സംസ്ഥാനത്ത് വികസന പ്രവര്‍ത്തനത്തിന് പണമില്ലെന്ന് സി.എ.ജി. റിപോര്‍ട്ട്

 


തിരുവനന്തപുരം: വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും പണമില്ലാത്ത വിധം സംസ്ഥാനം കടുത്ത സാമ്പത്തിക അസ്ഥിരതയിലെന്ന് സി.എ.ജി റിപോട്ട്. കടമെടുത്ത് ചിലവ് നടത്തേണ്ട സ്ഥിതിയിലാണ് സംസ്ഥാനമെന്നും തിങ്കളാഴ്ച നിയമസഭയുടെ മേശപ്പുറത്ത് വെച്ച റിപോര്‍ട്ട് പറയുന്നു.

സംസ്ഥാനത്ത് വികസന പ്രവര്‍ത്തനത്തിന് പണമില്ലെന്ന് സി.എ.ജി. റിപോര്‍ട്ട്2011-12 വര്‍ഷം സംസ്ഥാനത്തിന്റെ റവന്യൂകമ്മിയും ധനകമ്മിയും കൂടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 12,815 കോടി രൂപയാണ് ധനക്കമ്മി. റവന്യൂ കമ്മി 8,035 കോടിയും. കഴിഞ്ഞ വര്‍ഷം വായ്പ്പയെടുത്ത 8880 കോടി രൂപ ദൈനംദിന ചിലവുകള്‍ക്കായാണ് ചിലവഴിച്ചത്. കടമെടുത്ത തുക വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാത്തതിനെ റിപോര്‍ട്ടില്‍ സി.എ.ജി. വിമര്‍ശിച്ചു.

44 പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രമാണ് ലാഭത്തിലുള്ളത്. കെ.എസ്.ഇ.ബിയും, കെ.എസ്.ആര്‍.ടി.സിയും ഉള്‍പെടെ 29 പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ടത്തിലാണ്. ഇതില്‍ കെ.എസ്.ഇ.ബിയും, കെ.എസ്.ആര്‍.ടി.സിയുമാണ് നഷ്ട കണക്കില്‍ മുമ്പര്‍. 1693 കോടിയാണ് കെ.എസ്.ഇ.ബിയുടെ നഷ്ടം. ഈ രൂക്ഷമായ പ്രതിസന്ധി പരിഹരിക്കാന്‍ മൂന്നു കമ്പനികളായി കെ.എസ്.ഇ.ബി വിഭജിക്കണമെന്നും റിപോര്‍ട്ട് നിര്‍ദേശിക്കുന്നു.

The CAG report which is tabled today in Kerala assembly says the state facing financial emergency. and government having no money for developmental activities.

Keywords: C.A.G. Report, K.S.E.B, K.S.R.T.C, Loss, Thiruvananthapuram, 2G Spectrum Case, Kerala, Report, Electricity, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia