നിരോധിത മുസ്ലീം ഭീകരസംഘടനകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് എന്‍ ഐ എ

 


നിരോധിത മുസ്ലീം ഭീകരസംഘടനകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് എന്‍   ഐ എ
തിരുവനന്തപുരം: നിരോധിത മുസ്ലീം ഭീകരവാദ സംഘടനകള്‍ കള്ളപ്പേരുകളില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) സംസ്ഥാനത്തിന് മുന്നറിയിപ്പ് നല്‍കി. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലാണ് ഭീകരവാദ സംഘടനകള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരുവനന്തപുരത്ത് നടക്കുന്ന എന്‍ ഐ എയുടെ മൂന്നാമത് ദക്ഷിണമേഖലാ കോര്‍ഡിനേഷന്‍ സമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മാവോവാദികളുടെ പ്രവര്‍ത്തനം കേരളത്തില്‍ ശക്തമാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.  കേരളം സുരക്ഷിത സ്ഥലമാണെന്നാണ് മാവോവാദികള്‍ കരുതുന്നത്. സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ഈ മുന്നറിയിപ്പ് ഉള്‍ക്കൊണ്ട് വിപുലമായ ഭീകരവിരുദ്ധ നടപടികള്‍ കൈക്കൊള്ളണമെന്നും എന്‍ ഐ എ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ എന്‍​ആര്‍ വാസന്‍ പറഞ്ഞു.

എല്ലാ ഭീകരവിരുദ്ധ സ്‌കാഡുകളുമായും (എ.ടി.എസ്), പ്രത്യേക കര്‍മ സേനകളുമായും (എസ്.ടി എഫ്) ഇക്കാര്യം ഷെയര്‍ ചെയ്യും. സംസ്ഥാനങ്ങള്‍ക്കിടയിലുള്ള പൊലീസ് സഹകരണം ശക്തിപ്പെടുത്താതെ ഭീകരസംഘടനകള്‍ക്കെതിരെയുള്ള നീക്കം ഫലപ്രദമാക്കാന്‍ കഴിയില്ലെന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ് പറഞ്ഞു.

സമ്മേളനത്തില്‍ ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കേരള സംസ്ഥാനങ്ങളിലെ പോലീസ് ഉന്നത ഉദ്യോഗസ്ഥരും സി.ബി.ഐ, ആര്‍.ബിഐ, സാമ്പത്തിക ഇന്റലിജന്‍സ് യൂണിറ്റ്, റവന്യൂ ഇന്റലിജന്‍സ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥരും പങ്കെടുത്തു.

Summary: God’s Own Country is the fountainhead of most of the Islamist terror operations in the country, according to the NIA. Several Islamist organisations like outlawed Students Islamic Movement of India (SIMI) were operating in Kerala in bogus names, observed the investigating agency’s South Zone Coordination conference in Thiruvananthapuram
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia