CM Pinarayi | രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും മുഖ്യമന്ത്രി; തെറ്റായ കാര്യങ്ങള്‍ പറഞ്ഞാല്‍ തിരിച്ചു കിട്ടുമെന്ന് പിണറായി വിജയന്‍

 


കണ്ണൂര്‍: (KVARTHA) രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനവുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ പ്രസ് ക്ലബില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി നോര്‍ത് മലബാര്‍ ചേംബര്‍ ഓഫ് ഹാളില്‍ നടത്തിയ 'മീറ്റ് ദ ലീഡര്‍' മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയതിനുശേഷം ഏറെ മെച്ചപ്പെട്ടുവെന്നാണ് അവരുടെ പാര്‍ടിയിലുള്ളവര്‍ തന്നെ പറഞ്ഞിരുന്നത്. എന്നാല്‍ കേരളത്തില്‍ വന്ന് പൊതുമര്യാദയ്ക്ക് നിരക്കാത്ത പ്രസംഗമാണ് രാഹുല്‍ ഗാന്ധി നടത്തിയത്. തെറ്റായ കാര്യങ്ങള്‍ പറഞ്ഞാല്‍ തിരിച്ചു കിട്ടണമെന്ന് ഇനിയെങ്കിലും രാഹുല്‍ ഗാന്ധി മനസിലാക്കണം.

ബി ജെ പിയെ സന്തോഷിപ്പിക്കുന്ന നിലപാട് രാഹുല്‍ ഗാന്ധി സ്വീകരിച്ചതിലാണ് വിമര്‍ശനം. പൗരത്വ ഭേദഗതിയെ കുറിച്ച് ഒരക്ഷരം രാഹുല്‍ ഗാന്ധി മിണ്ടുന്നില്ല. ഇതിനെതിരെ പറയുമ്പോള്‍ രാഹുല്‍ ഗാന്ധി തിരിച്ചു കേരളത്തിലെ കോണ്‍ഗ്രസുകാര്‍ പറയുന്നത് ഏറ്റു പറയുകയല്ല വേണ്ടത്. രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയപ്പോഴും പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. രാഷ്ട്രീയ പക്വത കാണിക്കാത്തതിനാലാണ് പഴയ പേര് അന്വര്‍ഥമാക്കുന്നുവെന്ന തരത്തില്‍ സംസാരിക്കാന്‍ ഇടയാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

CM Pinarayi | രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും മുഖ്യമന്ത്രി; തെറ്റായ കാര്യങ്ങള്‍ പറഞ്ഞാല്‍ തിരിച്ചു കിട്ടുമെന്ന് പിണറായി വിജയന്‍

ഇന്‍ഡ്യാ മുന്നണിക്ക് ഭൂരിപക്ഷം കിട്ടിയാല്‍ രാഹുല്‍ പ്രധാനമന്ത്രിയാകുമെന്ന് ആരും പറഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പ് ഫലം വന്നു കഴിഞ്ഞതിന് ശേഷം ഓരോ പാര്‍ടിയുടെയും അഭിപ്രായം പറഞ്ഞതിന് ശേഷം മാത്രമേ ഈ കാര്യം തീരുമാനിക്കുകയുള്ളു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ നിന്നുള്ള യു ഡി എഫ് അംഗങ്ങള്‍ ആരും പാര്‍ലമെന്റില്‍ അനങ്ങിയില്ല. ഇടതു എംപിമാര്‍ പാര്‍ലമെന്റില്‍ ഒപ്പിട്ട് പ്രമേയം അവതരിപ്പിക്കുന്നതില്‍ നിന്നും യു ഡി എഫിന്റെ എംപിമാര്‍ പിന്‍മാറുകയായിരുന്നുവെന്നും പിണറായി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ വന്ന് രാഹുല്‍ ഗാന്ധിക്കെതിരെ ഒന്നും പറഞ്ഞില്ലെന്ന് ഓര്‍ക്കണമെന്നും ഈ കാര്യം ജനങ്ങള്‍ക്ക് മനസ്സിലാകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Keywords: News, Kerala, Kerala-News, Politics-News, Defends, PV Anwar Statement, Kerala Chief Minister, Pinarayi Vijayan, Against, Rahul Gandhi, CM Pinarayi, Kerala Chief Minister Pinarayi Vijayan again against Rahul Gandhi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia