Missing | കാണാതായ കര്‍ഷകന്‍ ബിജു കുര്യന്റെ വിസ റദ്ദാക്കണമെന്ന് കാട്ടി ഇസ്രാഈലിലെ ഇന്‍ഡ്യന്‍ എംബസിക്ക് കത്ത് നല്‍കും

 


തിരുവനന്തപുരം: (www.kvartha.com) ഇസ്രാഈലില്‍ കാണാതായ കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ കര്‍ഷകന്‍ ബിജു കുര്യന്റെ വിസ റദ്ദാക്കണമെന്ന് കാട്ടി സംസ്ഥാന സര്‍കാര്‍ ഇസ്രാഈലിലെ ഇന്‍ഡ്യന്‍ എംബസിക്ക് കത്തു നല്‍കും. വിസ റദ്ദാക്കി ബിജുവിനെ ഇന്‍ഡ്യയിലേക്ക് അയയ്ക്കണമെന്നാണ് ആവശ്യം.

ബിജുവിനെ എത്രയും വേഗം കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സംസ്ഥാന സര്‍കാര്‍ ഇസ്രാഈലിലെ ഇന്‍ഡ്യന്‍ എംബസിയോട് ആവശ്യപ്പെട്ടിരുന്നു. ആധുനിക കൃഷിരീതി പഠിക്കാന്‍ കേരളത്തില്‍ നിന്നുള്ള കര്‍ഷക സംഘത്തോടൊപ്പം ഇസ്രാഈലിലെത്തിയ ബിജുവിനെ 17 ന് രാത്രിയിലാണ് കാണാതായത്.

Missing | കാണാതായ കര്‍ഷകന്‍ ബിജു കുര്യന്റെ വിസ റദ്ദാക്കണമെന്ന് കാട്ടി ഇസ്രാഈലിലെ ഇന്‍ഡ്യന്‍ എംബസിക്ക് കത്ത് നല്‍കും

കൃഷി വകുപ്പ് പ്രിന്‍സിപല്‍ സെക്രടറി ബി അശോക് അപ്പോള്‍ തന്നെ എംബസിയെ വിവരം അറിയിച്ചു. തിരച്ചില്‍ നടത്തുന്നുവെന്ന മറുപടിയാണ് ഇസ്രാഈല്‍ അധികൃതരുടെ ഭാഗത്തുനിന്ന് ലഭിച്ചത്. ബിജു ഒഴികെയുള്ള സംഘം തിങ്കളാഴ്ച മടങ്ങിയെത്തി.

യാത്രയുടെ തുടക്കം മുതല്‍ ബിജു സംഘാംഗങ്ങളോട് അകലം പാലിച്ചിരുന്നുവെന്നാണ് അറിയുന്നത്. ആസൂത്രിതമായി ബിജു മുങ്ങിയെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. കഴിഞ്ഞദിവസം കൃഷിമന്ത്രിയും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. കാണിനില്ലെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ബിജു ഭാര്യയുമായി വാട്‌സ് ആപില്‍ ബന്ധപ്പെട്ടിരുന്നു. താന്‍ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നുമായിരുന്നു ബിജു ഭാര്യയ്ക്ക് അയച്ച സന്ദേശത്തില്‍ പറഞ്ഞത്.

കഴിഞ്ഞ ഡിസംബര്‍ 20ന് ആണ് പായം കൃഷി ഭവനില്‍ ബിജുവിന്റെ അപേക്ഷ ഓണ്‍ലൈനായി ലഭിച്ചത്. പായം കൃഷി ഓഫിസറുടെ നേതൃത്വത്തില്‍ സ്ഥലപരിശോധന നടത്തിയാണ് ബിജുവിനെ തിരഞ്ഞെടുത്തത്.

Keywords: Kerala Government will ask Indian Embassy to cancel visa of Biju Kurian, farmer missing in Israel, Thiruvananthapuram, News, Missing, Farmers, Embassy, Visa, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia