ആര്‍. ശങ്കറിന്റെ പ്രതിമ അനാച്ഛാദത്തിന് വരണ്ടെന്ന് വെള്ളാപ്പള്ളി മുഖ്യമന്ത്രിയോട് വിളിച്ചുപറഞ്ഞു
Dec 12, 2015, 16:56 IST
തിരുവനന്തപുരം: (www.kvartha.com 12.12.2015) മുന്‍ മുഖ്യമന്ത്രിയും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുമായിരുന്ന ആര്‍. ശങ്കറിന്റെ പ്രതിമ അനാച്ഛാദ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വെള്ളാപ്പള്ളിയുടെ ഫോണ്‍കോള്‍. മുഖ്യമന്ത്രി പങ്കെടുക്കുന്നതിനെ ചില കേന്ദ്രങ്ങള്‍ എതിര്‍ക്കുന്നതാണ് ഇതിന് കാരണമായി പറഞ്ഞത്. ഇതേത്തുടര്‍ന്ന് ചടങ്ങില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.
ഡിസംബര്‍ 15 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആര്‍. ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ദുഖമുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി സാഹചര്യം പ്രധാനമന്ത്രിയെ അറിയിക്കുമെന്നും എന്നാല്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ കൊച്ചിയില്‍ എത്തുമെന്നും വ്യക്തമാക്കി.
15നു ശ്രീനാരായണ ഗുരു കോളജ് ഫോര്‍ ലീഗല്‍ സ്റ്റഡീസ് മന്ദിര സമര്‍പ്പണവും പ്രധാനമന്ത്രി
നിര്‍വഹിക്കും. ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അധ്യക്ഷത വഹിക്കുമെന്നാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, വാര്‍ത്തയോട് പ്രതികരിക്കാനില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. നല്ല കര്‍മം നടക്കാന്‍ പോകുന്ന സമയത്ത് വിവാദത്തിന് താത്പര്യമില്ലെന്നും ഇക്കാര്യത്തില്‍ 15-ാം
തീയതിക്കുശേഷം പ്രതികരിക്കാമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
എന്നാൽ സംഘാടകരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് താന്‍ വിട്ടുനില്‍കുന്നതെന്നും ഇതില്‍ അതിയായ ദു:ഖമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ രണ്ടുവിധത്തില്‍ താന്‍ ബാധ്യസ്ഥനാണ്. ആര്‍. ശങ്കര്‍ കെപിസിസി അധ്യക്ഷനും മുഖ്യമന്ത്രിയും ആയിരുന്നു. കൂടാതെ പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ പ്രോട്ടോക്കോള്‍ പ്രകാരവും പൊതുമര്യാദ അനുസരിച്ചും പങ്കെടുക്കേണ്ട ഉത്തരവാദിത്വമുണ്ട്. എന്നാല്‍, തന്നെ ക്ഷണിച്ച സംഘാടകര്‍ തന്നെ മറ്റൊരു പുതിയ നിലപാട് സ്വീകരിച്ചതിനാലാണ് തനിക്ക് ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നതെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.
പരിപാടിയില്‍ പങ്കെടുക്കാന്‍ പറ്റാത്ത സാഹചര്യം പ്രധാനമന്ത്രിയെ അറിയിക്കും. അദ്ദേഹമാണ് പ്രതിമ അനാച്ഛാദനം ചെയ്യുന്നത്. എന്നാല്‍ പ്രധാനമന്ത്രിയെ കൊച്ചി വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഉണ്ടാകും. കൃഷി മന്ത്രി കെ.പി. മോഹനനാണ് പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനവേളയിലെ മിനിസ്റ്റര്‍ ഇന്‍ വെയിറ്റിംഗ്. പ്രധാനമന്ത്രി തിരുവനന്തപുരത്തുനിന്നു യാത്രയാകുമ്പോള്‍ ബന്ധപ്പെട്ട എല്ലാവരും ചേര്‍ന്ന് കേരളത്തിന്റെ പൊതു ആവശ്യങ്ങള്‍ അദ്ദേഹത്തോട് ഉന്നയിക്കും. എല്ലാവരും ചേര്‍ന്ന് യാത്രയാക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Also Read:
വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിച്ചില്ല, മകന് നല്കിയ 1.80 ഏക്കര്‍ ഭൂമി കളക്ടര്‍ തിരിച്ചുപിടിച്ചു
Keywords: Kerala CM to skip PM function following Vellappally's request, Thiruvananthapuram, Phone call, Narendra Modi, Kerala.
ഡിസംബര്‍ 15 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആര്‍. ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ദുഖമുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി സാഹചര്യം പ്രധാനമന്ത്രിയെ അറിയിക്കുമെന്നും എന്നാല്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ കൊച്ചിയില്‍ എത്തുമെന്നും വ്യക്തമാക്കി.
15നു ശ്രീനാരായണ ഗുരു കോളജ് ഫോര്‍ ലീഗല്‍ സ്റ്റഡീസ് മന്ദിര സമര്‍പ്പണവും പ്രധാനമന്ത്രി
അതേസമയം, വാര്‍ത്തയോട് പ്രതികരിക്കാനില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. നല്ല കര്‍മം നടക്കാന്‍ പോകുന്ന സമയത്ത് വിവാദത്തിന് താത്പര്യമില്ലെന്നും ഇക്കാര്യത്തില്‍ 15-ാം
തീയതിക്കുശേഷം പ്രതികരിക്കാമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
എന്നാൽ സംഘാടകരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് താന്‍ വിട്ടുനില്‍കുന്നതെന്നും ഇതില്‍ അതിയായ ദു:ഖമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ രണ്ടുവിധത്തില്‍ താന്‍ ബാധ്യസ്ഥനാണ്. ആര്‍. ശങ്കര്‍ കെപിസിസി അധ്യക്ഷനും മുഖ്യമന്ത്രിയും ആയിരുന്നു. കൂടാതെ പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ പ്രോട്ടോക്കോള്‍ പ്രകാരവും പൊതുമര്യാദ അനുസരിച്ചും പങ്കെടുക്കേണ്ട ഉത്തരവാദിത്വമുണ്ട്. എന്നാല്‍, തന്നെ ക്ഷണിച്ച സംഘാടകര്‍ തന്നെ മറ്റൊരു പുതിയ നിലപാട് സ്വീകരിച്ചതിനാലാണ് തനിക്ക് ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നതെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.
പരിപാടിയില്‍ പങ്കെടുക്കാന്‍ പറ്റാത്ത സാഹചര്യം പ്രധാനമന്ത്രിയെ അറിയിക്കും. അദ്ദേഹമാണ് പ്രതിമ അനാച്ഛാദനം ചെയ്യുന്നത്. എന്നാല്‍ പ്രധാനമന്ത്രിയെ കൊച്ചി വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഉണ്ടാകും. കൃഷി മന്ത്രി കെ.പി. മോഹനനാണ് പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനവേളയിലെ മിനിസ്റ്റര്‍ ഇന്‍ വെയിറ്റിംഗ്. പ്രധാനമന്ത്രി തിരുവനന്തപുരത്തുനിന്നു യാത്രയാകുമ്പോള്‍ ബന്ധപ്പെട്ട എല്ലാവരും ചേര്‍ന്ന് കേരളത്തിന്റെ പൊതു ആവശ്യങ്ങള്‍ അദ്ദേഹത്തോട് ഉന്നയിക്കും. എല്ലാവരും ചേര്‍ന്ന് യാത്രയാക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
(UPDATED)
Also Read:
വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിച്ചില്ല, മകന് നല്കിയ 1.80 ഏക്കര്‍ ഭൂമി കളക്ടര്‍ തിരിച്ചുപിടിച്ചു
Keywords: Kerala CM to skip PM function following Vellappally's request, Thiruvananthapuram, Phone call, Narendra Modi, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.