Cremated | 'ഫ് ളാറ്റില്‍ നിന്ന് അമ്മ വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ' നവജാതശിശുവിന്റെ മൃതദേഹം പൊലീസിന്റെ നേതൃത്വത്തില്‍ സംസ്‌കരിച്ചു; കണ്ടുനിന്നവരെ ഈറനണിയിച്ച് അന്ത്യയാത്ര
May 6, 2024, 14:22 IST
കൊച്ചി: (KVARTHA) പനമ്പിള്ളി നഗറിലെ ഫ് ളാറ്റില്‍ നിന്ന് അമ്മ വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ നവജാതശിശുവിന്റെ മൃതദേഹം പൊലീസിന്റെ നേതൃത്വത്തില്‍ പുല്ലേപ്പടി ശ്മാശനത്തില്‍ സംസ്‌കരിച്ചു. കുഞ്ഞിന്റെ അന്ത്യയാത്ര കണ്ടുനിന്നവരെ ഈറനണിയിച്ചു.
മെഡികല്‍ കോളജ് ആശുപത്രിയില്‍നിന്ന് കുരുന്നുശരീരം ഏറ്റുവാങ്ങിയ പൊലീസ് മൃതദേഹം വഹിച്ച പെട്ടിയില്‍ പൂക്കള്‍ വിതറി അവസാന യാത്രമൊഴി നല്‍കി. മേയര്‍ അനില്‍ കുമാര്‍ അടക്കമുള്ളവര്‍ കുഞ്ഞിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. ആ കുഞ്ഞുശവപ്പെട്ടിക്ക് സമീപത്തെ കിലുങ്ങുന്ന കളിപ്പാട്ടം ഹൃദയം നുറുങ്ങുന്നതായിരുന്നു. ഒടുവില്‍ പൂക്കള്‍ വിതറി ആ കളിപ്പാട്ടത്തിനൊപ്പം കുരുന്നിനെ കുഴിയിലേക്ക് വച്ചപ്പോള്‍ വേദനയോടെ ഒരു പിടി മണ്ണ് വിതറിയായിരുന്നു യാത്രയാക്കിയത്.
വെള്ളിയാഴ്ച രാവിലെയാണ് വീട്ടിലെ ശൗചാലയത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. യുവതി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. കുഞ്ഞിന്റെ ശബ്ദം പുറത്തുവരാതിരിക്കാന്‍ വായില്‍ തുണി തിരുകി. എന്ത് ചെയ്യണമെന്ന് പരിഭ്രമിച്ചിരുന്ന യുവതി അമ്മ വാതിലില്‍ മുട്ടിയപ്പോള്‍ ഒടുവില്‍ കുഞ്ഞിനെ ഫ് ളാറ്റിന്റെ ബാല്‍കണിയില്‍ നിന്ന് റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു എന്നാണ് പൊലീസിന് നല്‍കിയ മൊഴി.
ഡോക്ടറുടെ സഹായമില്ലാതെ പ്രസവിച്ച യുവതി ഇപ്പോഴും അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. യുവതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. യുവതി ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തിയാണ് മജിസ്ട്രേറ്റ് റിമാന്‍ഡ് നടപടികള്‍ സ്വീകരിച്ചത്.
റിമാന്‍ഡിലായെങ്കിലും യുവതിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങില്ലെന്ന് പൊലീസ് അറിയിച്ചു. മൊഴിയെടുക്കാന്‍ സാധിക്കുമോ എന്നറിയാന്‍ ശനിയാഴ്ച പൊലീസ് സംഘം ആശുപത്രിയിലെത്തിയിരുന്നുവെങ്കിലും ആരോഗ്യസ്ഥിതി കണക്കിലെടുത്ത് വിവരങ്ങള്‍ ശേഖരിക്കാതെ മടങ്ങി.
കുഞ്ഞിന്റെ രക്തസാംപിള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പെണ്‍കുട്ടി പരാതി ഉന്നയിച്ചാല്‍ മാത്രമേ, ഗര്‍ഭിണിയാക്കിയ യുവാവിന്റെ ഡിഎന്‍എ പരിശോധന നടത്തൂ എന്നും പൊലീസ് വ്യക്തമാക്കി. യുവതിയുടെ ആരോഗ്യം മെച്ചപ്പെട്ടതിനുശേഷം വിശദമായി മൊഴിയെടുക്കും. അതിനു ശേഷമേ യുവാവിലേക്കുള്ള അന്വേഷണത്തിലേക്ക് കടക്കുകയുള്ളൂ എന്നും പൊലീസ് അറിയിച്ചു.

Keywords: Kerala: Cops to cremate body of newborn died in Kochi, Kochi, News, Cremated, Newborn Baby, Dead Body, Police, Hospital, Treatment, Remanded, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.