Criticism | കെടി ജലീലും കാരാട്ട് റസാക്കും അന്‍വറിനെ തള്ളിപ്പറയാത്തതിന് പിന്നില്‍ സിപിഎമ്മിലെ ഇസ്ലാമോഫിബിയ അറിയാവുന്നത് കൊണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
● 'കേരളത്തിലെ ഏറ്റവും വലിയ മുസ്ലീം വിരുദ്ധ രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഎം'
● ഉദാഹരണങ്ങള്‍ നിരത്തി കോണ്‍ഗ്രസ് നേതാവ്
തിരുവനന്തപുരം: (KVARTHA) മുതിര്‍ന്ന നേതാക്കളെല്ലാം ബന്ധം അറുത്തുമാറ്റിയിട്ടും കെടി ജലീലും കാരാട്ട് റസാക്കും നിലമ്പൂര്‍ എം എല്‍ എ പിവി അന്‍വറിനെ തള്ളിപ്പറയാത്തതിന് പിന്നില്‍ സിപിഎമ്മിലെ ഇസ്ലാമോഫിബിയ അറിയാവുന്നത് കൊണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുല്‍ ഇക്കാര്യം എടുത്തുപറയുന്നത്.
അന്‍വറിന്റെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ സിപിഎമ്മിന്റെ മുഖം കുറേ കൂടി വ്യക്തമായി വികൃതമാകുന്നുണ്ടെന്നാണ് രാഹു ലിന്റെ വാദം. മലപ്പുറം ജില്ലാ സെക്രട്ടറിയുടെ തനിനിറവും അന്‍വറിലൂടെ പൊതുസമൂഹത്തിന് അറിയാന്‍ കഴിഞ്ഞു. മലപ്പുറം ജില്ലാ സെക്രട്ടറി പക്ക ആര്‍ എസ് എസ് ആണെന്നും ക്രിസ്തു മത സ്ഥാപനങ്ങള്‍ക്ക് ഫണ്ട് കൊടുത്തതിനെ വിമര്‍ശിക്കുകയും വിലക്കുകയും ചെയ്തുവെന്നാണ് അന്‍വര്‍ പറയുന്നത്.
ഇതോടെ സിപിഎമ്മിനുള്ളിലെ ശക്തമായ ആര്‍ എസ് എസ് നേതാക്കളുടെ പട്ടികയില്‍ ഒരാളുടെ പേര് കൂടി പുറത്തുവന്നുവെന്നും രാഹുല്‍ പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു. അന്‍വര്‍ എന്ന 'റിട്ടയര്‍ഡ് കടന്നല്‍ രാജയെ' വിമര്‍ശിക്കുന്ന 'അടിമ കടന്നലുകളുടെ' ഭാഷ ശ്രദ്ധിച്ചാല്‍ തന്നെ എത്ര കൃത്യമായാണ് അയാളെ മതവാദിയായി ദുസ്സൂചനകളോടെ ചിത്രീകരിക്കുന്നതെന്ന് തിരിച്ചറിയാന്‍ കഴിയുമെന്നും രാഹുല്‍ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ ഏറ്റവും വലിയ മുസ്ലീം വിരുദ്ധ രാഷ്ട്രീയ പ്രസ്ഥാനം സിപിഎം ആണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. ആര്‍ എം പി നേതാവ് ടിപി ചന്ദ്രശേഖരനെ വെട്ടി കൊന്നിട്ട് മാഷ അള്ളാ സ്റ്റിക്കര്‍ പതിച്ച് ആ മതത്തെ പൊതുവിചാരണക്ക് എറിഞ്ഞു കൊടുക്കാന്‍ ശ്രമിച്ചത് ഉള്‍പ്പെടെയുള്ള എത്ര ഉദാഹരണങ്ങളാണ് ഇത്തരത്തില്‍ അതിന് തെളിവായി ചൂണ്ടിക്കാട്ടപ്പെടുന്നതെന്നും രാഹുല്‍ പറയുന്നു.
ഇന്നത്തെ അന്‍വറിന്റെ വിധിയാണ് നാളെ തങ്ങള്‍ക്കും എന്നുള്ള ഉത്തമമായ ബോധ്യം ഉള്ളതുകൊണ്ടാണ് കെടി ജലീലും കാരാട്ട് റസാക്കുമൊക്കെ അന്‍വറിനെ തള്ളി പറയാത്തതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടുന്നു. അന്‍വറിനെ പോരിന് കളത്തില്‍ ഇറക്കിയ എം വി ഗോവിന്ദന്‍ വരെ കൈ വിട്ടിട്ടും അവര്‍ ചേര്‍ത്ത് പിടിക്കുന്നത് ഈ ഇസ്ലാമോഫിബിയ അറിയുന്നത് കൊണ്ടാണെന്നും രാഹുല്‍ അടിവരയിട്ട് പറയുന്നു.
'കാഫിര്‍ സ്‌ക്രീന്‍ഷോട്ട്' വിവാദത്തെ കുറിച്ചും രാഹുല്‍ പറയുന്നുണ്ട്. വിവാദത്തിന് പിന്നില്‍ മണ്ഡലം ജയിക്കാന്‍ വേണ്ടി ഒരു ശൈലജയുടെ തലയില്‍ മാത്രം ഉദിച്ച ബുദ്ധി അല്ലെന്നും അത് പാര്‍ട്ടി പ്രത്യയ ശാസ്ത്രം കണക്കെ തലയില്‍ പേറുന്ന ഇസ്ലാം വിരുദ്ധതയാണ് വ്യക്തമാക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തുന്നു.
ആര്‍ എസ് എസിന് കേരളത്തില്‍ ബിജെപിയേക്കാള്‍ പ്രയോജനകരമാകുന്നത് സിപിഎം തന്നെയാണെന്നും രാഹുല്‍ പറയുന്നു. എന്നാല്‍ വെളളം കോരുന്നവരും വിറക് വെട്ടുന്നവരും വാളെടുക്കുന്നവരുമായ അണികള്‍ അത് തിരിച്ചറിയാന്‍ കാലമൊരുപാടെടുക്കുമെന്നും രാഹുല്‍ പരിഹസിക്കുന്നു.
ആരോപിതനെ പറ്റി സിപിഎമ്മിലെ ആര്‍ എസ് എസ് നേതാക്കള്‍ 'ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം പിന്നേം ചാടിയാല്‍ ചട്ടിയോളം പിന്നേം ചാടാന്‍ നോക്കിയാല്‍ ചാലിയാര്‍ പുഴയില്‍' എന്നാണ് ചിന്തിക്കുന്നതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
അന്‍വറിന്റെ ഇന്നത്തെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ CPM ന്റെ മുഖം കുറേ കൂടി വ്യക്തമായി വികൃതമാകുന്നുണ്ട്.
അയാളോട് അയാളുടെ മലപ്പുറം ജില്ലാ സെക്രട്ടറിയുടെ പെരുമാറ്റത്തെ കുറിച്ച് പറഞ്ഞു കൊണ്ട് പറയുന്നത്, മലപ്പുറം ജില്ലാ സെക്രട്ടറി പക്ക RSS ആണത്രെ.
ക്രിസ്തു മത സ്ഥാപനങ്ങള്‍ക്ക് ഫണ്ട് കൊടുത്തതിനെ വരെ വിമര്‍ശിച്ചു കൊണ്ട് വിലക്കിയത്രെ. സിപിഎം നുള്ളിലെ ശക്തമായ RSS നേതാക്കളുടെ പട്ടികയില്‍ ഒരാള്‍ കൂടി...
അന്‍വര്‍ എന്ന 'റിട്ടയര്‍ഡ് കടന്നല്‍ രാജയെ' വിമര്‍ശിക്കുന്ന 'അടിമ കടന്നലുകളുടെ' ഭാഷ ശ്രദ്ധിച്ചിട്ടുണ്ടോ? എത്ര കൃത്യമായാണ് അയാളെ മതവാദിയായി ദുസ്സൂചനകളോടെ ചിത്രീകരിക്കുന്നത്.
മുന്‍പും പറഞ്ഞിട്ടുണ്ട് കേരളത്തിലെ ഏറ്റവും വലിയ മുസ്ലീം വിരുദ്ധ രാഷ്ട്രീയ പ്രസ്ഥാനം CPM ആണ്. ടിപി ചന്ദ്രശേഖരനെ വെട്ടി കൊന്നിട്ട് മാഷ അള്ളാ സ്റ്റിക്കര്‍ പതിച്ചു ആ മതത്തെ പൊതുവിചാരണക്ക് എറിഞ്ഞു കൊടുക്കാന്‍ ശ്രമിച്ചത് തൊട്ട് എത്ര ഉദാഹരണങ്ങള്‍ വേണം.
ഇന്നത്തെ അന്‍വറിന്റെ വിധിയാണ് നാളെ തങ്ങള്‍ക്കും എന്നുള്ള ഉത്തമമായ ബോധ്യം കെടി ജലീലിനും കാരാട്ട് റസാക്കിനും ഒക്കെ ഉള്ളത് കൊണ്ട് തന്നെയാണ് അവര്‍ അന്‍വറിനെ തള്ളി പറയാത്തത്. അന്‍വറിനെ പോരിന് കളത്തില്‍ ഇറക്കിയ ശ്രീ എം വി ഗോവിന്ദന്‍ വരെ കൈ വിട്ടിട്ടും അവര്‍ ചേര്‍ത്ത് പിടിക്കുന്നത് ഈ ഇസ്ലാമോഫിബിയ അവര്‍ക്ക് അറിയുന്നത് കൊണ്ടാണ്....
'കാഫിര്‍ സ്‌ക്രീന്‍ഷോട്ട്' ഒക്കെ ഒരു മണ്ഡലം ജയിക്കാന്‍ മാത്രം ഒരു ശൈലജയുടെ തലയില്‍ മാത്രം ഉദിച്ച ബുദ്ധി അല്ല. അത് ആ പാര്‍ട്ടി, അവര്‍ പ്രത്യയ ശാസ്ത്രം കണക്കെ തലയില്‍ പേറുന്ന ഇസ്ലാം വിരുദ്ധതയാണ്.
RSSന് കേരളത്തില്‍ BJPയേക്കാള്‍ പ്രയോജനകരമാകുന്നത് CPM തന്നെയാണ്. വെളളം കോരുന്നവരും വിറക് വെട്ടുന്നവരും വാളെടുക്കുന്നവരുമായ അടിമകള്‍ ക്ഷമിക്കണം അണികള്‍ അത് തിരിച്ചറിയാന്‍ കാലമൊരുപാട് എടുക്കും.
നിങ്ങളെ പറ്റി സിപിഎംലെ RSS നേതാക്കള്‍ മനസ്സില്‍ വിചാരിക്കുന്നത് 'ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം പിന്നേം ചാടിയാല്‍ ചട്ടിയോളം പിന്നേം ചാടാന്‍ നോക്കിയാല്‍ ചാലിയാര്‍ പുഴയില്‍ '
#KeralaPolitics #IndiaPolitics #Islamophobia #CPM #Congress #PVAnvar #ReligiousTolerance