ഖമറുദ്ദീന്‍ വട്ടിയൂര്‍ക്കാവില്‍ നിന്ന് വിജയിച്ച വി കെ പ്രശാന്ത് അരൂരില്‍ നിന്ന് വിജയിച്ച ഷാനിമോള്‍ ഉസ്മാന്‍ എറണാകുളത്ത് ജയിച്ച ടി ജെ വിനോദ് എന്നിവര്‍ തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്തു.
പാലായില്‍ ജയിച്ച മാണി സി കാപ്പന്‍ നേരത്തേ സത്യപ്രതിജ്ഞ ചെയ്തെങ്കിലും സഭയില്‍ തിങ്കളാഴ്ച അദ്ദേഹത്തിന്റെ ആദ്യ ദിനമാണ്. പൂര്‍ണമായും നിയമനിര്‍മാണം ഉദ്ദേശിച്ചിട്ടുള്ളതാണ് സമ്മേളനം. പതിനാറ് ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകളും മറ്റ് അത്യാവശ്യ ബില്ലുകളും പരിഗണിക്കും. സമ്മേളനത്തിന്റെ ആദ്യ രണ്ട് ദിനങ്ങളില്‍ പ്രധാനപ്പെട്ട ബില്ലുകള്‍ ബന്ധപ്പെട്ട സബ്ജക്ട് കമ്മിറ്റികളുടെ പരിശോധനയ്ക്ക് അയയ്ക്കണമെന്ന പ്രമേയം സഭ പരിഗണിക്കും.
നിയമനിര്‍മാണമാണ് മുഖ്യ അജണ്ടയെങ്കിലും ഉപതെരഞ്ഞെടുപ്പും മറ്റു രാഷ്ട്രീയ ആരോപണ-പ്രത്യാരോപണങ്ങളും ചര്‍ച്ചയാകും. എം ജി സര്‍വകലാശാലാ മാര്‍ക്കുദാനം, വാളയാര്‍ കേസ്, പി എസ് സി പരീക്ഷത്തട്ടിപ്പ് തുടങ്ങിയ വിഷയങ്ങള്‍ പ്രതിപക്ഷം ആയുധമാക്കും.
ഉപതെരഞ്ഞെടുപ്പിലൂടെ പുതിയ അംഗങ്ങള്‍ വരുന്നതോടെ ഭരണപക്ഷത്തിന്റെ അംഗബലം 91-ല്‍ നിന്ന് 93 ആയി വര്‍ധിച്ചു. പ്രതിപക്ഷത്തിന്റേത് 47-ല്‍ നിന്ന് 45 ആയി കുറയുകയും ചെയ്തു. എന്‍ഡിഎക്ക് രണ്ട് അംഗങ്ങളുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala assembly session has begun, Thiruvananthapuram, News, Conference, News, Politics, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.