ശബരിമല തീര്‍ഥാടകര്‍ക്ക് ഏര്‍പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് ഇളവ്; പമ്പാ സ്‌നാനം തുടങ്ങി, നിലിമല പാത വഴി തീര്‍ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടും

 


സന്നിധാനം: (www.kvartha.com 11.12.2021) ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് ഏര്‍പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് ഇളവ്. പമ്പാ സ്‌നാനം തുടങ്ങി. ഞായറാഴ്ച രാവിലെ മുതല്‍ പരമ്പരാഗത നിലിമല പാത വഴി തീര്‍ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടും. അതേസമയം, നേരിട്ടുള്ള നെയ്യഭിഷേകത്തിന് അനുമതി ഇല്ല. പമ്പാ ത്രിവേണി മുതല്‍ ആറാട്ട് കടവ് വരെ നാല് സ്ഥലങ്ങളിലാണ് തീര്‍ഥാടകര്‍ക്ക് പമ്പാ സ്‌നാനത്തിന് അനുമതി നല്‍കിയിരിക്കുന്നത്.

ശബരിമല തീര്‍ഥാടകര്‍ക്ക് ഏര്‍പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് ഇളവ്; പമ്പാ സ്‌നാനം തുടങ്ങി, നിലിമല പാത വഴി തീര്‍ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടും

അപകട സാധ്യത ഒഴിവാക്കാന്‍ ജലസേചന വകുപ്പ് നദിയില്‍ പ്രത്യേക വേലികെട്ടി തിരിച്ചിടുണ്ട്. പരമ്പരാഗത പാതയിലെ ആശുപത്രികള്‍ ശനിയാഴ്ച വൈകുന്നേരം മുതല്‍ പ്രവര്‍ത്തനം തുടങ്ങും. ശബരിമല സന്നിധാനത്ത് തീര്‍ഥാടകര്‍ക്ക് മുറികളില്‍ തങ്ങാം. മുറികള്‍ ശനിയാഴ്ച മുതല്‍ വാടകക്ക് നല്‍കും. പന്ത്രണ്ട് മണിക്കൂര്‍ സമയത്തേക്കാണ് അനുമതി.

എന്നാല്‍, രാത്രിയില്‍ തുറസ്സായ സ്ഥലങ്ങളില്‍ വിരിവയ്ക്കാന്‍ അനുമതി നല്‍കില്ല. വെര്‍ച്വല്‍ ക്യൂ സംവിധാനം തുടരും. ശബരിമല സന്നിധാനത്ത് ശനിയാഴ്ച രാവിലെ മുതല്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്.

Keywords:  Kerala eases restrictions for Sabarimala; allows pilgrims to stay overnight, Sabarimala Temple, Sabarimala, Sabarimala Pilgrims, Trending, News, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia