'കോണ്‍ഗ്രസ് ഇല്ലാതായപ്പോള്‍ ഘടകകക്ഷികളെയും ഇല്ലാതാക്കി'; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് കേരളാ കോണ്‍ഗ്രസ് (എം)

 


കോട്ടയം: (www.kvartha.com 15.06.2016) 'ബറാബാസിനെ രക്ഷിക്കൂ, യേശുവിനെ ക്രൂശിക്കൂ' എന്ന യഹൂദന്മാരുടെ നിലപാടായിരുന്നു കോണ്‍ഗ്രസിനെന്ന് കേരള കോണ്‍ഗ്രസ് എം.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ സ്റ്റിയറിങ് കമ്മറ്റിയോഗത്തിലാണ് കോണ്‍ഗ്രസിനെതിരെ കേരളാ കോണ്‍ഗ്രസ് (എം) ആഞ്ഞടിച്ചത്. തിരുവല്ലയില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ജോസഫ് എം പുതുശ്ശേരി തോല്‍ക്കാനുള്ള പ്രധാന കാരണം പി.ജെ കുര്യനാണെന്ന് യോഗം വിലയിരുത്തി.

സീറ്റ് വച്ചുമാറണമെന്ന കോണ്‍ഗ്രസിന്റെ നിലപാടും തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. അരുവിക്കര ഉപ തെരഞ്ഞെടുപ്പ് വരെ യു.ഡി.എഫിന്റെ പ്രവര്‍ത്തനം മികച്ച രീതിയിലായിരുന്നു.
'കോണ്‍ഗ്രസ് ഇല്ലാതായപ്പോള്‍ ഘടകകക്ഷികളെയും ഇല്ലാതാക്കി'; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് കേരളാ കോണ്‍ഗ്രസ് (എം)
നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇല്ലാതായപ്പോള്‍ ഘടകകക്ഷികളെയും അവര്‍ ഇല്ലാതാക്കി. ആര്‍.എസ്.പി, ജെ ഡി യു ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ക്ക് സംഭവിച്ചത് അതാണെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

Keywords: Kottayam, Kerala, Congress, Kerala Congress (m), UDF, Assembly Election, K.M.Mani, JDU, RSP. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia