ദേശീയ ഗെയിംസ് : 45 സ്വര്‍ണവുമായി കേരളം കുതിപ്പ് തുടരുന്നു

 


കൊച്ചി: (www.kvartha.com 13/02/2015) ദേശീയ ഗെയിംസില്‍ 45 സ്വര്‍ണവുമായി കേരളം കുതിപ്പ് തുടരുന്നു. ബാഡ്മിന്റണ്‍ മിക്‌സഡ് ഡബിള്‍സിലും സിംഗിള്‍സിലും തയ്ക്വാന്‍ഡോയിലും കേരളം വെള്ളിയാഴ്ച സ്വര്‍ണവേട്ട നടത്തി. മിക്‌സഡ് ഡബിള്‍സില്‍ അപര്‍ണാ ബാലന്‍ - അരുണ്‍ വിഷ്ണു സഖ്യവും ,സിംഗിള്‍സില്‍ പി.സി. തുളസിയുമാണ് സ്വര്‍ണം നേടിയത്.

വനിതകളുടെ 200 മീറ്റര്‍ സിംഗിള്‍ കനോയിങ്ങില്‍ നിത്യ കുര്യാക്കോസും സ്വര്‍ണം നേടിയിരുന്നു. തയ്ക്വാന്‍ഡോ സീനിയര്‍ പെണ്‍കുട്ടികളുടെ 67 കിലോ വിഭാഗത്തില്‍ കേരളത്തിന്റെ വി.രേഷ്മയാണ് സ്വര്‍ണം നേടിയത്. ബോക്‌സിങ്ങില്‍ കേരളത്തിന്റെ സന്ദീപ് പിക്കാര സ്വര്‍ണം നേടി.  പുരുഷ വിഭാഗം സൂപ്പര്‍ ഹെവിയിലായിരുന്നു പിക്കാരയുടെ നേട്ടം. സര്‍വീസസിന്റെ നരേന്ദറിനെ തോല്‍പിച്ചാണ് പിക്കാര സ്വര്‍ണമണിഞ്ഞത്. വനിതകളുടെ 800 മീറ്ററില്‍ കേരളത്തിന്റെ ടിന്റൂ ലൂക്ക സ്വണം നേടി.

ദേശീയ ഗെയിംസ് : 45 സ്വര്‍ണവുമായി കേരളം കുതിപ്പ് തുടരുന്നുവനിതകളുടെ 200 മീറ്ററില്‍ കേരളത്തിന് സ്വര്‍ണവും വെള്ളിയും നേടാന്‍ കഴിഞ്ഞു. വി.ശാന്തിനിയാണ്
സ്വര്‍ണം നേടിയത്. കേരളത്തിന്റെ തന്നെ അനില്‍ഡ തോമസിനാണ് ഈയിനത്തില്‍ വെള്ളി. മീറ്റിലെ വേഗമേറിയ വനിതാ താരമായ ദ്യുതി ഈയിനത്തില്‍ ചന്ദിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ഗെയിംസിലെ തന്നെ ഏറ്റവും വലിയ അട്ടിമിറകളിലൊന്നാണ് വനിതകളുടെ 400 മീറ്ററില്‍ കാണാന്‍ കഴിഞ്ഞത്. 24.19 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് രണ്ടു പതിറ്റാണ്ടിനു ശേഷം കേരളത്തിന് ഈയിനത്തില്‍ ശാന്തിനി സ്വര്‍ണം സ്വര്‍ണം സമ്മാനിച്ചത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കണ്ണൂരില്‍ നിന്നും മോഷണം പോയ കാര്‍ കാസര്‍കോട്ട് കണ്ടെത്തി
Keywords:  Kerala climbs to second spot with 45 gold medals,  Kochi, Boxing, Gold, Shanthini, P.C.Thulasi, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia