മഅ്ദനിക്കും മുല്ലപ്പെരിയാര്‍ ഡാമിനും വേണ്ടി നിയമസഭാ പ്രമേയം ഒറ്റക്കെട്ടായി; ഇത്തവണ അത് നടക്കില്ല. പിണറായിയുടെ ധര്‍ണയ്ക്ക് നേരിട്ട് അഭിവാദ്യം അര്‍പ്പിക്കാന്‍ രമേശ് മുതിര്‍ന്നെന്ന് അഭ്യൂഹം
Nov 19, 2016, 10:42 IST
തിരുവനന്തപുരം: (www.kvartha.com 19.11.2016) നോട്ട് അസാധുവാക്കല്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനു മാത്രമായി ചൊവ്വാഴ്ച ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനം മാത്രമല്ല, ഭരണ, പ്രതിപക്ഷ കക്ഷികള്‍ കേരളത്തിന്റെ പൊതുവികാരത്തിനൊപ്പം ഒന്നിച്ചു നില്‍ക്കുന്നതും അസാധാരണം. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കാര്യത്തിലാണ് മുമ്പ് ഇതുപോലെ ഭരണ, പ്രതിപക്ഷ ഐക്യമുണ്ടായതും പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ത്ത് പ്രമേയം പാസാക്കിയതും.
പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായി
ജയിലില്‍ കഴിയുമ്പോള്‍ അദ്ദേഹത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭ ഐക്യകണ്‌ഠേന പ്രമേയം പാസാക്കിയിരുന്നു. അതിനു വേണ്ടി പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കുകയായിരുന്നില്ല.
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിലും മഅ്ദനി പ്രശ്‌നത്തിലും യുഡിഎഫും എല്‍ഡിഎഫും ഒന്നിച്ചാണ് നിന്നത്. മാത്രമല്ല, 2004ലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തും പിന്നീട് 2006ലെ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തും ഈ രണ്ട് പ്രശ്‌നങ്ങളിലും നിയമസഭാ പ്രമേയം ഉണ്ടായി എന്ന പ്രത്യേകതയുമുണ്ട്.
അന്ന് നിയമസഭയില്‍ പ്രാതിനിധ്യം ഇല്ലാതിരുന്ന ബിജെപിക്ക് ഇപ്പോള്‍ ഒരു അംഗം ഉണ്ട് എന്നതാണ് വലിയ പ്രത്യേകത. മറ്റൊന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സി ജോര്‍ജിന്റെ സാന്നിധ്യമാണ്. മുല്ലപ്പെരിയാര്‍,മഅ്ദനി വിഷയങ്ങളില്‍ ഉണ്ടായതുപോലെ ഏകകണ്ഠമായി പ്രമേയം പാസാക്കാന്‍ ഇത്തവണ സാധിക്കില്ല. കേന്ദ്രസര്‍ക്കാരിനെതിരെയാണ് പ്രമേയം എന്നതുകൊണ്ടുതന്നെ ഒ രാജഗോപാലിന്റെ എതിര്‍പ്പോടെയായിരിക്കും പാസാവുക.
അതിനിടെ, സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വെള്ളിയാഴ്ച റിസര്‍വ് ബാങ്ക് മേഖലാ ആസ്ഥാനത്തിനു മുന്നില്‍ നടത്തിയ സമരത്തില്‍ നേരിട്ട് പങ്കെടുത്ത് പിന്തുണ അറിയിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ നീക്കം കോണ്‍ഗ്രസിലെ എതിര്‍പ്പ് മൂലം വേണ്ടെന്നു വച്ചതായി അറിയുന്നു.
സമരത്തിനു പിന്നിലെ കാരണങ്ങളോടുള്ള യോജിപ്പ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പരസ്യമായിത്തന്നെ പറഞ്ഞിരുന്നു. ഒരുപടികൂടിക്കടന്ന് സമരത്തെ നേരിട്ട് അഭിവാദ്യം ചെയ്യാനാണത്രേ രമേശ് ചെന്നിത്തല മുതിര്‍ന്നത്. എന്നാല്‍ അത് രാഷ്ട്രീയമായി കോണ്‍ഗ്രസിനെയും യുഡിഎഫിനെയും നാണംകെടുത്താന്‍ ബിജെപി ദേശീയതലത്തില്‍ത്തന്നെ ഉപയോഗിക്കുമെന്ന് വി എം സുധീരനും ഉമ്മന്‍ ചാണ്ടിയും ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി. സഹകരണ മേഖലയെ സംരക്ഷിക്കാന്‍ യുഡിഎഫ് പ്രത്യേക സമരം നടത്തിയേക്കും.

Also Read:
നോട്ട് സംഭവം: അറസ്റ്റിലായ പ്രതികള്‍ക്ക് പണം എത്തിച്ചുകൊടുത്ത കാഞ്ഞങ്ങാട്ടെ പഴം വ്യാപാരി കസ്റ്റഡിയിലായതായി സൂചന, ലക്ഷങ്ങളുടെ പുതിയനോട്ട് പുറത്തു കടത്തിയതിനു പിന്നില്‍ ബാങ്കുദ്യോഗസ്ഥരോ?
Keywords: Kerala Assembly special session, BJP has different voice, Chief Minister, Pinarayi vijayan, Mullaperiyar Dam, Abdul-Nasar-Madani, Ramesh Chennithala, Dharna, PDP, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.