തിരുവനന്തപുരം: (www.kvartha.com 29.07.2015) വിവിധ ചികിത്സാരീതികള്‍ ഏകോപിപ്പിച്ചുകൊണ്ടുള്ള സമഗ്ര കാന്‍സര്‍ ചികിത്സാപദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രഡിജ്ഞാബദ്ധമാണെന്ന് ആരോഗ്യ മന്ത്രി വി എസ് ശിവകുമാര്‍ നിയമസഭയെ അറിയിച്ചു. ഇതു സംബന്ധിച്ച് അബ്ദു സമദ് സമദാനി അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
മറുപടിയുടെ പൂര്‍ണരൂപം: ആഗോള മാനവരാശി നേരിടുന്ന ഏറ്റവും മാരകമായ രോഗങ്ങളിലൊന്നാണ് കാന്‍സര്‍. ഇതിന്റെ വ്യാപനം അനുദിനം വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് ഒന്നര ലക്ഷത്തോളം കാന്‍സര്‍ രോഗികളുണ്ട്. അമ്പതിനായിരത്തോളം കാന്‍സര്‍ രോഗികള്‍ ഓരോ വര്‍ഷവും പുതുതായി രജിസ്റ്റര്‍ ചെയ്യുന്നുമുണ്ട്. ആര്സിസിയില്മാത്രം ഈ വര്‍ഷം 15,940 പേര് രജിസ്റ്റര്‍ ചെയ്തു.
ദേശീയ ശ്രദ്ധനേടിയ സുകൃതം പദ്ധതിയിലൂടെ, ഒട്ടേറെപേര്‍ക്ക് സൗജന്യ കാന്‍സര്‍ ചികിത്സ ലഭ്യമാക്കാന്‍ കഴിഞ്ഞു. ആര്.സി.സി, മലബാര്‍ കാന്‍സര്‍ സെന്റര്‍, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകള്‍, എറണാകുളം ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലൂടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 35 ലക്ഷം കുടുംബങ്ങളെയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
'ആരോഗ്യകിരണം' പദ്ധതിയിലൂടെ, സംസ്ഥാനത്തെ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക്, കാന്‍സര്‍ ഉള്‍പ്പെടെയുള്ള എല്ലാ രോഗങ്ങള്‍ക്കും എ.പി.എല്‍ ബി.പി.എല്‍ വ്യത്യാസമില്ലാതെ സൗജന്യചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് 2013 ല്‍ ആരംഭിച്ച ജില്ലാ കാന്‍സര്‍ കെയര്‍ പദ്ധതിയിലൂടെ, എല്ലാ ജില്ലകളിലും കാന്‍സര്‍ ചികിത്സ ലഭ്യമായി. ഓരോ ജില്ലയിലും ഓരോ ആശുപത്രികള്‍ തിരഞ്ഞെടുത്ത് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും അവശ്യ സാമഗ്രികള്‍ സജ്ജീകരിക്കുകയും ചെയ്തു. ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും പരിശീലനം നല്കി. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും, ഇടുക്കി ജില്ലയിലെ തൊടുപുഴ ജില്ലാ ആശുപത്രിയിലും കാന്‍സര്‍ കെയര്‍ സെന്ററുകള്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്.
ഈ വര്‍ഷം ഫെബ്രുവരി നാലിന്, ലോക കാന്‍സര്‍ ദിനത്തില്‍, സംസ്ഥാനത്ത് ആരംഭിച്ച, കേരള കാമ്പയിന് എഗന്‍സ്റ്റ് കാന്‍സര്‍ എന്ന ബൃഹത്തായ, കാന്‍സര്‍ ബോധനനിയന്ത്രണ ചികിത്സാപദ്ധതി പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ നടന്നുവരുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും, ആര്.സി.സിയുടെയും, ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിവരുന്നത്. കേരളത്തിലെ സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്നത് ബ്രസ്റ്റ് കാന്‍സറും ഗര്‍ഭാശയ കാന്‍സറുമാണ്. വായിലെ കാന്‍സറാണ് പുരുഷന്മാരില് കൂടുതല്‍. ഇവ തുടക്കത്തിലേ കണ്ടുപിടിച്ചാല്‍ 90 ശതമാനത്തോളം പൂര്‍ണ്ണമായും ചികിത്സിച്ചു മാറ്റാവുന്നതാണ്.
കുടുംബശ്രീയും ആര്‍സിസിയും സംയുക്തമായി നടപ്പിലാക്കുന്ന 'സ്വാസ്ഥ്യം' എന്ന കാന്‍സര്‍ ബോധവത്ക്കരണ-പ്രതിരോധ-നിയന്ത്രണ പദ്ധതിയുടെ രണ്ടാംഘട്ടം സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് ഗുഡ്ക്കയും പാന്മസാലയും നിരോധിച്ചത് കാന്‍സര്‍ നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകമായിട്ടുണ്ട്. തിരുവനന്തപുരം ആര്.സി.സിയെ സ്റ്റേറ്റ് ഇന്സ്റ്റിറ്റിയൂട്ടാക്കുന്നതിന് തീരുമാനിച്ചു. 120 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍, ഇതുമൂലം ലഭ്യമാകുന്നതാണ്.
ചികിത്സാ രംഗത്തെ മികവിനുള്ള ദേശീയ അംഗീകാരമായ എന്‍എബിഎച്ച് അക്രഡിറ്റേഷന് ആര്.സി.സിക്ക് നേടിയെടുക്കുവാന്‍ സമീപകാല പ്രവര്‍ത്തനങ്ങള്‍കൊണ്ട് സാധിച്ചു. ഇതിനായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 117 കോടിയിലധികം രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടത്തിയത്. പെറ്റ്സ്കാന് സ്ഥാപിച്ചുകഴിഞ്ഞു. പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. സംസ്ഥാനത്തെ ഗ്രാമീണ മേഖലകളിലുള്ള ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും കാന്‍സര്‍ പരിചരണത്തില്‍ പ്രത്യേക പരിശീലന പരിപാടികള്‍ നടപ്പിലാക്കിവരികയാണ്.
അമേരിക്കയിലെ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട്, യു.കെ യിലെ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി, ഫ്രാന്‍സിലെ ഐ.എ.ആര്.സി എന്നിവയുടെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ആര്.സി.സിയുടെ ലോകോത്തര നിലവാരത്തിലേക്കുള്ള പ്രയാണം ആരോഗ്യരംഗത്തിന് തികച്ചും ആശ്വാസകരമാണ്. എറണാകുളത്ത് 450 കോടി രൂപ ചെലവില്‍ ഒരു ആധുനിക കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടും റിസര്‍ച്ച് സെന്ററും ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍ ബഹു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ കാന്‍സര്‍ ചികിത്സാ വിഭാഗത്തിന് മിനി ആര്.സി.സി പദവി ലഭിച്ചുകഴിഞ്ഞു. വികസനപ്രവര്‍ത്തനങ്ങള്‍ക്കായി 45 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കോട്ടയം, ആലപ്പുഴ, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജുകളില്‍ മിനി ആര്.സി.സി കള്‍ (ടെര്‍ഷ്യറി കാന്‍സര്‍ സെന്ററുകള്‍) ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ലീനിയര്‍ ആക്സിലറേറ്റര്‍ സ്ഥാപിച്ചുകഴിഞ്ഞു. തിരുവനന്തപുരം, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജുകളില്‍ ഇത് സ്ഥാപിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്.
കോട്ടയം മെഡിക്കല്‍ കോളജില്‍ രണ്ടാമത്തെ ലീനിയര്‍ ആക്സിലറേറ്റര്‍ വാങ്ങാന്‍ അനുമതിയും നല്കി. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മാമോഗ്രാം യൂണിറ്റ് തുടങ്ങി. തൃശൂര്‍ മെഡിക്കല്‍ കോളജിലെ കാന്‍സര്‍ ചികിത്സാ വിഭാഗത്തില്‍ ഡേകെയര്‍-കീമോതെറാപ്പി വാര്‍ഡ്, പാലിയേറ്റീവ് വാര്‍ഡ്, ഐ.സി.യു എന്നിവ പ്രവര്‍ത്തനമാരംഭിച്ചു. ചികിത്സാച്ചെലവില്‍ ഇന്നും ഒന്നാം സ്ഥാനത്ത് നില്ക്കുന്ന രോഗമാണ് കാന്‍സര്‍. അതുകൊണ്ടുതന്നെ രോഗികള്‍ക്ക് പ്രയാസം നേരിടാതിരിക്കാന്‍ 69 ഇനം മരുന്നുകളാണ് കേരളാ മെഡിക്കല്‍ സര്‍വ്വീസസ് കോര്പ്പറേഷന് വഴി സംസ്ഥാനത്തുടനീളം സൗജന്യമായി ലഭ്യമാക്കുന്നത്; പ്രതിവര്‍ഷം 10 കോടിയിലധികം രൂപയുടെ കാന്‍സര്‍ മരുന്നുകള്‍ ഈ വിധം ലഭ്യമാക്കുന്നുണ്ട്.
ആയുര്‍വേദം, യോഗ-പ്രകൃതി ചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി ചികിത്സാ സമ്പ്രദായങ്ങളെ ഏകോപിപ്പിച്ചുകൊണ്ട്, കേന്ദ്ര ആയുഷ് വകുപ്പിന് സമാനമായി സംസ്ഥാനത്ത് ആയുഷ് വകുപ്പ് രൂപീകരിച്ചു കഴിഞ്ഞു. ഇതിന്റെ ഉദ്ഘാടനം ഓഗസ്റ്റ് അഞ്ചിന് നടക്കും. ആയുഷ് വകുപ്പ് രൂപീകരണം കാന്‍സര്‍ പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരും.
ഭാരതീയ ചികിത്സാ വകുപ്പും ഹോമിയോപ്പതി വകുപ്പും വിലപ്പെട്ട സംഭാവനകളാണ് കാന്‍സര്‍
രോഗചികിത്സാരംഗത്ത് നല്‍കിവരുന്നത്. ആര്‍സിസിയില്‍ കഴിഞ്ഞ വര്‍ഷമാരംഭിച്ച ആയുര്‍വേദ സാന്ത്വനചികിത്സാവിഭാഗം ഒട്ടേറെ രോഗികള്‍ക്ക് ആശ്വാസം പകരുന്നുണ്ട്. ഹോമിയോപ്പതി വകുപ്പിന്റെ അഭിമുഖ്യത്തിലുള്ള സാന്ത്വന ചികിത്സാ പദ്ധതി നിരവധി പേര്‍ക്ക് പ്രയോജനം ചെയ്യുന്നുണ്ട്. രണ്ട് ഹോമിയോ മെഡിക്കല്‍ കോളേജുകളിലും മലപ്പുറത്തെ ചേതന കാന്‍സര്‍ ചികിത്സാ കേന്ദ്രത്തിലും ഇതിന്റെ സേവനം ലഭ്യമാക്കുന്നു.
വിഷലിപ്തമായ പച്ചക്കറികള്‍, പഴങ്ങള്‍, മായംചേര്‍ത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്നിവ കാന്‍സറിനും മറ്റുരോഗങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്ന തിരിച്ചറിവിന്റെ വെളിച്ചത്തില്‍ ആരോഗ്യവകുപ്പിന്റെ ഭക്ഷ്യസുരക്ഷാവിഭാഗം വിപുലമായ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. ഓഗസ്റ്റ് ഒന്നു മുതല്‍ 31 വരെ ഓണത്തോടനുബന്ധിച്ച് ശക്തമായ പരിശോധന നടത്തുന്നതാണ്. സംസ്ഥാനത്തെ കാന്‍സര്‍ രോഗികളുടെ രജിസ്ട്രി തയ്യാറാക്കുന്നതിനും കാന്‍സര്‍ രോഗം വ്യാപിക്കുന്നതുസംബന്ധിച്ച കാരണങ്ങള്‍ കണ്ടെത്തുന്നതിനും വിദഗ്ധ സമിതിയെ നിയോഗിക്കുന്നതാണ്.
ആര്.സി.സി ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റ്യന്‍ കണ്‍വീനറും എം.സി.സി ഡയറക്ടര്‍ ഡോ. ബി.സതീശന്, ലേക്ഷോര് ഹോസ്പിറ്റലിലെ ഡോ. വി.പി.ഗംഗാധരന്, അമൃത ഹോസ്പിറ്റലിലെ ഡോ. പി.ഗംഗാധരന്, ആര്.സി.സിയിലെ ഡോ. ഏലിയാമ്മ മാത്യു, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോ. അജയകുമാര്‍, ഹെല്‍ത്ത് സര്‍വ്വീസസ് കണ്‍സള്‍ട്ടന്റ് ഡോ. ശ്യാംസുന്ദര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സമിതിയാണ് രൂപീകരിക്കുക. ആറ് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിയോട് ആവശ്യപ്പെടും.
സംസ്ഥാനത്ത് കാന്‍സര്‍ നിയന്ത്രണത്തിനായുള്ള പ്രചാരണപരിപാടികള്‍ ശക്തമാണ്. ബോധവത്ക്കരണം, മുന്‍കൂര്‍ രോഗനിര്‍ണ്ണയം, ചികിത്സ, സാന്ത്വന ചികിത്സ, പഠനഗവേഷണങ്ങള്‍ എന്നീ മേഖലകളിലെല്ലാം, സര്‍ക്കാര്‍ അതീവജാഗ്രത പുലര്‍ത്തുന്നുണ്ട്. തിരുവനന്തപുരം ആര്‍സിസിയില്‍, 10 നിലകളുള്ള ഒപിഡി ബ്ലോക്ക്, ഡിസംബറില്‍ ഉദ്ഘാടനം ചെയ്യും.
മോഡേണ്‍ മെഡിസിനും ആയുര്‍വേദം, ഹോമിയോപ്പതി, യുനാനി മുതലായ ആയുഷ് ചികിത്സാരീതികളും സമന്വയിപ്പിച്ചുകൊണ്ടുള്ള സമഗ്ര ചികിത്സാപദ്ധതിയ്ക്കായി, ഈ ബ്ലോക്കില്‍, ഹോളിസ്റ്റിക് മെഡിസിന് വിഭാഗം ആരംഭിക്കും. ഇതിനായി കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍, സര്‍ക്കാര്‍, ഗ്രാന്റ് അനുവദിച്ചിട്ടുണ്ട്.
Keywords: Thiruvananthapuram, Treatment, V.S Shiva Kumar, Minister, Ernakulam, Kottayam, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.