Startup | 'പുതിയ വ്യവസായങ്ങള്‍ ആരംഭിക്കാൻ അനുയോജ്യമായ അന്തരീക്ഷം'; മലയാളി സംരംഭകര്‍ കേരളത്തില്‍ നിക്ഷേപത്തിന് തയ്യാറാകണമെന്ന് മന്ത്രി പി രാജീവ്

 
 
Kerala Emerges as a Top Business Destination: Minister P. Rajeev
Kerala Emerges as a Top Business Destination: Minister P. Rajeev

Photo: Supplied

● വിദേശ ആഭ്യന്തര മൂലധന നിക്ഷേപങ്ങള്‍ക്കുള്ള അനുയോജ്യമായ സാഹചര്യമാണ് കേരളത്തിൽ
● 'സംസ്ഥാനത്ത് വ്യവസായ വികസനത്തിനുള്ള പശ്ചാത്തലസൗകര്യം ഒരുക്കും'

തിരുവനനന്തപുരം: (KVARTHA) കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി മാറിയെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച ഹഡിൽ ഗ്ലോബൽ 2024-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഉയർന്ന വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷിയും പുതിയ വ്യവസായ നയവും ആഗോള കമ്പനികളെ കേരളത്തിലേക്ക് ആകർഷിക്കുന്നുണ്ട്. പുതിയ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് ഏറ്റവും അനുയോജ്യമായ വ്യാവസായിക അന്തരീക്ഷമാണ് സംസ്ഥാനത്തുള്ളതെന്നും മലയാളി സംരംഭകര്‍ ഇവിടെ നിക്ഷേപിക്കാന്‍ തയ്യാറാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഐബിഎം കൊച്ചിയിൽ ഒരു ജനറേറ്റീവ് എഐ ഇന്നൊവേഷൻ സെന്റർ തുടങ്ങി രണ്ട് വർഷത്തിനുള്ളിൽ 3000 തൊഴിലവസരം സൃഷ്ടിച്ചത് കേരളത്തിലെ മനുഷ്യവിഭവശേഷിയുടെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

139 രാജ്യങ്ങളിൽ മലയാളികളുടെ നേതൃത്വത്തിൽ കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. വിദേശ ആഭ്യന്തര മൂലധന നിക്ഷേപങ്ങള്‍ക്കുള്ള അനുയോജ്യമായ സാഹചര്യമാണ് കേരളത്തിൽ. ഉയർന്നുവരുന്ന വ്യവസായ മേഖലകളിൽ നിക്ഷേപിക്കാൻ ഇത് അനുയോജ്യമായ സമയമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് വ്യവസായ വികസനത്തിനുള്ള പശ്ചാത്തലസൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ഇന്ത്യയിലെ വ്യവസായങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതില്‍ കേരളം 28-ാം സ്ഥാനത്തായിരുന്നു. ഇന്ന് വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ റാങ്കിങ്ങിൽ കേരളം ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു. ഈ നേട്ടം പുതിയ വ്യവസായ നയത്തിന്റെയും പരിഷ്‌കാരങ്ങളുടെയും ഫലമാണെന്ന് മന്ത്രി പറഞ്ഞു. 

കേരളത്തിലെ സർവകലാശാലകളും വിദ്യാഭ്യാസ രീതികളും സാങ്കേതിക മാറ്റങ്ങളെ ഉൾക്കൊള്ളുന്നവയാണ്. കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ പോലെയുള്ള നവീന ആശയങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് പഠനസമയത്ത് തന്നെ തൊഴിൽ നൈപുണ്യം നേടാൻ കഴിയും. ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴില്‍ശക്തി രൂപപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത സംബന്ധിച്ചുള്ള നൂതനമായ വിദ്യാഭ്യാസ ആശയങ്ങളുടെ പ്രതിഫലനമാണിത്.

വൈജ്ഞാനികാധിഷ്ഠിത വ്യവസായമാണ് കേരളം പ്രോത്സാഹിപ്പിക്കുന്നത്. കേരള യൂണിവേഴ്സിറ്റിയിൽ 48 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പിജിക്ക് അപേക്ഷിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ഇൻഡസ്ട്രിയൽ പാർക്കിനുള്ള അനുമതിക്കായി 80 താല്പര്യപത്രം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മനുഷ്യവിഭവശേഷിയിലും കേരളം മുൻപന്തിയിലാണ്. മികച്ച തൊഴിൽ വൈദഗ്ധ്യമുള്ള യുവജനങ്ങൾ കേരളത്തിന് മുതൽക്കൂട്ടാണ്. കേരളത്തിൽ ഒരു ദിവസം ശരാശരി ഒരു പുതിയ കമ്പനി പ്രവർത്തനമാരംഭിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

ഒരാള്‍ക്ക് നേരിട്ട് നിയമനം ലഭിക്കുമ്പോള്‍ അഞ്ച് പേര്‍ക്ക് നേരിട്ടല്ലാതെ തൊഴില്‍ ലഭ്യമാകുന്ന സാഹചര്യം കേരളത്തിലുണ്ട്. രാജ്യത്തെ മെഡിക്കല്‍ ഉപകരണ വ്യവസായത്തിന്‍റെ മൊത്തം വിറ്റുവരവിന്‍റെ 24 ശതമാനവും കേരളത്തിന്‍റെ സംഭാവനയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മനുഷ്യവിഭവശേഷിയിലും കേരളം മുന്‍പന്തിയിലാണ്. മികച്ച തൊഴില്‍ വൈദഗ്ധ്യമുള്ള യുവജനങ്ങള്‍ കേരളത്തിന് മുതല്‍ക്കൂട്ടാണ്. കേരളത്തില്‍ ഒരു ദിവസം ശരാശരി ഒരു പുതിയ കമ്പനി പ്രവര്‍ത്തനമാരംഭിക്കുന്നു എന്നതും ശ്രദ്ധേയമാണ്. 

സംസ്ഥാന വ്യവസായ വകുപ്പിന്‍റെ വ്യാവസായികനയം സാധ്യതകളെയും വെല്ലുവിളികളെയും കോര്‍ത്തിണക്കിയുള്ള പുതിയ വ്യവസായ നയം സംസ്ഥാനം ആവിഷ്കരിച്ചു. മനുഷ്യര്‍ക്കും പ്രകൃതിക്കും പ്രഥമ പരിഗണന നല്‍കുന്ന പ്രകൃതി, മനുഷ്യര്‍, വ്യവസായം എന്നതാണ് അതിന്‍റെ കാതല്‍. എഐ, ബ്ലോക്ക് ചെയിന്‍ ടെക്നോളജി, ബിഗ് ഡാറ്റ അനാലിസിസ്, മെഷീന്‍ ലേണിംഗ്, ബഹിരാകാശം, പ്രതിരോധം, ഐടി തുടങ്ങി 22 മുന്‍ഗണനാ മേഖലകളിലെ വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളിലാണ് സംസ്ഥാനം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

2025 ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയിൽ നടക്കുന്ന നിക്ഷേപ ഉച്ചകോടിക്ക് മുന്നോടിയായി ഡിസംബർ 18 ന് തിരുവനന്തപുരത്ത് സ്റ്റാർട്ടപ്പ് കോൺക്ലേവ് സംഘടിപ്പിക്കുമെന്നും അതിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനന്തസാധ്യതകള്‍ അതിലൂടെ തുറന്നു കിട്ടുമെന്നും അദ്ദേഹം അറിയിച്ചു.
 
സംസ്ഥാനത്തിന്‍റെ വ്യാവസായിക, സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ സഹായകമാകുന്ന വ്യാവസായിക പദ്ധതികളെക്കുറിച്ച് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് വിശദീകരിച്ചു. കെഎസ്ഐഡിസി എംഡി എസ് ഹരികിഷോറും പരിപാടിയില്‍ പങ്കെടുത്തു.

#KeralaGrowth #BusinessHub #IndustrialPolicy #StartupKerala #InvestInKerala #AIInnovation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia