വണ്ണപ്പുറം പഞ്ചാ. പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസിന്: വൈസ് പ്രസിഡന്റായി സി.പി.എം
Feb 16, 2015, 11:00 IST
തൊടുപുഴ: (www.kvartha.com 16/02/2015) വണ്ണപ്പുറം പഞ്ചായത്തില്‍ മുസ്‌ലിം ലീഗ് സഹായത്തോടെ പ്രസിഡന്റ് പദവി നേടിയ കേരള കോണ്‍ഗ്രസ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ലീഗിനെ പാലം വലിച്ച് സി.പി.എം അംഗത്തെ വിജയിപ്പിച്ചു. ഇതേ തുടര്‍ന്ന് വണ്ണപ്പുറത്ത് ഉടലെടുത്ത സംഘര്‍ഷം രാത്രി വൈകിയും തുടര്‍ന്നു. പ്രസിഡന്റായി കേരള കോണ്‍ഗ്രസ് എമ്മിലെ സണ്ണി കളപ്പുരയും വൈസ് പ്രസിഡന്റായി സിപിഎമ്മിലെ ജഗദമ്മ വിജയനുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
സണ്ണി കളപ്പുരയുടെ പേര് മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ് ലിം ലീഗിലെ ഹൈറുന്നീസ ജാഫറാണ് നിര്‍ദേശിച്ചത്. എന്നാല്‍ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹൈറുന്നിസയെ കേരള കോണ്‍ഗ്രസ് തഴഞ്ഞു. കോണ്‍ഗ്രസിലെ ടി.വി ജോസാണ് സണ്ണിയെ പിന്തുണച്ചത്.
. സണ്ണി കളപ്പുരയെ യു.ഡി.എഫ് എല്‍.ഡി.എഫ് മെംബര്‍മാര്‍ ചേര്‍ന്ന് ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ യു.ഡി.എഫിലെ പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിക്കുന്നതായിരുന്നു വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്.
ഉച്ചയ്ക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ അവിശ്വാസത്തിലൂടെ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും പുറത്തായ മുസ്്‌ലിംലീഗിലെ ഹൈറുന്നീസ ജാഫര്‍ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. സി.പി.എമ്മിലെ ജഗദമ്മ വിജയനാണ് ജയിച്ചത്. എട്ടിനെതിരെ ഒമ്പത് വോട്ടിനാണ് ജഗദമ്മയുടെ വിജയം. ജഗദമ്മയ്ക്ക് കേരള കോണ്‍ഗ്രസിലെ മൂന്നു മെംബര്‍മാര്‍ വോട്ടുചെയ്തു.
രാവിലെ യുഡിഎഫിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി നേതൃയോഗം ചേര്‍ന്നിരുന്നു. ഇതനുസരിച്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് സണ്ണി കളപ്പുരയേയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു ഹൈറുന്നീസ ജാഫറിനെയും മത്സരിപ്പിക്കാനായിരുന്നു ധാരണ. ഈ ധാരണ രൂപപ്പെടുന്നതിനുമുമ്പ് കേരള കോണ്‍ഗ്രസും എല്‍ഡിഎഫും ചേര്‍ന്ന് കോണ്‍ഗ്രസ് അംഗമായ പ്രസിഡന്റ് കെ.പി.വര്‍ഗീസിനും ലീഗ് അംഗമായ ഹൈറുന്നീസ ജാഫറിനുമെതിരെ അവിശ്വാസം കൊണ്ടുവന്നിരുന്നു.
കാളിയാര്‍ സിഐ സി.ജയകുമാറിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസര്‍ എ.കെ.സരോജിനിയുടെ അധ്യക്ഷതയിലായിരുന്നു തെരഞ്ഞെടുപ്പ്.
സണ്ണി കളപ്പുര |
സണ്ണി കളപ്പുരയുടെ പേര് മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ് ലിം ലീഗിലെ ഹൈറുന്നീസ ജാഫറാണ് നിര്‍ദേശിച്ചത്. എന്നാല്‍ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹൈറുന്നിസയെ കേരള കോണ്‍ഗ്രസ് തഴഞ്ഞു. കോണ്‍ഗ്രസിലെ ടി.വി ജോസാണ് സണ്ണിയെ പിന്തുണച്ചത്.
. സണ്ണി കളപ്പുരയെ യു.ഡി.എഫ് എല്‍.ഡി.എഫ് മെംബര്‍മാര്‍ ചേര്‍ന്ന് ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ യു.ഡി.എഫിലെ പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിക്കുന്നതായിരുന്നു വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്.
ജഗദമ്മ |
രാവിലെ യുഡിഎഫിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി നേതൃയോഗം ചേര്‍ന്നിരുന്നു. ഇതനുസരിച്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് സണ്ണി കളപ്പുരയേയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു ഹൈറുന്നീസ ജാഫറിനെയും മത്സരിപ്പിക്കാനായിരുന്നു ധാരണ. ഈ ധാരണ രൂപപ്പെടുന്നതിനുമുമ്പ് കേരള കോണ്‍ഗ്രസും എല്‍ഡിഎഫും ചേര്‍ന്ന് കോണ്‍ഗ്രസ് അംഗമായ പ്രസിഡന്റ് കെ.പി.വര്‍ഗീസിനും ലീഗ് അംഗമായ ഹൈറുന്നീസ ജാഫറിനുമെതിരെ അവിശ്വാസം കൊണ്ടുവന്നിരുന്നു.
കാളിയാര്‍ സിഐ സി.ജയകുമാറിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസര്‍ എ.കെ.സരോജിനിയുടെ അധ്യക്ഷതയിലായിരുന്നു തെരഞ്ഞെടുപ്പ്.
Keywords : Thodupuzha, Kerala, Congress, CPM, Muslim League.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.