8 വയസുകാരിയെ പിങ്ക് പൊലീസ് അപമാനിച്ചെന്ന കേസില്‍ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സര്‍കാരിനോട് ഹൈകോടതി; കോടതി ചെലവായി 25,000 രൂപ കെട്ടിവെക്കണം; അപമാനിച്ച ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി വേണമെന്നും നിര്‍ദേശം

 


കൊച്ചി: (www.kvartha.com 22.12.2021)  പിങ്ക് പൊലീസ് പെണ്‍കുട്ടിയെ അപമാനിച്ചെന്ന കേസില്‍ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സര്‍കാരിനോട് ഹൈകോടതി. കോടതിച്ചെലവായി 25,000 രൂപ കെട്ടിവെക്കുകയും വേണം. അപമാനിച്ച ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി വേണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.

8 വയസുകാരിയെ പിങ്ക് പൊലീസ് അപമാനിച്ചെന്ന കേസില്‍ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സര്‍കാരിനോട് ഹൈകോടതി; കോടതി ചെലവായി 25,000 രൂപ കെട്ടിവെക്കണം; അപമാനിച്ച ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി വേണമെന്നും നിര്‍ദേശം

നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന സര്‍കാരിന്റെ കഴിഞ്ഞദിവസത്തെ നിലപാടിന് കനത്ത തിരിച്ചടിയായിരിക്കയാണ് കോടതിയുടെ ഉത്തരവ്. കുട്ടിക്ക് മൗലികാവകാശ ലംഘനം ഉണ്ടായിട്ടില്ലെന്നും അതിനാല്‍ നഷ്ടപരിഹാരം നല്‍കേണ്ട സാഹചര്യം ഇല്ലെന്നുമായിരുന്നു കഴിഞ്ഞദിവസം സര്‍കാര്‍ കോടതിയെ അറിയിച്ചിരുന്നത്.

എന്നാല്‍ എട്ടുവയസ്സുകാരിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതിച്ചെലവായി 25,000 രൂപ കെട്ടിവെക്കാനും കുട്ടിയെ അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥ രജിതയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിടുകയായിരുന്നു. പൊതുജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന കാര്യത്തില്‍ ഈ ഉദ്യോഗസ്ഥയ്ക്ക് പ്രത്യേക പരിശീലനം നല്‍കണമെന്നും ജില്ലാ പൊലീസ് മേധാവിക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Keywords: Kerala HC orders Rs 1.5 lakh compensation for 8-year-old harassed by Pink Police officer, Kochi, News, High Court of Kerala, Police, Compensation, Child, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia