കേരള എന്‍ജിനീയറിങ്-ഫാര്‍മസി പ്രവേശന പരീക്ഷ മാറ്റിവച്ചു

 


തിരുവനന്തപുരം: (www.kvartha.com 21.03.2022) കേരള എന്‍ജിനീയറിങ്-ഫാര്‍മസി പ്രവേശന പരീക്ഷ മാറ്റിവച്ചു. ജൂണ്‍ 12ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ജൂണ്‍ 12ന് തന്നെ ദേശീയതലത്തിലുള്ള മറ്റു രണ്ട് പ്രവേശന പരീക്ഷകള്‍ കൂടി നടക്കുന്നത് മൂലമുള്ള ബുദ്ധിമുട്ട് മാധ്യമങ്ങള്‍ നേരത്തെ റിപോര്‍ട് ചെയ്തിരുന്നു.

ആര്‍കിടെക്ചര്‍ ബിരുദ പ്രവേശനത്തിനുള്ള ദേശീയതല അഭിരുചിപരീക്ഷ 'നാറ്റാ'യുടെ ആദ്യ അവസരവും ഐഐടി മദ്രാസിലെ അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് എംഎയ്ക്കുള്ള പ്രവേശന പരീക്ഷയുമാണ് അന്നു നിശ്ചയിച്ചിരിക്കുന്നത്. കേരള എന്‍ട്രന്‍സ് എഴുതുന്ന ധാരാളം പേര്‍ 'നാറ്റാ'യും എഴുതേണ്ടവരാണ്.

കേരള എന്‍ജിനീയറിങ്-ഫാര്‍മസി പ്രവേശന പരീക്ഷ മാറ്റിവച്ചു

Keywords:  Thiruvananthapuram, News, Kerala, Examination, Kerala Engineering-Pharmacy Entrance Examination, Postponed, Kerala Engineering-Pharmacy Entrance Examination Postponed.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia