കേരളം തീവ്രവാദികളെ സൃഷ്ടിക്കുന്ന നഴ്‌സറി: മോഡി

കാസര്‍കോട്: (kvartha.com 08.04.2014) കേരളം തീവ്രവാദികളെ സൃഷ്ടിക്കുന്ന നഴ്‌സറിയായി മാറിയിരിക്കുകയാണ് ബി.ജെ.പി യുടെ പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡി പറഞ്ഞു. കാസര്‍കോട് നഗരസഭാ സ്‌റ്റേഡിയത്തില്‍ ചൊവ്വാഴ്ച രാവിലെ നടന്ന ബി.ജെ.പിയുടെ പടുകൂറ്റന്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളം തൊഴിലിനായി യുവാക്കളെ വിദേശത്തേക്ക് കയറ്റിയയക്കുന്ന നാടായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ ഇടത്-വലത് മുന്നണികളുടെ അവിശുദ്ധ കൂട്ടുകെട്ടാണ് കാണാന്‍ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാറി മാറി ഭരിക്കുന്ന മുന്നണികള്‍ ഇവിടെ ഒത്തൊരുമയില്‍ കഴിയുകയാണ്. പ്രവാസികളുടെ ക്ഷേമത്തിനായി യു.പി.എ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. ഇത്തവണ കാസര്‍കോട് ബി.ജെ.പി സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നും മോഡി പറഞ്ഞു.
കേരളം തീവ്രവാദികളെ സൃഷ്ടിക്കുന്ന നഴ്‌സറി: മോഡി
ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗം മംഗലാപുരത്തെത്തിയ മോഡി അവിടെ നിന്ന്് ഹെലിക്കോപ്ടറില്‍ കാസര്‍കോട് ഗവണ്‍മെന്റ് കോളജ് മൈതാനിയില്‍ വന്നിറങ്ങുകയായിരുന്നു. അവിടെ നിന്ന് കാര്‍ മാര്‍ഗമാണ് മുനിസിപ്പല്‍ സ്റ്റേഡിയത്തിലെത്തിയത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍, സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ തുടങ്ങിയവര്‍ റാലിയില്‍ സംസാരിച്ചു. വന്‍ സുരക്ഷാ സന്നാഹങ്ങളാണ് മോഡിയുടെ വരവ് പ്രമാണിച്ച് കാസര്‍കോട്ട് ഒരുക്കിയിട്ടുള്ളത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം  
കേരളം തീവ്രവാദികളെ സൃഷ്ടിക്കുന്ന നഴ്‌സറി: മോഡി
കേരളം തീവ്രവാദികളെ സൃഷ്ടിക്കുന്ന നഴ്‌സറി: മോഡി
കേരളം തീവ്രവാദികളെ സൃഷ്ടിക്കുന്ന നഴ്‌സറി: മോഡി
കേരളം തീവ്രവാദികളെ സൃഷ്ടിക്കുന്ന നഴ്‌സറി: മോഡി
കേരളം തീവ്രവാദികളെ സൃഷ്ടിക്കുന്ന നഴ്‌സറി: മോഡി
കേരളം തീവ്രവാദികളെ സൃഷ്ടിക്കുന്ന നഴ്‌സറി: മോഡി
കേരളം തീവ്രവാദികളെ സൃഷ്ടിക്കുന്ന നഴ്‌സറി: മോഡി
കേരളം തീവ്രവാദികളെ സൃഷ്ടിക്കുന്ന നഴ്‌സറി: മോഡി

Photos: Niyas Chemanad

Keywords:  Kerala, Terrorists, Narendra Modi, Kasaragod, BJP, Prime Minister, Gujarat, Chief Minister, Stadium, Rally, Election.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia