Controversy | ഇസ്രാഈലിലേക്ക് പോയ കര്‍ഷക സംഘത്തില്‍ നിന്ന് കാണാതായ, ബിജു കുര്യന്‍ തിങ്കളാഴ്ച കേരളത്തില്‍ തിരിച്ചെത്തും; 'മുങ്ങിയത്' പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍

 


തിരുവനന്തപുരം: (www.kvartha.com) ആധുനിക കൃഷി രീതികള്‍ പഠിക്കാന്‍ സംസ്ഥാന സര്‍കാര്‍ ഇസ്രാഈലിലേക്ക് കൊണ്ടു പോയ സംഘത്തില്‍ നിന്ന് കാണാതായ, കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി സ്വദേശിയായ ബിജു കുര്യന്‍ തിങ്കളാഴ്ച കേരളത്തില്‍ തിരിച്ചെത്തുമെന്ന് റിപോര്‍ട്.

ഞായറാഴ്ച ഉച്ചയ്ക്ക് ടെല്‍ അവീവ് വിമാനത്താവളത്തില്‍ നിന്ന് അദ്ദേഹം കേരളത്തിലേക്ക് പുറപ്പെടുമെന്നാണ് ദ ഹിന്ദു ദിനപത്രം റിപോര്‍ട് ചെയ്തത്. ആധുനിക കാര്‍ഷിക രീതികള്‍ പഠിക്കുന്നതിനായി കേരളത്തില്‍നിന്ന് ഇസ്രാഈലിലെത്തിയ കര്‍ഷക സംഘത്തില്‍നിന്ന് ഫെബ്രുവരി 16ന് രാത്രി ഏഴുമണിയോടെയാണ് ബിജു കുര്യനെ കാണാതായത്.

Controversy | ഇസ്രാഈലിലേക്ക് പോയ കര്‍ഷക സംഘത്തില്‍ നിന്ന് കാണാതായ, ബിജു കുര്യന്‍ തിങ്കളാഴ്ച കേരളത്തില്‍ തിരിച്ചെത്തും; 'മുങ്ങിയത്' പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍

ടെല്‍ അവീവിനടുത്ത് സ്ഥിതി ചെയ്യുന്ന ഹെര്‍സ്ലിയ നഗരത്തില്‍ നിന്നാണ് ഇയാളെ കാണാതായത്. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണ് അദ്ദേഹം പോയതെന്ന് റിപോര്‍ടില്‍ പറയുന്നു. സംഘം വിട്ടതിന് ശേഷമുള്ള ആദ്യ ദിവസം, അദ്ദേഹം ജറുസലേം സന്ദര്‍ശിച്ചു, അടുത്ത ദിവസം ബെത്ലഹേമിലേക്ക് പോയി. ബെത്ലഹേമില്‍ ഒരു ദിവസം ചെലവഴിച്ച ശേഷം കര്‍ഷക സംഘത്തില്‍ തിരികെ ചേരാനും സംസ്ഥാനത്തേക്ക് മടങ്ങാനും അദ്ദേഹത്തിന് പദ്ധതിയുണ്ടായിരുന്നു.

എന്നാല്‍ ഇതിനിടെ കൃഷി പഠിക്കാനെത്തിയ സംഘം കേരളത്തിലേക്ക് മടങ്ങിയിരുന്നു. അതേസമയം തന്നെ കാണാതായതുമായി ബന്ധപ്പെട്ട് നാട്ടിലുണ്ടായ പ്രയാസത്തില്‍ അദ്ദേഹം അസ്വസ്ഥനാണെന്നും റിപോര്‍ടുണ്ട്. പ്രയാസമുണ്ടായതില്‍ അദ്ദേഹം സംസ്ഥാന കൃഷിമന്ത്രി പി പ്രസാദ് ഉള്‍പ്പെടെയുള്ളവരോട് ക്ഷമ ചോദിച്ചതായും റിപോര്‍ടില്‍ വ്യക്തമാക്കുന്നു.

Keywords: Kerala farmer who went missing in Israel may return to India tomorrow, Thiruvananthapuram, News, Missing, Farmers, Report, Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia