Foreign Liquor | കേരളത്തില്‍ വിദേശ നിര്‍മിത മദ്യ വില്പന നിര്‍ത്തി വയ്ക്കാന്‍ നിര്‍ദേശം
Oct 11, 2023, 19:23 IST
തിരുവനന്തപുരം: (KVARTHA) കേരളത്തില്‍ വിദേശ നിര്‍മിത വിദേശ മദ്യ വില്പന നിര്‍ത്തി വയ്ക്കാന്‍ നിര്‍ദേശം. ഒക്ടോബര്‍ രണ്ടു മുതല്‍ വിദേശ മദ്യത്തിന്റെ വില ഒമ്പത് ശതമാനം വര്‍ധിപ്പിച്ചിരുന്നു. അതിനാല്‍ പുതിയ വില രേഖപ്പെടുത്തിയ ലേബല്‍ ഒട്ടിക്കുന്നതുവരെ നിലവിലുള്ള വിദേശ നിര്‍മിത വിദേശ മദ്യത്തിന്റെ സ്റ്റോക് വില്‍ക്കേണ്ടെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബെവ്കോ ജനറല്‍ മാനേജറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ബെവ്കോ മാനേജര്‍മാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. ഈ മാസം ഒന്ന് മുതലാണ് വില വര്‍ധിപ്പിച്ചത്. സെപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ അഞ്ച് വരെ വന്ന എല്ലാ സ്റ്റോകിലും പുതിയ വില രേഖപ്പെടുത്തണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. രേഖപ്പെടുത്തി കഴിഞ്ഞ ശേഷമേ ഇവ ഇനി വില്ക്കുകയുള്ളൂവെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
Keywords: News, Kerala, Kerala Bevco, General Manager, Order, Sale, Foreign Liquor, Kerala Bevco general manager order to stop sale of foreign liquor.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.