Breastfeed | ഇത് പൊലീസിന്റെ നന്മയുടെ മുഖം; വിശന്നുതളര്‍ന്ന കുഞ്ഞിന് മുലയൂട്ടി ജീവന്‍ രക്ഷിച്ച വനിതാ ഓഫീസര്‍; താരമായി എംആര്‍ രമ്യ
Nov 1, 2022, 21:36 IST
തിരുവനന്തപുരം: (www.kvartha.com) അവശ നിലയിലായ 12 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ മുലയൂട്ടി ജീവന്‍ രക്ഷിച്ച വനിതാ പൊലീസ് ഓഫിസര്‍ എംആര്‍ രമ്യയ്ക്ക് വിവിധ കോണുകളില്‍ നിന്ന് അഭിന്ദന പ്രവാഹം. കഴിഞ്ഞ ദിവസം ഡിജിപി അനില്‍കാന്ത് അവരെ പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി ആദരിച്ചിരുന്നു. മതിയായ ആഹാരം ലഭിക്കാതെ അവശനിലയിലായ കുഞ്ഞിനെ സ്വന്തം കുഞ്ഞായി കരുതിയ രമ്യയുടെ കാരുണ്യപ്രവൃത്തി സേനയുടെ യശസ് വര്‍ധിപ്പിച്ചതായി ഡിജിപി പറഞ്ഞു.
രമ്യയുടെ സേവനം ശ്രദ്ധയില്‍പ്പെട്ട ഹൈകോടതി ജഡ്ജ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് കത്തെഴുതിയിരുന്നു. രമ്യയ്ക്ക് നല്‍കാനായി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കൈമാറിയ സര്‍ടിഫികറ്റും ഡിജിപി സമ്മാനിച്ചു. സാമൂഹ്യ മാധ്യമങ്ങളിലും രമ്യ ഇപ്പോള്‍ താരമാണ്. ചേവായൂര്‍ സ്റ്റേഷനില്‍ ജോലി ചെയ്യുന്ന രമ്യ കോഴിക്കോട് ചിങ്ങപുരം സ്വദേശിനിയാണ്.
12 ദിവസം പ്രായമുള്ള കുഞ്ഞിനെ ഭാര്യയുമായി പിണങ്ങിക്കഴിയുന്ന ഭര്‍ത്താവും ഭര്‍തൃമാതാവും കടത്തിക്കൊണ്ടുപോയെന്ന കേസ് അന്വേഷിക്കുന്ന സംഘത്തിലെ അംഗമായിരുന്നു രമ്യ. പൊലീസ് അന്വേഷണത്തില്‍ ഇവരെ ബത്തേരിയില്‍ നിന്ന് പിടികൂടി. കുഞ്ഞിനെ പരിശോധനയ്ക്കായി ആശുപത്രിയില്‍ പൊലീസ് കൊണ്ടുപോയപ്പോള്‍ ആശങ്ക പടര്‍ന്നു. അതിനിടെ കുഞ്ഞിന്റെ ആരോഗ്യ നില വഷളാവുകയും ചെയ്തു. ആ സമയത്ത്, താന്‍ മുലയൂട്ടുന്ന സ്ത്രീയാണെന്ന് അറിയിച്ച് ഡോക്ടറോട് അനുമതി വാങ്ങി രമ്യ കുഞ്ഞിനെ മുലയൂട്ടുകയും താലോലിക്കുകയും ആയിരുന്നു. രാത്രിയോടെ കുഞ്ഞിനെ അമ്മയുടെ അടുത്തെത്തിക്കുകയും ചെയ്തു.

Keywords: Latest-News, Kerala, Thiruvananthapuram, Top-Headlines, Lady Police, Police, Baby, Food, Kerala Cop Breastfeeds Famished Baby.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.