Baiju Kottarakkara | കോടതിയലക്ഷ്യ കേസ്: നിരുപാധികം മാപ്പ് പറഞ്ഞതോടെ സംവിധായകന്‍ ബൈജു കൊട്ടാരക്കരയ്‌ക്കെതിരായ നടപടികള്‍ ഹൈകോടതി തീര്‍പാക്കി

 



കൊച്ചി: (www.kvartha.com) നിരുപാധികം മാപ്പ് പറഞ്ഞതോടെ സംവിധായകന്‍ ബൈജു കൊട്ടാരക്കരയ്‌ക്കെതിരായ കോടതിയലക്ഷ്യ കേസ് ഹൈകോടതി തീര്‍പാക്കി. നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ചാണ് ബൈജുവിനെതിരെ ഹൈകോടതി സ്വമേധയാ കേസെടുത്തത്.

സംഭവത്തില്‍ ബൈജു കൊട്ടാരക്കര കോടതിയില്‍ നേരിട്ട് ഹാജരായി നിരുപാധികം മാപ്പ് പറഞ്ഞിരുന്നു. ജഡ്ജിയെ ആക്ഷേപിക്കുകയോ ജുഡീഷ്യറിയെ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്ന് ബൈജു കൊട്ടാരക്കര ഹൈകോടതിയില്‍ പറഞ്ഞിരുന്നു. കോടതിയലക്ഷ്യ കേസില്‍ ഹാജരായപ്പോഴായിരുന്നു വിശദീകരണം. ഈ സാഹചര്യത്തിലാണ് സ്വമേധയായെടുത്ത കേസ് നടപടികള്‍ ഡിവിഷന്‍ ബെഞ്ച് അവസാനിപ്പിച്ചത്. 

Baiju Kottarakkara | കോടതിയലക്ഷ്യ കേസ്: നിരുപാധികം മാപ്പ് പറഞ്ഞതോടെ സംവിധായകന്‍ ബൈജു കൊട്ടാരക്കരയ്‌ക്കെതിരായ നടപടികള്‍ ഹൈകോടതി തീര്‍പാക്കി


കഴിഞ്ഞ മെയ് 9 നായിരുന്നു ജഡ്ജിനെതിരായ വിവാദ പരാമര്‍ശം ഉണ്ടായത്. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ വിചാരണ ജഡ്ജിയ്ക്ക് കഴിവില്ലെന്നും നീതിബോധമുള്ള ജഡ്ജിയാണെങ്കില്‍ ഇറങ്ങിപ്പോകണമെന്നും ഒരു സ്വകാര്യ ചാനല്‍ ചര്‍ചയില്‍ പ്രതികരിച്ചതിനെത്തുടര്‍നാണ് ഹൈകോടതി ബൈജുവിനെതിരെ സ്വമേധയാ കേസെടുത്തത്. 

ഈ കേസില്‍ നേരിട്ട് ഹാജരാകാന്‍ ഹൈകോടതി രണ്ട് വട്ടം ആവശ്യപ്പെട്ടിട്ടും ബൈജു ഹാജരായിരുന്നില്ല. മൂന്നാം തവണ കോടതി നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതോടെ ബൈജു കോടതിയിലെത്തി മാപ്പപേക്ഷിക്കുകയായിരുന്നു. വിവാദ പരാമര്‍ശം നടത്തിയ അതേ ചാനലിലൂടെയും പിന്നീട് ബൈജു കൊട്ടാരക്കര മാപ്പ് പറഞ്ഞിരുന്നു.

Keywords:  News,Kerala,State,Kochi,Case,High Court of Kerala,Court,Judiciary,pardon, Kerala High Court wind up Baiju Kottarakkara's contempt case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia