പണിമുടക്ക് ഒന്നാം ദിവസം കേരളത്തില്‍ പൂര്‍ണം: മറ്റ് സംസ്ഥാനങ്ങളില്‍ ബാധിച്ചില്ല
Feb 21, 2013, 12:01 IST
തിരുവനന്തപുരം: വിവിധ തൊഴിലാളി സംഘടനകള്‍ സംയുക്തമായി പ്രഖ്യാപിച്ച 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് കേരളത്തില്‍ പൂര്‍ണം. കോര്‍പറേഷനുകളിലും പ്രധാന നഗരങ്ങളിലും ഏതാനും സ്വകാര്യവാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്.
പോലീസ് സംരക്ഷണത്തോടെ കെ.എസ്.ആര്‍.ടി.സി. അടക്കം ബസ് സര്‍വീസ് നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഉണ്ടായില്ല. സംസ്ഥാനത്ത് പണിമുടക്കില്‍ അക്രമസംഭവങ്ങളൊന്നുമുണ്ടായിട്ടില്ല. അതേസമയം, ഡല്‍ഹി, മുംബൈ, ചെന്നൈ നഗരങ്ങളെ പണിമുടക്ക് കാര്യമായി ബാധിച്ചില്ല. ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.
ഡല്‍ഹിയില്‍ നിരവധി വാഹനങ്ങള്‍ക്ക് നേരെ തീ വെയ്പ്പും കല്ലേറും നടന്നു. നോയ്ഡയില്‍ അക്രമികള്‍ ഒരു സ്വകാര്യഫാക്ടറിക്ക് തീ വെച്ചു. ഹരിയാനയിലെ അംബാലയിലെ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പോയില്‍ യാത്ര പുറപ്പെടാനൊരുങ്ങിയ ബസ് തടയാന്‍ ശ്രമിച്ച എ.ഐ.ടി.യു.സി. നേതാവ് ബസ് കയറി മരിച്ചു. നരേന്ദര്‍ സിംഗാണ് കൊല്ലപ്പെട്ടത്. ഡിപ്പോയില്‍ നിന്ന് ബസ് പുറത്തിറക്കാന്‍ ശ്രമിക്കവേ ഈ ഡിപ്പോയിലെ തന്നെ ജീവനക്കാരനായ നരേന്ദര്‍ സിംഗിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം തൊഴിലാളികള്‍ ഇത് തടയാന്‍ ശ്രമിക്കുകയായിരുന്നു.
ഇയാള്‍ സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ടെന്നായിരുന്നു ആദ്യ റിപോര്‍ട്ടെങ്കിലും പിന്നീടാണ് ബസ് കയറിയാണ് മരിച്ചതെന്ന് വ്യക്തമായത്. പണിമുടക്കിന്റെ ഭാഗമായി കേരളത്തിലെമ്പാടും സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. കണ്ണൂരില്‍ വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ച സമരാനുകൂലികളെ പോലീസ് തടഞ്ഞു.
Keywords: Strike, Thiruvananthapuram, Police, Protection, Kerala, KSRTC, Bus Service, Delhi Transport Corporation, AITUC, Leader, Death, Worker, Vehicle, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.