കണ്ണൂര്‍: (www.kvartha.com 24.10.2019) അഞ്ചിടങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കണ്ണൂരിലെ നേതാക്കള്‍ പ്രചാരണത്തിനിറങ്ങിയ മണ്ഡലങ്ങളിലെല്ലാം അവരവരുടെ സ്ഥാനാര്‍ത്ഥികള്‍ തോറ്റു ... അരൂരില്‍ സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന് മാസങ്ങള്‍ക്കു മുന്‍പെ താമസമാരംഭിച്ചു.
കണ്ണൂര്‍ ശൈലിയില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചു. എന്നാല്‍ കഴിഞ്ഞ കുറെക്കാലമായി എല്‍ ഡി എഫിനൊപ്പം നിന്ന മണ്ഡലം സി പി എമ്മിന്റെ കൈയില്‍ നിന്നു പോയി. മണ്ഡലത്തില്‍ കോണ്‍ഗ്രസ് ചരിത്രത്തിലാദ്യമായി വിജയിച്ചു. കണ്ണൂരിലെ മറ്റൊരു തീപ്പൊരി നേതാവായ കെ സുധാകരന് യു ഡി എഫിനായി വട്ടിയൂര്‍ക്കാവിലാണ് പ്രചാരണം നടത്തിയത്.
ചരിത്രത്തിലാദ്യമായി വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് വന്‍ പരാജയം വട്ടിയൂര്‍കാവില്‍ രുചിച്ചു. എന്‍ ഡി എ സ്ഥാനാര്‍ത്ഥിക്കായി ദേശീയ മുസ്ലീം നേതാവെന്നു അറിയപ്പെടുന്ന ബി ജെ പി സംസ്ഥാന ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടിയെ ആണ് കളത്തിലിറക്കിയത്. മഞ്ചേശ്വരത്തും വോട്ടഭ്യര്‍ത്ഥിച്ച് അബ്ദുള്ളക്കുട്ടി കളത്തിലിറങ്ങിയിരുന്നു. എന്നാല്‍ രണ്ടിടത്തും എന്‍ ഡി എ സ്ഥാനാര്‍ത്ഥികള്‍ ദയനീയമായി തോറ്റു.
ബി ജെ പി ദേശീയ നിര്‍വാഹക സമിതിയംഗം പി കെ കൃഷ്ണദാസ് അഞ്ചിടങ്ങളിലും പ്രചാരണം നടത്തിയെങ്കിലും എന്‍ ഡി എ മുന്നണി നാലിടങ്ങളില്‍ മൂന്നാം സ്ഥാനത്ത് ഒതുങ്ങി. മഞ്ചേശ്വരം പിടിക്കാന്‍ കണ്ണൂരില്‍ നിന്നുള്ള സി പി എം നേതാക്കള്‍ കൂട്ടത്തോടെയാണ് ഇറങ്ങിയത്. ഇതു കൂടാതെ സി പി ഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും മഞ്ചേശ്വരത്തും വട്ടിയൂര്‍കാവിലും തനതു ശൈലിയില്‍ പ്രചാരണം നടത്തി. എന്നാല്‍ രണ്ടു മണ്ഡലങ്ങളിലും ഇടതുമുന്നണി പച്ച തൊട്ടില്ല.
എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഏറെ കാലമായി സംസ്ഥാന നേതാക്കളായി അറിയപ്പെടുന്നവരാണ്. അതു കൊണ്ടു തന്നെ കണ്ണൂരിലെ നേതാക്കള്‍ എന്ന ലേബലില്‍ ഇവരെ കണക്കു കൂട്ടാന്‍ കഴിയില്ല. കാസര്‍കോട് മഞ്ചേശ്വരം മണ്ഡലത്തില്‍ വോട്ടു പിടിക്കാനായി കോണ്‍ഗ്രസ് നേതാക്കള്‍ കണ്ണൂരില്‍ നിന്നെത്തിയെങ്കിലും പ്രചാരണ രംഗത്തിന്റെ ചുക്കാന്‍ മുഴുവന്‍ എം പിമാരായ പി കെ കുഞ്ഞാലിക്കുട്ടിയും രാജ് മോഹന്‍ ഉണ്ണിത്താനുമായിരുന്നു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala by election result; No seats won BJP, Kannur, News, By-election, Result, Winner, Politics, BJP, UDF, LDF, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.