LPG | ഇരുട്ടടിയായി പാചക വാതക വില വര്‍ധനവ്; വാണിജ്യാവശ്യത്തിനുള്ള സിലിന്‍ഡറിന്റെ വില കൂട്ടി എണ്ണ കംപനികള്‍, ഉയര്‍ത്തിയത് 103 രൂപ
Nov 1, 2023, 11:03 IST
കൊച്ചി: (KVARTHA) രാജ്യത്ത് ഇരുട്ടടിയായി പാചക വാതക വില വര്‍ധനവ്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിന്‍ഡര്‍ വില 103 രൂപ വര്‍ധിപ്പിച്ചു. വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്ന 19 കിലോ സിലിന്‍ഡറിന്റെ വിലയാണ് എണ്ണ കംപനികള്‍ കുത്തനെ ഉയര്‍ത്തിയത്. വിലവര്‍ധനവോടെ സിലിന്‍ഡറിന് പുതുക്കിയ വില 1842 രൂപയായി.
ഡെല്‍ഹിയില്‍ 1833 രൂപയും, കൊല്‍കത്തയില്‍ 1943 രൂപയും മുംബൈയില്‍ 1785 രൂപയും ബെംഗളൂറില്‍ 1914.50 രൂപയും ചെന്നൈയില്‍ 1999.50 രൂപയുമാണ് വാണിജ്യ പാചകവാതക സിലിന്‍ഡറിന്റെ വില. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിന്‍ഡര്‍ വില വര്‍ധിപ്പിക്കുന്നത്.
കഴിഞ്ഞമാസം 19 കിലോയുടെ വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില സിലിന്‍ഡറിന് 209 രൂപയാണ് കൂട്ടിയത്. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ വീണ്ടും 100രൂപയിലധികം വര്‍ധിപ്പിച്ചിരിക്കുന്നത്. സെപ്തംബര്‍ ഒന്നിന് വാണിജ്യ സിലിന്‍ഡര്‍ വില 160 രൂപ കുറച്ചിരുന്നു. തുടര്‍ന്നാണ് രണ്ടുമാസത്തിനിടെ വില വര്‍ധിപ്പിച്ചിരിക്കുന്നത്.
അതേസമയം, വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിന്‍ഡറിന്റെ വിലയില്‍ മാറ്റമില്ല. സാധാരണ എണ്ണ കംപനികള്‍ ഒന്നാം തീയതി വില പുതുക്കി നിശ്ചയിക്കാറുണ്ട്. കഴിഞ്ഞ കുറെ ദിവസമായി രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉള്‍പെടെ ഉയരുന്ന സാഹചര്യമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് വാണിജ്യാവശ്യത്തിനുള്ള സിലിന്‍ഡറിന്റെ വില 103 രൂപ കൂടി വര്‍ധിപ്പിച്ചതെന്നാണ് വിവരം.
അതേസമയം, വില വര്‍ധനവ് ഹോടെല്‍ മേഖലയിലുള്ളവരെ പ്രതിസന്ധിയിലാക്കും. സിലിന്‍ഡര്‍ വില വര്‍ധിപ്പിച്ചത് തിരിച്ചടിയാകും. വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിന്‍ഡറിന്റെ വില വര്‍ധിപ്പിച്ചിട്ടില്ലെങ്കിലും ഹോടെല്‍ മേഖലയിലുള്ളവരെ വലിയരീതിയിലുള്ള വിലവര്‍ധനവ് ബാധിക്കും. അവശ്യസാധനങ്ങളുടെ വിലവര്‍ധനവിന് പുറമെ പാചകവാതകത്തിന്റെയും വില പലപ്പോഴായി വര്‍ധിപ്പിക്കുന്നത് ഹോടെല്‍ വ്യവസായത്തെതന്നെ പ്രതിസന്ധിയിലാക്കുകയാണെന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.