ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും കേരളത്തില്‍ നടപ്പാക്കില്ല; ഗവര്‍ണറുമായി ഉടക്കി നില്ക്കുന്ന വാര്‍ഡ് വിഭജന ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം
Jan 20, 2020, 13:09 IST
തിരുവനന്തപുരം: (www.kvartha.com 20.01.2020) ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും കേരളത്തില്‍ നടപ്പാക്കില്ല. രാജ്യത്ത് ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയതായി കൊണ്ടുവന്ന ഇവ രണ്ടും. ഇതുസംബന്ധിച്ച തീരുമാനം സെന്‍സസ് ഡയറക്ടറെ അറിയിക്കും. മന്ത്രിസഭാ യോഗത്തില്‍ ഉയര്‍ന്നു വന്ന രണ്ടു സുപ്രധാന കാര്യങ്ങളില്‍ സര്‍ക്കാര്‍ ഔദ്യോഗികമായി തീരുമാനം എടുത്തു. ഗവര്‍ണറുമായി ഉടക്കി നില്ക്കുന്ന വാര്‍ഡ് വിഭജന ബില്ലിന്റെ കരടിനും മന്ത്രിസഭ അംഗീകാരം നല്കി.
ദേശീയ പൗരത്വ രജിസ്റ്ററും ജനസംഖ്യാ രജിസ്റ്ററും തള്ളിയെങ്കിലും സെന്‍സസ് നടപടികളുമായി സഹകരിക്കും. പക്ഷേ ഇതില്‍ മാതാപിതാക്കളെ സംബന്ധിക്കുന്നതും ജനന തീയതുമായി ബന്ധപ്പെട്ടുള്ളതുമായ വിവരങ്ങള്‍ ഒഴിവാക്കും. ഇവ അനാവശ്യമെന്ന നിലപാടാണ് മന്ത്രിസഭായോഗത്തില്‍ ഉയര്‍ന്നത്.
ഗവര്‍ണര്‍ ഒപ്പിടാതെ കടുത്ത നിലപാട് എടുത്തിരിക്കുന്ന വാര്‍ഡ് വിഭജനവുമായി മുമ്പോട്ട് പോകും. ഗവര്‍ണര്‍ ഒപ്പിടാത്ത സാഹചര്യത്തില്‍ ഇതിനെ മറികടക്കാന്‍ കരട് ബില്ല് തയ്യാറാക്കി. ഇതനുസരിച്ച് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരു വാര്ഡെങ്കിലൂം കൂടും.
കരട് ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയെങ്കിലും നിയമസഭയില്‍ ബില്ല് പ്രതിപക്ഷം ശക്തമായി എതിര്‍ത്തേക്കാന്‍ സാധ്യതയുണ്ട്. മന്ത്രിസഭായോഗം തീരുമാനം എടുത്തിരിക്കുന്ന സാഹചര്യത്തില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്ന ബില്ല് ഗവര്‍ണര്‍ക്ക് അംഗീകരിക്കുകയോ ഒപ്പിടാതെ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുകയോ ചെയ്യാം.
ഗവര്‍ണര്‍ വിശദീകരണം ചോദിച്ചാല്‍ അതിന് മറുപടി നല്കി വീണ്ടും ഗവര്‍ണര്‍ക്ക് മുന്നിലേക്ക് വിടാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഈ മാസം 30 ന് നിയസഭാ സമ്മേളനം ആരംഭിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
പൊതുജനങ്ങളുടെ ഭയാശങ്ക അകറ്റുകയും ക്രമസമാധാന നില ഉറുപ്പുവരുത്തകയും ചെയ്യേണ്ടത് സര്‍ക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമായാതിനാലാണ് ഈ തീരുമാനം എടുത്തത്. എന്നാല്‍ സെന്‍സസ് പ്രക്രിയയുമായി സര്‍ക്കാര്‍ പൂര്‍ണമായും സഹകരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍ പി ആര്) ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് (എന്‍ ആര് സി) നയിക്കുന്ന പ്രക്രിയയാണ്. അതിനാല്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഭയാശങ്ക രൂപപ്പെട്ടിട്ടുണ്ട്. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവ സംസ്ഥാനത്ത് നടപ്പാക്കുകയാണെങ്കില്‍ അത് വ്യാപകമായ അരക്ഷിതാവസ്ഥയ്ക്കു കാരണമാകും.
ഇതിനകം ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കിയ സംസ്ഥാനത്തെ അനുഭവം ഇതിന് ഉദാഹരണമാണ്.ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപടികളുമായി മുന്നോട്ടുപോയാല്‍ സംസ്ഥാനത്തെ ക്രമസമാധാനനിലയെ അതു പ്രതികൂലമായി ബാധിക്കുമെന്ന് സംസ്ഥാന പൊലീസ് വിഭാഗം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടെന്ന് മന്ത്രിസഭായോഗം വിശദീകരിച്ചു.
ജനസംഖ്യാ കണക്കെടുപ്പിനൊപ്പം (സെന്‍സസ്) ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍ പി ആര്) പുതുക്കാന്‍ ശ്രമിച്ചാല്‍ സെന്‍സസ് തന്നെ കൃത്യമായി നടപ്പിലാക്കാന്‍ കഴിയാതെ വരുമെന്ന് ജില്ലാ കലക്ടര്‍മാരും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിന്റെ (സി എ എ) ഭരണഘടനാ സാധുത ആരാഞ്ഞു കൊണ്ട് ഭരണഘടനയുടെ 131-ാം അനുഛേദ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്ന നടപടി നേരത്തെ തന്നെ സര്‍ക്കാര്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.ദേശീയ പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ജനങ്ങള്‍ക്കിടിയില്‍ വലിയ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെയും സാമൂഹിക - മത - സാമുദായിക സംഘടനാ നേതാക്കളുടെയും യോഗം ഡിസംബര്‍ 29-ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തിരുന്നു.
ജനങ്ങളുടെ ആശങ്ക ഈ യോഗവും പങ്കുവെക്കുകയുണ്ടായി. തുടര്‍ന്ന് നിയമസഭ ചേര്‍ന്ന് പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ഏകകണ്ഠമായി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത് എന്ന് മന്ത്രിസഭായോഗം വിശദീകരിച്ചു.
ആര് എസ് എസ് അജണ്ടയായ പൗരത്വ രജിസ്റ്റര്‍ കേരളം നടപ്പാക്കില്ലെന്നും പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാനുള്ള എല്ലാ നടപടികളും സംസ്ഥാനം സ്റ്റേ ചെയ്തു കഴിഞ്ഞതായും മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഭരണഘടനയ്ക്ക് അനുസൃതമായേ ഏതു നിയമവും നടപ്പാക്കാന്‍ കഴിയൂ എന്നും ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ ഇല്ലെങ്കില്‍ പൗരത്വ നിയമത്തിനു തന്നെ പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പൗരത്വനിയമമെന്നതു മതരാജ്യമെന്ന ലക്ഷ്യത്തോടെയുള്ള ആര് എസ് എസ് അജണ്ടയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala Cabinet decide National Population Register will not be implemented in the state,Thiruvananthapuram, News, Trending, Cabinet, Governor, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.