പിണറായി സര്‍ക്കാരിനും പേടി; വിദ്യാഭ്യാസ നിയമത്തില്‍ തൊട്ടുകളിക്കില്ല. ഓര്‍ഡിനന്‍സ് കൊണ്ടുവരാതിരുന്നത് വീണ്ടുവിചാരം മൂലം
Jun 22, 2016, 11:13 IST
തിരുവനന്തപുരം: (www.kvartha.com 22.06.2016) വെള്ളിയാഴ്ച ആരംഭിക്കുന്ന പതിനാലാം നിയമസഭയുടെ നയപ്രഖ്യാപന സമ്മേളനത്തില്‍ കേരള വിദ്യാഭ്യാസ നിയമം ഭേദഗതി ചെയ്യാനുള്ള ബില്‍ കൊണ്ടുവരാന്‍ ഇടയില്ല എന്നു സൂചന.
എയിഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകളെ നിയന്ത്രിക്കുകയും സര്‍ക്കാരിന്റെ ഇടപെടല്‍ അധികാരം കൂടുതല്‍ കര്‍ക്കശമാക്കാനും വിദ്യാഭ്യാസ നിയമം ഭേദഗതി ചെയ്ത് വിദ്യാഭ്യാസ ചട്ടങ്ങളില്‍ മാറ്റം വരുത്തും എന്ന പ്രഖ്യാപനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടു പോകുന്നു എന്നാണ് സൂചന.
കോഴിക്കോട് മലാപ്പറമ്പ് സ്‌കൂള്‍ പൂട്ടുന്നത് ഒഴിവാക്കാന്‍ ഏറ്റെടുക്കല്‍ പ്രഖ്യാപിച്ചെങ്കിലും നഷ്ടത്തിലാണ് എന്ന് എയിഡഡ് മാനേജ്‌മെന്റുകള്‍ തീരുമാനിക്കുന്ന എല്ലാ സ്‌കൂളുകളും ഏറ്റെടുക്കുകയും സര്‍ക്കാര്‍ നേരിട്ടു നടത്തുകയും ചെയ്യുന്നത് പ്രായോഗികമല്ല എന്ന നിയമോപദേശമാണ് സര്‍ക്കാരിനു ലഭിച്ചിരിക്കുന്നത് എന്നാണ് വിവരം.
മാത്രമല്ല മാനേജ്‌മെന്റുകള്‍ സ്‌കൂള്‍ പൂട്ടുന്നത് തടയാന്‍ വിദ്യാഭ്യാസ നിയമം ഭേദഗതി ചെയ്യുന്നത് വളരെ സൂക്ഷിച്ചില്ലെങ്കില്‍ തിരിച്ചടിയാകും എന്ന താക്കീതും നിയമവൃത്തങ്ങളില്‍ നിന്ന് സര്‍ക്കാരിനു ലഭിച്ചിട്ടുണ്ട്. വി എസ് സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം എ ബേബി കൊണ്ടുവന്ന സ്വാശ്രയ നിയമം സുപ്രീംകോടതി റദ്ദാക്കിയപ്പോള്‍ ഉണ്ടായ തിരിച്ചടിയുടെ ഓര്‍മയാണ് സര്‍ക്കാരിനെ മാറ്റിച്ചിന്തിപ്പിക്കുന്നത്.
ബേബിയുടെ കാലത്തും അതിനു മുമ്പ് നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി ജെ ജോസഫും വിദ്യാഭ്യാസ നിയമത്തില്‍ ഭേദഗതിക്ക് ശ്രമിച്ച് പിന്നോട്ടു പോയിരുന്നു. എയിഡഡ് സ്‌കൂളുകളില്‍ വലിയൊരു വിഭാഗം നടത്തുന്ന ക്രിസ്ത്യന്‍ സഭയെയും എന്‍എസ്എസിനെയും പ്രകോപിപ്പിക്കാന്‍ താല്‍പര്യമില്ലാത്തതാണ് കാരണം.
ഈ സര്‍ക്കാര്‍ ഈ സംഘടിത സാമുദായിക ശക്തികളെ വകവയ്ക്കില്ലെന്ന സൂചനകള്‍
തുടക്കത്തില്‍ ഉണ്ടായെങ്കിലും വിദ്യാഭ്യാസ നിയമ ഭേദഗതി ഓര്‍ഡിനന്‍സ് ആയി ഇതുവരെ കൊണ്ടുവരാതിരുന്നത് നിലപാട് മാറ്റത്തിന്റെ ഭാഗമാണെന്ന് അറിയുന്നു. ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ അത് ബില്ല് ആക്കി നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിച്ച് നിയമം ആക്കേണ്ടി വരും. അതിനേക്കുറിച്ച് രണ്ടാമതൊന്നുകൂടി ആലോചിക്കുകയാണ് സര്‍ക്കാര്‍.
Keywords: Kerala Education Act, Govt of Kerala in total Confusion, Niyamasabha, Pinarayi Vijayan,Bill, Friday, Thiruvananthapuram, Conference, V.S Achuthanandan, M.A Baby, Kozhikode, School, Supreme Court of India, Kerala.
എയിഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകളെ നിയന്ത്രിക്കുകയും സര്‍ക്കാരിന്റെ ഇടപെടല്‍ അധികാരം കൂടുതല്‍ കര്‍ക്കശമാക്കാനും വിദ്യാഭ്യാസ നിയമം ഭേദഗതി ചെയ്ത് വിദ്യാഭ്യാസ ചട്ടങ്ങളില്‍ മാറ്റം വരുത്തും എന്ന പ്രഖ്യാപനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടു പോകുന്നു എന്നാണ് സൂചന.
കോഴിക്കോട് മലാപ്പറമ്പ് സ്‌കൂള്‍ പൂട്ടുന്നത് ഒഴിവാക്കാന്‍ ഏറ്റെടുക്കല്‍ പ്രഖ്യാപിച്ചെങ്കിലും നഷ്ടത്തിലാണ് എന്ന് എയിഡഡ് മാനേജ്‌മെന്റുകള്‍ തീരുമാനിക്കുന്ന എല്ലാ സ്‌കൂളുകളും ഏറ്റെടുക്കുകയും സര്‍ക്കാര്‍ നേരിട്ടു നടത്തുകയും ചെയ്യുന്നത് പ്രായോഗികമല്ല എന്ന നിയമോപദേശമാണ് സര്‍ക്കാരിനു ലഭിച്ചിരിക്കുന്നത് എന്നാണ് വിവരം.
മാത്രമല്ല മാനേജ്‌മെന്റുകള്‍ സ്‌കൂള്‍ പൂട്ടുന്നത് തടയാന്‍ വിദ്യാഭ്യാസ നിയമം ഭേദഗതി ചെയ്യുന്നത് വളരെ സൂക്ഷിച്ചില്ലെങ്കില്‍ തിരിച്ചടിയാകും എന്ന താക്കീതും നിയമവൃത്തങ്ങളില്‍ നിന്ന് സര്‍ക്കാരിനു ലഭിച്ചിട്ടുണ്ട്. വി എസ് സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം എ ബേബി കൊണ്ടുവന്ന സ്വാശ്രയ നിയമം സുപ്രീംകോടതി റദ്ദാക്കിയപ്പോള്‍ ഉണ്ടായ തിരിച്ചടിയുടെ ഓര്‍മയാണ് സര്‍ക്കാരിനെ മാറ്റിച്ചിന്തിപ്പിക്കുന്നത്.
ബേബിയുടെ കാലത്തും അതിനു മുമ്പ് നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി ജെ ജോസഫും വിദ്യാഭ്യാസ നിയമത്തില്‍ ഭേദഗതിക്ക് ശ്രമിച്ച് പിന്നോട്ടു പോയിരുന്നു. എയിഡഡ് സ്‌കൂളുകളില്‍ വലിയൊരു വിഭാഗം നടത്തുന്ന ക്രിസ്ത്യന്‍ സഭയെയും എന്‍എസ്എസിനെയും പ്രകോപിപ്പിക്കാന്‍ താല്‍പര്യമില്ലാത്തതാണ് കാരണം.
ഈ സര്‍ക്കാര്‍ ഈ സംഘടിത സാമുദായിക ശക്തികളെ വകവയ്ക്കില്ലെന്ന സൂചനകള്‍
അതേസമയം, സ്‌കൂളുകള്‍ അനാദായകരമെന്നു പറഞ്ഞ് പൂട്ടുന്ന സ്വകാര്യ മാനേജ്‌മെന്റുകളെ എങ്ങനെ അതില്‍ നിന്നു പിന്‍മാറ്റാം എന്നതിന് സര്‍ക്കാരിനു മുന്നില്‍ വേറെ പോംവഴികള്‍ ഇല്ലതാനും. ഈ ആശയക്കുഴപ്പത്തിന്റെ മധ്യത്തിലാണ് വെള്ളിയാഴ്ച നയപ്രഖ്യാപന സമ്മേളനം ആരംഭിക്കുന്നത്.
Also Read:
കാണാതായ യുവാവിനെ കിണറില്‍ മരിച്ചനിലയില്‍ കണ്ടെത്തി
Keywords: Kerala Education Act, Govt of Kerala in total Confusion, Niyamasabha, Pinarayi Vijayan,Bill, Friday, Thiruvananthapuram, Conference, V.S Achuthanandan, M.A Baby, Kozhikode, School, Supreme Court of India, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.