Assembly Session | ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പുള്ള നിയമസഭാ സമ്മേളനത്തില്‍ അടിമുടി നിറഞ്ഞുനില്‍ക്കുക രാഷ്ട്രീയം തന്നെ; മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരെയുള്ള മാസപ്പടി ആരോപണം ഉള്‍പെടെ ആയുധമാക്കാന്‍ പ്രതിപക്ഷ നീക്കം

 


തിരുവനന്തപുരം: (KVARTHA) വ്യാഴാഴ്ചയാണ് 15-ാം കേരള നിയമസഭയുടെ 10-ാം സമ്മേളനം തുടങ്ങുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനം ആരംഭിക്കുക.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പുള്ള സഭാസമ്മേളനത്തില്‍ രാഷ്ട്രീയം തന്നെയാകും പ്രധാന വിഷയം. 

മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരെയുള്ള മാസപ്പടി ആരോപണം തുടങ്ങി ഭരണപക്ഷക്കാരുള്‍പെടുന്ന കരുവന്നൂര്‍, കണ്ടല ബാങ്കു തട്ടിപ്പുകളും, എസ് എഫ് ഐ, ഡി വൈ എഫ് ഐ ജീവന്‍രക്ഷാ ആക്രണങ്ങള്‍വരെ പ്രതിപക്ഷം ആയുധമാക്കും.
Assembly Session | ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പുള്ള നിയമസഭാ സമ്മേളനത്തില്‍ അടിമുടി നിറഞ്ഞുനില്‍ക്കുക രാഷ്ട്രീയം തന്നെ; മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരെയുള്ള മാസപ്പടി ആരോപണം ഉള്‍പെടെ ആയുധമാക്കാന്‍ പ്രതിപക്ഷ നീക്കം

മാര്‍ച് 27 വരെയാണ് സമ്മേളനം. 32 ദിവസങ്ങള്‍ നീണ്ടുനില്‍ക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ ഫെബ്രുവരിയില്‍ തന്നെ പുറത്തുവരുമോ എന്ന ആകാംക്ഷയ്ക്കിടെയാണ് നിയമസഭയുടെ ബജ്റ്റ് സമ്മേളനത്തിന് തുടക്കമാകുന്നത്. നയപ്രഖ്യാപനം വലിയ പ്രശ്‌നങ്ങളില്ലാതെ നടന്നുകിട്ടുമെന്ന പ്രതീക്ഷയിലാണ് സര്‍കാര്‍. സര്‍കാരുമായി ഇടഞ്ഞു നില്‍ക്കുന്ന ഗവര്‍ണര്‍ പ്രസംഗത്തിന്റെ കരടില്‍ മാറ്റങ്ങളില്ലാതെ കഴിഞ്ഞദിവസം അംഗീകരിച്ചിരുന്നു.

ജനുവരി 29, 30, 31 തീയതികള്‍ ഗവര്‍ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയം ചര്‍ച ചെയ്യും. ഫെബ്രുവരി അഞ്ചിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി ആറുമുതല്‍ 11 വരെ സമ്മേളനമില്ല.

ഫെബ്രുവരി 12 മുതല്‍ 14 വരെ ബജറ്റ് ചര്‍ച ചെയ്യും. ധനാഭ്യര്‍ഥനകളുടെ സൂക്ഷ്മ പരിശോധനക്കായി ഫെബ്രുവരി 15 മുതല്‍ 25 വരെ സബ് കമിറ്റി യോഗം ചേരും. ഫെബ്രുവരി 26 മുതല്‍ മാര്‍ച് 20 വരെ 13 ദിവസം ധനാഭ്യര്‍ഥന ചര്‍ച നടത്തുമെന്ന് സ്പീകര്‍ എ എന്‍ ശംസീര്‍ അറിയിച്ചു.

ഓര്‍ഡിനന്‍സിന് പകരമുള്ള 2024ലെ കേരള സംസ്ഥാന ചരക്കുസേവന നികുതി (ഭേദഗതി ബില്‍), 2024ലെ കേരള മുന്‍സിപാലിറ്റി (ഭേദഗതി ബില്‍), 2024ലെ കേരള പഞ്ചായത്തീരാജ് (ഭേദഗതി) ബില്‍ എന്നിവ സഭ പരിഗണിക്കും.

ഫെബ്രുവരി അഞ്ചിനാണ് ബജറ്റ്. സാമ്പത്തിക ഞെരുക്കത്തില്‍ പിടിച്ചു നില്‍ക്കാന്‍ പാടുപെടുന്ന സര്‍കാര്‍ ഇനി ജനങ്ങള്‍ക്കു മുന്നില്‍ എന്തു പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന ആകാംക്ഷയിലാണ് പ്രതിപക്ഷവും ഒപ്പം ജനങ്ങളും. ധനമന്ത്രി പറയുന്നതും പറയാത്തതും മാത്രമല്ല മുന്‍വാഗ്ദാനങ്ങള്‍ നടപ്പാക്കാതെ പോയതുള്‍പെടെ പ്രതിപക്ഷം എണ്ണിപറയും.

രാമജന്‍മഭൂമി മുതല്‍ നവകേരള സദസുവരെ സഭാ വേദിയില്‍ ഉയര്‍ന്നുവരും. ഓരോവാക്കിലും ഓരോനീക്കത്തിലും ചടുലമായ രാഷ്ട്രീയമായിരിക്കും സഭാ സമ്മേളനത്തിലുടനീളം കാണാനാവുക. ഭരണ, പ്രതിപക്ഷങ്ങള്‍ക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള കിക് സ്റ്റാര്‍ടായിമാറും നിയമസഭയുടെ ബജറ്റ് സമ്മേളനം.

Keywords: Kerala Assembly session to begin on January 25, Budget on February 5, Thiruvananthapuram, News, Politics, Kerala Assembly Session, Controversy, Governor, Lok Sabha Election, Budget, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia