Vande Bharat | വന്ദേ ഭാരതിന് മാവേലിക്കരയില്‍ സ്റ്റോപ് അനുവദിക്കണമെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രടറി തോമസ് സി കുറ്റിശ്ശേരി

 


മാവേലിക്കര: (www.kvartha.com) വന്ദേ ഭാരതിന് മാവേലിക്കരയില്‍ സ്റ്റോപ് അനുവദിക്കണമെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രടറി തോമസ് സി കുറ്റിശ്ശേരി. ഈ ആവശ്യം ഉന്നയിച്ച് മാവേലിക്കരയില്‍ നിന്നും വിവിധ പട്ടണങ്ങള്‍ തമ്മിലുള്ള ദൂരവും അദ്ദേഹം എടുത്തുപറഞ്ഞു.

തിരുവല്ലയില്‍ നിന്നും കാറില്‍ യാത്ര ചെയ്താല്‍ 19 കിലോമീറ്റര്‍ ദൂരമുള്ള മാവേലിക്കരയില്‍ 37 മിനുട് കൊണ്ട് എത്താം. കരുനാഗപ്പള്ളിയില്‍ നിന്നും 23 കിലോമീറ്റര്‍ 41 മിനുടും, ഹരിപ്പാട് 11 കിലോമീറ്റര്‍ 21 മിനുടും, ചെങ്ങന്നൂര്‍ 13 കിലോ മീറ്റര്‍ 25 മിനുടും പന്തളം 18 കിലോമീറ്റര്‍ 31 മിനുടും, അടൂര്‍ 29 കിലോമീറ്റര്‍ 48 മിനുടും, പത്തനംതിട്ട 33 കിലോമീറ്റര്‍ 54 മിനുടും, അമ്പലപ്പുഴ 30 കിലോമീറ്റര്‍ 45 മിനുട് എന്നിങ്ങനെയുമാണ് മധ്യതിരുവിതാംകൂറിലെ പ്രധാന പട്ടണങ്ങളുമായുള്ള ദൂരം.

Vande Bharat | വന്ദേ ഭാരതിന് മാവേലിക്കരയില്‍ സ്റ്റോപ് അനുവദിക്കണമെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രടറി തോമസ് സി കുറ്റിശ്ശേരി

അതുകൊണ്ടുതന്നെ മറ്റൊരു പട്ടണത്തിനും ഇല്ലാത്ത ഒരു യോഗ്യതയാണ് മാവേലിക്കരക്കുള്ളത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മധ്യ തിരുവിതാംകൂറിന്റെ പ്രധാന പട്ടണമായ മാവേലിക്കരയില്‍ സ്റ്റോപ് അനുവദിച്ചാല്‍ മധ്യ തിരുവിതാംകൂറിലെ പത്തനംതിട്ട ജില്ലയിലേയും ആലപ്പുഴ ജില്ലയിലേയും കൊല്ലം ജില്ലയിലെ വടക്കു കിഴക്കുള്ള പ്രദേശങ്ങളിലേയും ജനങ്ങള്‍ക്ക് വേഗത്തില്‍ എത്തിച്ചേരുവാന്‍ കഴിയും.

അതുകൊണ്ടുതന്നെ മധ്യ തിരുവിതാംകൂറിന്റെ യാത്രാക്ലേശത്തിന് പരിഹാരം ഉണ്ടാക്കുവാന്‍ മാവേലിക്കരയില്‍ വന്ദേ ഭാരത് എക്‌സ്പ്രസിന് സ്റ്റോപ് അനുവദിക്കണമെന്നും തോമസ് സി കുറ്റിശ്ശേരി ആവശ്യപ്പെട്ടു.

Keywords:  Kerala Congress State Secretary Thomas C Kuttissery wants Vande Bharat to stop at Mavelikara, Mavelikara, News,  Vande Bharat, Stop, Thomas C Kuttissery, Passengers, Kerala Congress, Alappuzha, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Share this story

wellfitindia