കേരളത്തിലെ കോളേജുകളെ ലോകനിലവാരത്തിലേക്ക് എത്തിക്കും: മന്ത്രി പി കെ അബ്ദുറബ്ബ്
Feb 21, 2015, 15:44 IST
കാസര്‍കോട്: (www.kvartha.com 21/02/2015) കേരളത്തിലെ സര്‍വകലാശാലകളേയും കോളജുകളേയും ലോകോത്തര നിലവാരത്തിലെത്തിക്കാനുള്ള ലക്ഷ്യത്തോടെയാണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുവരുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് പറഞ്ഞു.
കാസര്‍കോട് ഗവ.കോളജില്‍ മലബാര്‍ പാക്കേജില്‍പ്പെടുത്തി 1.70 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോളജുകള്‍ക്ക് സ്വന്തം നിലയില്‍ കോഴ്സുകള്‍ തെരഞ്ഞെടുക്കാനുള്ള അവസരം കൂടി ഉണ്ടാകണം. കോളജുകളെ അതിലേക്ക് വളര്‍ത്തികൊണ്ടുവരണം. ഇത്തരത്തില്‍ ഒന്നാംഘട്ടത്തില്‍ സംസ്ഥാനത്ത് രണ്ടു എയ്ഡഡ് കോളജുകള്‍ അടക്കം 12 കോളജുകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. രണ്ടാംഘട്ടത്തില്‍ 20 കോളജുകളുടെ അപേക്ഷകള്‍ ലഭിച്ചു.
നമ്മുടെ കുട്ടികള്‍ അന്യസംസ്ഥാനങ്ങളിലും വിദേശത്തും ഉപരിപഠനത്തിന് പോകാനുള്ള കാരണം ഇവിടെ അവരുടെ അഭിരുചിക്ക് അനുസൃതമായ കോഴ്സുകള്‍ ഇല്ലാത്തതുകൊണ്ടാണ്. പുതിയ തലമുറയുടെ കഴിവിനും അഭിരുചിക്കും അനുസരിച്ചുള്ള കോഴ്സുകളാണ് പ്രധാനമായും കേരളത്തിലെ കോളജുകളില്‍ കൊണ്ടുവരുന്നത്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം 219 കോളജുകളിലായി 300ലധികം പുതിയ ബിരുദ, പി ജി കോഴ്സുകള്‍ അനുവദിച്ചു. സാമ്പത്തിക പരിമിതികള്‍ക്കിടയിലും വിദ്യാഭ്യാസമേഖലയില്‍ പ്രധാന പരിഗണന നല്കിവരുന്നു. ടെലിവിഷന്ചാനലുകളുടേയും പുതിയ സാമൂഹിക മാധ്യമങ്ങളുടേയും കടന്നുകയറ്റം പുതുതലമുറയെ വായനയില്‍ പിന്നാക്കം പോകാന്‍ ഇടയായിട്ടുണ്ടൊ എന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മന്ത്രി പി കെ അബ്ദുറബ്ബ് പറഞ്ഞു.
ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി പി ശ്യാമളാദേവി, സിഡ്കോ ചെയര്മാന് സിടി അഹമ്മദലി, കാസര്‍കോട് നഗരസഭ ചെയര്മാന് ടി.ഇ. അബ്ദുല്ല മുഖ്യാതിഥികളായിരുന്നു.
ജില്ലാകലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, നഗരസഭാംഗം അര്ജുനന് തായലങ്ങാടി, മംഗലാപുരം പി എ എഞ്ചിനീയറിങ് കോളജ് ചെയര്മാന് പി എ ഇബ്രാഹിംഹാജി, എന്‍ എ അബൂബക്കര്‍, വിവിധ രാഷ്ട്രിയ പാര്‍ട്ടിനേതാക്കളായ അഡ്വ. എ ജി നായര്‍, എം സി ഖമറുദ്ദീന്, പി എ അഷറഫലി, സുരേഷ്കുമാര്‍ ഷെട്ടി, അഡ്വ. രാധാകൃഷ്ണന് പെരുമ്പള , പിടി എ വൈസ് പ്രസിഡന്റ് കുന്നില്അബ്ദുല്ല, സി എല്‍ ഹമീദ്, രാധാകൃഷ്ണന് ബെള്ളൂര്‍, എ ജോണി, പി കെ രാജേഷ് എന്നിവര്‍സംസാരിച്ചു.
കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ പി അജയകുമാര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ഡോ. രമ നന്ദിയും പറഞ്ഞു.ഡോ. എം മഹാലിങ്ക മഹാത്മ ഗാന്ധിയെക്കുറിച്ചെഴുതിയ പുസ്തകത്തിന്റെ 10 കോപ്പികള്‍ ലൈബ്രറിക്കായി ചടങ്ങില്‍വച്ചു കൈമാറി.
Keywords: Minister P.K. Abdu Rabb, Kerala, Kasaragod, Kerala Colleges to be upgraded inter nation standers.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.