മദ്യനയത്തിന് ഹൈക്കോടതിയുടെ ഭാഗിക അംഗീകാരം;ടു സ്റ്റാര്‍ ത്രീ സ്റ്റാര്‍ ബാറുകള്‍ അടച്ചു പൂട്ടും

 


കൊച്ചി: (www.kvartha.com 30.10.2014) സര്‍ക്കാരിന്റെ മദ്യനയത്തിന് ഹൈക്കോടതിയുടെ ഭാഗിക അംഗീകാരം. ടു സ്റ്റാര്‍ ത്രീ സ്റ്റാര്‍ ബാറുകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി. ഹൈക്കോടതിയുടെ ഉത്തരവോടെ ബാറുകള്‍ ഇനിമുതല്‍ ഫൈവ് സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹെറിറ്റേജ് ഹോട്ടലുകളില്‍ മാത്രമായിരിക്കും.

സര്‍ക്കാരിന്റെ മദ്യനയം ചോദ്യം ചെയ്ത് ബാറുടമകള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. അതേസമയം മദ്യനയത്തിലെ ചില ചട്ടങ്ങള്‍ ഹൈക്കോടതി മരവിപ്പിച്ചു. ജസ്റ്റിസ് സുരേന്ദ്രമോഹന്റെ ബഞ്ചാണ് വിധി പറഞ്ഞത്. ഹൈക്കോടതി വിധി പ്രകാരം 32 ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക്  പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ഇരുപത്തി ഒന്നു ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് നേരത്തെ പ്രവര്‍ത്തിക്കാനുള്ള അനുമതി ലഭിച്ചിരുന്നു.

ഫോര്‍ സ്റ്റാര്‍ ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് ഒരേ നിലവാരമാണെന്ന് നിരീക്ഷിച്ച കോടതി ഫോര്‍ സ്റ്റാറുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാതിരിക്കുന്നത് വിവേചനപരമാണെന്നും ചൂണ്ടിക്കാട്ടി. നിലവില്‍ പ്രവര്‍ത്തിച്ചു വരുന്ന 312 ബാറുകളില്‍ ഫൈവ് സ്റ്റാര്‍ ബാറുകള്‍ ഒഴികെയുള്ളവ അടച്ചുപൂട്ടണമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബാറുടമകള്‍ കോടതിയെ സമീപിക്കുകയായിരുന്നു.

സര്‍ക്കാരിന്റെ മദ്യനയം മൗലികാവകാശലംഘനമാണെന്നും യുക്തിരഹിതമാണെന്നും ബാറുടമകള്‍ വാദിച്ചു. ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്കു മാത്രം പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കുന്നത് വിവേചനപരമാണെന്നും ബാറുടമകള്‍ ആരോപിച്ചു. അതേസമയം മദ്യനയം സമൂഹനന്മയ്ക്കു വേണ്ടിയാണെന്നും നയതീരുമാനത്തില്‍ കോടതി ഇടപെടരുതെന്നും സര്‍ക്കാര്‍ വാദിച്ചു.

നേരത്തെ സുപ്രീംകോടതി ഹൈക്കോടതി വിധി വരുന്നതുവരെ ബാറുകള്‍ക്ക് പ്രര്‍ത്തിക്കാനുള്ള അനുമതി നല്‍കിയിരുന്നു. കോണ്‍ഗ്രസ് നേതാവും രാജ്യത്തെ പ്രമുഖ അഭിഭാഷകനുമായ കപില്‍ സിബലാണ് സര്‍ക്കാരിനു വേണ്ടി  സുപ്രീം കോടതിയില്‍ ഹാജരായത്. വാദം പൂര്‍ത്തിയായി ഒരുമാസത്തിനുശേഷമാണ് ഹൈക്കോടതി വിധി പറയുന്നത്.

മദ്യനയത്തിന് ഹൈക്കോടതിയുടെ ഭാഗിക അംഗീകാരം;ടു സ്റ്റാര്‍ ത്രീ സ്റ്റാര്‍ ബാറുകള്‍ അടച്ചു പൂട്ടും

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
മുരളി വധം: രണ്ടു പ്രതികളുടെ അറസ്റ്റ് ഉച്ചയോടെ, ബൈക്ക് കസ്റ്റഡിയില്‍

Keywords:  Kochi, High Court of Kerala, Supreme Court of India, Hotel, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia