FIFA WC | ഫുട്‍ബോൾ ഭ്രാന്ത് ഇങ്ങനെയും! ഒന്നിച്ച് ലോകകപ്പ് മത്സരങ്ങൾ കാണാൻ കൊച്ചിയിൽ സ്വന്തമായി വീടും പറമ്പും വാങ്ങി 17 മലയാളികൾ; മുടക്കിയത് 23 ലക്ഷം രൂപ!

 


കൊച്ചി: (www.kvartha.com) ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ ഖത്വർ ലോകകപ്പിന്റെ ആവേശത്തിലാണ്. മലയാളികളും ഫുട്ബോളിനോടുള്ള തങ്ങളുടെ ഇഷ്ടം വേറിട്ട വഴികളിലൂടെ പ്രകടിപ്പിക്കുകയാണ്. അതിനിടെ എറണാകുളത്തെ മുണ്ടക്കാമുഗൾ എന്ന കൊച്ചു ഗ്രാമത്തിലെ ഫുട്ബോൾ പ്രേമികൾ ഖത്വർ ലോകകപ്പ് ആഘോഷിക്കാൻ 23 ലക്ഷം രൂപ ചിലവിട്ട് സ്വന്തമായി വീടും പറമ്പും തന്നെ വിലയ്ക്ക് വാങ്ങി. ഈ ഗ്രാമത്തിലെ 17 ഫുട്ബോൾ പ്രേമികൾ ഒത്തുചേർന്നാണ് ഇത്രയും പണം മുടക്കിയത്.
         
FIFA WC | ഫുട്‍ബോൾ ഭ്രാന്ത് ഇങ്ങനെയും! ഒന്നിച്ച് ലോകകപ്പ് മത്സരങ്ങൾ കാണാൻ കൊച്ചിയിൽ സ്വന്തമായി വീടും പറമ്പും വാങ്ങി 17 മലയാളികൾ; മുടക്കിയത് 23 ലക്ഷം രൂപ!

അർജന്റീനിയൻ താരം ലയണൽ മെസ്സി, പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുടെ ഛായാചിത്രങ്ങൾക്കൊപ്പം ബ്രസീൽ, അർജന്റീന, പോർച്ചുഗൽ എന്നിവയുടെ നിറങ്ങൾ കൂടി വീടിന് അടിച്ച് വലിയ ആവേശമാണ് ഇവർ പ്രകടിപ്പിക്കുന്നത്. ഇതിനുപുറമെ, മുറ്റത്ത് മറ്റ് നിരവധി കളിക്കാരുടെയും ടീമുകളുടെയും കട്ടൗട്ടുകൾ സ്ഥാപിച്ചിട്ടുണ്ട്.

'ഫിഫ ലോകകപ്പിന് പ്രത്യേകമായി എന്തെങ്കിലും ചെയ്യാൻ ഞങ്ങൾ പദ്ധതിയിട്ടിരുന്നു. ഞങ്ങൾ 17 പേർ ഈ വീട് 23 ലക്ഷം രൂപയ്ക്ക് വാങ്ങി. ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ പതാകകൾ കൊണ്ട് അലങ്കരിച്ചു. ഞങ്ങൾ ഇവിടെ ഒത്തുകൂടാനും വലിയ സ്‌ക്രീൻ ടിവിയിൽ മത്സരം കാണാനും പദ്ധതിയിട്ടിട്ടുണ്ട്', വീട് വാങ്ങിയവരിൽ ഒരാളായ പിഎ ശഫീറിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.

ഞങ്ങൾ 17 പേർ, എന്നും വൈകുന്നേരങ്ങളിൽ ഇവിടെ ഒത്തുകൂടുന്നു. ഇതിനിടെ ഈ വീടും പറമ്പും വിൽക്കാൻ ഉടമ പദ്ധതിയിട്ടു. അപ്പോൾ എന്തുകൊണ്ട് ഈ വസ്തു വാങ്ങിക്കൂടാ എന്ന് ഞങ്ങൾ ചിന്തിച്ചു.. അങ്ങനെയാണ് വീട് വാങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാവർക്കും മത്സരം കാണാൻ സൗകര്യം ഒരുക്കുമെന്നാണ് യുവാക്കൾ പറയുന്നത്.

Keywords: Kerala: Gripped by FIFA WC fever, fans buy house in Kochi to watch matches together, Kerala,Kochi,News, Top-Headlines, Football, FIFA-World-Cup-2022, Qatar.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia