Clash | ലോകകപ് പ്രദര്‍ശനത്തിനിടെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അക്രമം; കണ്ണൂരില്‍ 3 പേര്‍ക്ക് വെട്ടേറ്റു; ഒരാളുടെ നില ഗുരുതരം; തിരുവനന്തപുരത്തും കൊച്ചിയിലും തലശ്ശേരിയിലും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനമേറ്റതായി പരാതി; കേസ്
Dec 19, 2022, 11:25 IST
കണ്ണൂര്‍: (www.kvartha.com) ആവേശം അതിരുവിട്ടതോടെ ലോകകപ് പ്രദര്‍ശനത്തിനിടെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അക്രമങ്ങളും അരങ്ങേറി. കണ്ണൂരില്‍ ഫുട്ബോള്‍ ആഘോഷത്തിനിടെ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. പള്ളിയാന്‍ മൂലയില്‍ ലോകകപ് ഫൈനല്‍ മത്സരത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്കാണ് വെട്ടേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. അനുരാഗ്, ആദര്‍ശ്, അലക്സ് ആന്റണി എന്നിവര്‍ക്കാണ് പരുക്കേറ്റത്. സംഭവത്തില്‍ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിനോദ്, വിജയന്, ഷൈജു, പ്രശോഭ്, പ്രതീഷ് എന്നിവരാണ് പൊലീസ് പിടിയിലായത്.
പരുക്കേറ്റ മൂന്നുപേരെയും രണ്ട് ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ച പുലര്‍ചെ 12.40 ഓടെയായിരുന്നു സംഭവം. ഫ്രാന്‍സ്- അര്‍ജന്റീന മത്സരത്തിന് പിന്നാലെ ഫ്രാന്‍സ് ആരാധകരെ ഒരുസംഘം കളിയാക്കിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായതെന്നും ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നോയെന്ന കാര്യം അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
അതിനിടെ ആഘോഷത്തിനിടെ തിരുവനന്തപുരത്തും കൊച്ചിയിലും തലശ്ശേരിയിലും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനമേറ്റു. തലശ്ശേരിയിലുണ്ടായ സംഘര്‍ഷത്തില്‍ എസ്ഐക്ക് പരുക്കേറ്റു. തലശ്ശേരി എസ്ഐ മനോജിനാണ് മര്‍ദനമേറ്റത്. ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിനും അമിത വേഗതയില്‍ വാഹനം ഓടിച്ചതിനും രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. ഇവര്‍ പൊലീസ് കസ്റ്റഡിയിലാണ്.
എറണാകുളത്തും ഫുട്ബോള്‍ ആഘോഷം സംഘര്‍ഷത്തിലേക്ക് വഴിമാറി. കലൂരില്‍ മെട്രോ സ്റ്റേഷന് മുന്നില്‍ വച്ച് ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു. സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സിവില്‍ പൊലീസ് ഓഫീസര്‍ ലിബിന് നേരെയാണ് ആക്രമണമുണ്ടായത്. ലിബിനെ റോഡിലൂടെ അക്രമിസംഘം വലിച്ചിഴച്ചതായി പരാതിയുണ്ട്.
തിരുവനന്തപുരം പൊഴിയൂരില്‍ ലോകകപ് ഫൈനല്‍ മത്സരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് സാരമായി പരുക്കേറ്റു. പൊഴിയൂര്‍ ജംഗ്ഷനില്‍ കളി കാണാന്‍ സ്ക്രീന്‍ സ്ഥാപിച്ച സ്ഥലത്തായിരുന്നു സംഘര്‍ഷം. രാത്രി രണ്ട് യുവാക്കള്‍ ഇവിടെ മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കാന്‍ ആരംഭിച്ചുവെന്നും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ പൊഴിയൂര്‍ സ്വദേശിയായ ജസ്റ്റിന് എന്നയാളെ പൊലീസുകാരെ ആക്രമിക്കുകയായിരുന്നുവെന്നുമാണ് വിവരം.
പൊഴിയൂര്‍ എസ് ഐ സജിക്കാണ് മര്‍ദനമേറ്റത്. എസ്ഐയെ ചവിട്ടി തറയില്‍ തള്ളുകയും തുടര്‍ന്ന് കൈയില്‍ ചവിട്ടുകയും ചെയ്തുവെന്നും തുടര്‍ന്ന് പൊലീസുകാര്‍ ബലം പ്രയോഗിച്ച് അക്രമിയായ ജസ്റ്റിനെ പിടികൂടുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാളെ പിന്നീട് പാറശ്ശാല പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പരുക്കേറ്റ എസ്ഐ സജിയെ പാറശ്ശാല താലൂകാശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ് എയ്ക്കെ് കൈയ്ക്കും, തലയ്ക്കും പരിക്കേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രതി ജസ്റ്റിന് പാറശാല പൊലീസ് കസ്റ്റഡിയിലാണ്.
മലപ്പുറം കുന്നുമ്മലില്‍ വിജയാഘോഷത്തിന് ശേഷം റോഡില്‍ ബിയര്‍ കുപ്പി വലിച്ചെറിഞ്ഞ സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫൈനലിനിടെ കൊട്ടാരക്കര പൂവറ്റൂരിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. പൂവറ്റൂര്‍ സ്വദേശികളായ രാഹുല്‍, സുബിന്, ഹരി എന്നിവര്‍ക്കാണ് പരുക്കേറ്റത്. പ്രദേശത്തെ വായനശാലയില്‍ ലോകകപ് മത്സരം കാണുന്നതിനിടെയായിരുന്നു സംഘര്‍ഷം. എന്നാല്‍ ഇത് വ്യക്തിപരമായ പ്രശ്നം മൂലമുള്ള സംഘര്‍ഷമാണെന്നും സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും പുത്തൂര്‍ പൊലീസ് അറിയിച്ചു.
Keywords: News,Kerala,State,Kerala,State,Kannur,World Cup,FIFA-World-Cup-2022,Top-Headlines,Latest-News,attack,Assault,Case,Police,Injured,Complaint, Kerala: Clash between world cup football Celebration
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.