Retirement | കേരള ഗവ. അഡീഷണൽ സെക്രട്ടറി പി നന്ദകുമാർ വ്യാഴാഴ്ച സർവീസിൽ നിന്നു വിരമിക്കും

 
Kerala Government Additional Secretary P Nandakumar retires
Kerala Government Additional Secretary P Nandakumar retires

Photo: Arranged

● 1996-ൽ ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടറായി സർവീസിൽ പ്രവേശിച്ചു.
● പൊതുവിദ്യാഭ്യാസ വകുപ്പിലെ അഡീഷണൽ സെക്രട്ടറിയായിരുന്നു.
● ഫിനാൻസ് ഓഫീസർ, അണ്ടർ സെക്രട്ടറി തുടങ്ങി വിവിധ നിലകളിൽ സേവനം.
● മലബാർ ദേവസ്വം ബോർഡ് കമ്മീഷണറായി പ്രവർത്തിച്ചിരുന്നു.

കണ്ണൂർ: (KVARTHA) മുൻ മലബാർ ദേവസ്വം ബോർഡ് കമ്മീഷണറും കേരള ഗവ: അഡീഷണൽ സെക്രട്ടറിയുമായ പി നന്ദകുമാർ വ്യാഴാഴ്ച സർവീസിൽ നിന്നു വിരമിക്കും. നിലവിൽ പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറിയും കോഴിക്കോട് നോർക്ക റൂട്സ് സർട്ടിഫിക്കറ്റ് ഓതൻ്റിക്കേഷൻ ഓഫീസറുമാണ്.

1996 ൽ മൃഗസംരക്ഷണ വകുപ്പിൽ ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടറായി സർവീസിൽ പ്രവേശിച്ച നന്ദകുമാർ കണ്ണൂർ ജില്ലാ ദാരിദ്യ ലഘൂകരണ യൂനിറ്റിലും കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിലും പിന്നീട് പൊതുഭരണ വകുപ്പ് അസിസ്റ്റൻ്റ് സെക്രട്ടറി, റീജ്യണൽ പെർഫോമൻസ് ഓഡിറ്റ് വിഭാഗത്തിൽ ഓഡിറ്റർ, കേരള ബീഡി തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഫിനാൻസ് ഓഫീസർ, റീജ്യണൽ എക്സിക്യൂട്ടീവ് ഓഫീസർ, എന്നീ നിലകളിൽ പ്രവർത്തിച്ചു.

സെക്രട്ടറിയേറ്റ് വ്യവസായ വകുപ്പിൽ സെക്ഷൻ ഓഫീസർ, റവന്യൂ വകുപ്പ് അണ്ടർ സെക്രട്ടറി, കാസർകോട് ജില്ലാ പഞ്ചായത്ത് ഓഫീസിൽ ഫിനാൻസ് ഓഫീസർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്നിങ്ങനെയും പ്രവർത്തിച്ചിട്ടുണ്ട്. കണ്ണാടിപ്പറമ്പ് സ്വദേശിയാണ്. കല്യാശേരി ഗവ: വിഎച്ച്എസ്എസ് പ്രിൻസിപ്പൽ എം മഞ്ജുളയാണ് ഭാര്യ. വിദ്യാർത്ഥികളായ നൻമ, വെൺമ മക്കൾ

Kerala Government Additional Secretary P Nandakumar will retire on Thursday after serving in various government departments since 1996.

#KeralaNews #Retirement #GovernmentService #PNandakumar #KeralaGov #News

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia