Donations | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയവരില്‍ യുവ വ്യവസായ സംരംഭകനും ആറാം ക്ലാസ് വിദ്യാര്‍ഥിയുമെല്ലാം ഉണ്ട്; നടന്‍ മോഹന്‍ലാല്‍ 25 ലക്ഷം കൈമാറി; സഹായം പ്രവഹിക്കുന്നു
മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ - അഞ്ച് ലക്ഷം രൂപ
ചലച്ചിത്രതാരം നവ്യാ നായര്‍ - ഒരു ലക്ഷം
തിരുവനന്തപുരം: (KVARTHA) വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ദുരിതബാധിതരുടെ കണ്ണീരൊപ്പുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയവരില്‍ യുവ വ്യവസായ സംരംഭകനും ആറാം ക്ലാസ് വിദ്യാര്‍ഥിയുമെല്ലാം ഉണ്ട്. കൊണ്ടോട്ടിയിലെ കെഎന്‍പി എക്സ്പോര്‍ട്സ് ആന്റ് ഇംപോര്‍ട്സ് ചെയര്‍മാനും യുവ വ്യവസായ സംരംഭകനുമായ സുഫിയാന്‍ കാരി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന നല്‍കി.
കലക്ടറേറ്റിലെത്തി ജില്ലാ കലക്ടര്‍ വിആര്‍ വിനോദിന് അദ്ദേഹം നേരിട്ട് ചെക്ക് കൈമാറുകയായിരുന്നു. ജില്ലയിലെ വിരമിച്ച അധ്യാപകരുടെ കൂട്ടായ്മയായ ഷെല്‍ട്ടര്‍ ചാരിറ്റബിള്‍ സൊസൈറ്റി വ്യാഴാഴ്ച 5 ലക്ഷത്തിന്റെ ചെക്ക് ജില്ലാ കലക്ടര്‍ക്ക് കൈമാറി.
വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ദുരിതബാധിതരെ സഹായിക്കാനായി തനിക്ക് എല്‍കെജി മുതല്‍ ലഭിച്ച സ്‌കോളര്‍ഷിപ്പുകള്‍ സ്വരൂക്കൂട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി പാതാക്കര എയുപി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമ നഹ്ദിയ മാതൃകയായി.
ഈയിനത്തില്‍ കൈവശമുള്ള 5200 രൂപയും സഹോദരനും താഴെക്കോട് പി ടി എം എച്ച് എസ് എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് റിസ് വാന്റെ സ്‌കോളര്‍ഷിപ്പ് തുകയായ 4800 രൂപയും ചേര്‍ത്ത് ആകെ 10,000 രൂപയുടെ ഡ്രാഫ്റ്റ് കലക്ടറേറ്റിലെത്തി നഹ്ദിയ ജില്ലാ കലക്ടര്‍ വി ആര്‍ വിനോദിന് കൈമാറി. പെരിന്തല്‍മണ്ണ പൊന്നിയാകുര്‍ശ്ശി സ്വദേശി കിഴിശ്ശേരി മണ്ണില്‍ ഹംസ- സക്കീന ദമ്പതികളുടെ മക്കളാണ് ഇരുവരും.
ഉരുള്‍പൊട്ടലില്‍ തകര്‍ന്നു പോയ വയനാടിന് കൈത്താങ്ങായി ഉദുമ ഗ്രാമ പഞ്ചായത്തും ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം നല്‍കും
ഉദുമ: ഉരുള്‍പൊട്ടലില്‍ തകര്‍ന്നു പോയ വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദുമ ഗ്രാമപഞ്ചായത്ത് 10 ലക്ഷം നല്‍കും. 02-08-2024 ന് ചേര്‍ന്ന ഭരണസമിതി യോഗത്തിന്റെതാണ് തീരുമാനം . ഇതിന് പുറമേ ജനപ്രതിനിധികളും ജീവനക്കാരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കും. ജനങ്ങളെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ പ്രേരിപ്പിക്കുന്നതിന് വാര്‍ഡ് തലത്തില്‍ ജനകീയ കമ്മറ്റി രൂപീകരിച്ച് വിപുലമായ പ്രചാരണം നടത്താനും തീരുമാനിച്ചു.
ജി എച്ച് എസ് എസ് പെരിയയിലെ 1995-96 എസ് എസ് എല്‍ സി ബാച്ചായ 'വേര്‍പിരിയാത്തിടം' സ്വരൂപിച്ച തുക ജില്ലാ കലക്ടര്‍ക്ക് കൈമാറി
കാസര്‍കോട്: വയനാടിന്റെ കണ്ണീരൊപ്പാന്‍ ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും സുമനസ്സുകളുടെ സഹായം പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. ഈ വേളയില്‍ ജി എച്ച് എസ് എസ് പെരിയയിലെ 1995-96 എസ് എസ് എല്‍ സി ബാച്ചായ 'വേര്‍പിരിയാത്തിടം' കൂട്ടായ്മ സ്വരൂപിച്ച 30,500 രൂപ ജില്ലാ ഭരണാധികാരിയായ ജില്ലാ കലക്ടര്‍ ഇമ്പശേഖറിന് നേരിട്ട് കൈമാറി. ചടങ്ങില്‍ സെക്രട്ടറി വിനീഷ്, പ്രസിഡന്റ് രതീഷ്‌കുമാര്‍, ട്രഷറര്‍ പ്രസീത, വൈസ് പ്രസിഡന്റ് സതീശന്‍, ജോ.സെക്രട്ടറി സുനിത, ഷാജു, പവിത്രന്‍ എന്നിവര്‍ സംബന്ധിച്ചു.
സംഭവന നല്‍കിയ മറ്റുള്ളവര്‍
തിരുവനന്തപുരം കോര്‍പ്പറേഷന്‍ - രണ്ട് കോടി രുപ
ഭീമ ജ്വല്ലറി ഉടമ ഡോ. ബി ഗോവിന്ദന്‍ - രണ്ട് കോടി രൂപ
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ - ഒരു കോടി രൂപ
സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ - ഒരു കോടി രൂപ
സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ - ഒരു കോടി
മുന്‍ എംപിയും എസ് ആര്‍ എം യൂണിവേഴ്‌സിറ്റി ഫൗണ്ടര്‍ ചാന്‍സിലറുമായ ഡോ. ടി. ആര്‍ പാരിവേന്ദര്‍ - ഒരു കോടി രൂപ
ശ്രീ ഉത്രാടം തിരുനാള്‍ അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സ് - 50,34,000 രൂപ
സിപിഐ എം സംസ്ഥാന കമ്മിറ്റി - 25 ലക്ഷം രൂപ
ചലച്ചിത്രതാരം മോഹന്‍ലാല്‍ - 25 ലക്ഷം രൂപ
അഖിലേന്താ ജനാധിപത്യ മഹിളാ അസോസിയേഷന്‍ - 35 ലക്ഷം രൂപ
കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ - 25 ലക്ഷം രൂപ
മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ - അഞ്ച് ലക്ഷം രൂപ
കൊല്ലം മൈലക്കാട് സ്വദേശി രാജിവ് ജോസ് - അഞ്ച് ലക്ഷം രൂപ
സീനിയര്‍ അഡ്വക്കേറ്റ് കെ കെ വേണുഗോപാല്‍ - അഞ്ച് ലക്ഷം രൂപ
കെ എസ് ആര്‍ ടി സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ - മൂന്ന് ലക്ഷം രൂപ
കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ - രണ്ടര ലക്ഷം രൂപ
വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍, സിഐടിയു - രണ്ട് ലക്ഷം രൂപ
ചലച്ചിത്രതാരം നവ്യാ നായര്‍ - ഒരു ലക്ഷം രൂപ
മുന്‍ സ്പീക്കര്‍ വി എം സുധീരന്‍ ഒരു മാസത്തെ പെന്‍ഷന്‍ തുക 34,000 രൂപ
പുത്തന്‍ മഠത്തില്‍ രാജന്‍ ഗുരുക്കള്‍ - ഒരു ലക്ഷം രൂപ
തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ ഒരു മാസത്തെ ഹോണറേറിയം തുകയായ 17, 550 രൂപ
കണ്ടന്റ് ക്രിയേറ്റീവ്‌സ് ഓഫ് കേരള ( യൂട്യൂബേഴ്‌സ് അസോസിയേഷന്‍ ഇന്‍ കേരള) - ഒന്നര ലക്ഷം രുപ
ആര്‍ച്ച സി അനില്‍, മടവൂര്‍ - ഒരു ലക്ഷം രൂപ
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ് ബാങ്ക് എംപ്ലോയീസ് യൂണിയന്‍ (ബെഫി) - 1,41,000 രൂപ
ആള്‍ കേരള സിപിഒ റാങ്ക് ഹോള്‍ഡേഴ്‌സ്, കാറ്റഗറി നമ്പര്‍ 537/2022 1,32,000 രൂപ
വിപിഎസ് ഹെല്‍ത്ത് കെയര്‍ അത്യാവശ്യ മരുന്നുള്‍പ്പെടെ ഒരു കോടി രൂപയുടെ മെഡിക്കല്‍ അവശ്യവസ്തുകള്‍ കൈമാറുമെന്ന് ചെയര്‍മാന്‍ ഷംഷീര്‍ വയലില്‍ അറിയിച്ചു.
ചീഫ് സെക്രട്ടറി ഡോ. വേണു വി, പ്ലാനിംഗ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് എന്നിവര്‍ ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നല്‍കി.