ഡി ജി പി ജേക്കബ് തോമസിനെ എ ഡി ജി പിയായി തരംതാഴ്ത്തും; നടപടി വിരമിക്കാനിരിക്കെ

 


തിരുവന്തപുരം: (www.kvartha.com 22.01.2020) ഡി ജി പി ജേക്കബ് തോമസിനെ എ ഡി ജി പിയായി തരംതാഴ്ത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഇതു സംബന്ധിച്ച നിര്‍ദേശം പൊതുഭരണവകുപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു. ഇത് മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചതായാണ് വിവരം. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

ഐപിഎസ് ഉദ്യോഗസ്ഥനായതിനാല്‍ ഇതില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് നിര്‍ണായകമാകും. നടപടിക്രമങ്ങളുടെ ഭാഗമായി ജേക്കബ് തോമസില്‍ നിന്ന് ഒരു തവണ കൂടി വിശദീകരണം തേടും. സര്‍ക്കാര്‍ അനുമതിയില്ലാതെ പുസ്തകം എഴുതിയതിനും, ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വിമര്‍ശിച്ചതിനും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്ക് ജേക്കബ് തോമസിന് നേരെ മുമ്പും സര്‍ക്കാര്‍ അച്ചടക്ക നടപടികള്‍ സ്വീകരിച്ചിരുന്നു.

ഡി ജി പി ജേക്കബ് തോമസിനെ എ ഡി ജി പിയായി തരംതാഴ്ത്തും; നടപടി വിരമിക്കാനിരിക്കെ

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനാണ് ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്തിയത്. സര്‍വീസ് കാലഘട്ടത്തില്‍ ഗുരുതരമായ വീഴ്ച ജേക്കബ് തോമസിന്റെ ഭാഗത്ത് നിന്നും ഉണ്ടായെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ വര്‍ഷം മേയില്‍ സര്‍വീസില്‍ നിന്നും വിരമിക്കാനിരിക്കെയാണ് അദ്ദേഹത്തിനെതിരെയുള്ള പുതിയ നടപടി.

1985 ബാച്ചിലെ ഐ പി എസ് ഓഫീസറായ ജേക്കബ് തോമസ് ഇപ്പോള്‍ ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ എം ഡിയാണ്. ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നും അച്ചടക്ക നടപടി നേരിടേണ്ടി വരുന്ന ആദ്യത്തെ മുതിര്‍ന്ന ഐ പി എസ് ഓഫീസറാണ് ജേക്കബ് തോമസ്.

ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വിമര്‍ശിച്ചതിന് ജേക്കബ് തോമസ് 2017 മുതല്‍ സസ്പെന്‍ഷനിലായിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനമാണ് മെറ്റല്‍സ് ഇന്‍ഡസ്ട്രീസസ് ലിമിറ്റഡ് എംഡിയായി നിയമിച്ചത്. 2015ലാണ് ഡിജിപി പദവിയിലെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala government to demote Jacob Thomas as ADGP, Thiruvananthapuram, News, Politics, Trending, IPS Officer, Criticism, Probe, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia