Rubber Price | റബര്‍ വില 300 രൂപയാക്കാന്‍ കേരള കര്‍ഷക സംഘം രാജ്ഭവനിലേക്ക് ലോങ് മാര്‍ച് നടത്തും

 


കണ്ണൂര്‍: (www.kvartha.com) റബറിന് 300 രൂപ വില നിശ്ചയിച്ച് കേന്ദ്ര സര്‍കാര്‍ സംഭരിക്കുകയെന്ന ആവശ്യമുന്നയിച്ച് കേരള കര്‍ഷക സംഘം മെയ് 26 ന് രാജ്ഭവന്‍ മാര്‍ച് നടത്തും. കേരള കര്‍ഷക സംഘം കണ്ണൂര്‍ ജില്ലാ സെക്രടറി എം പ്രകാശനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. പ്രക്ഷോഭത്തിന്റെ ഭാഗമായി മെയ് 25, 26 തീയതികളില്‍ രാജ്ഭവനിലേക്ക് 1,000 കൃഷിക്കാരുടെ ലോങ് മാര്‍ച് നടത്തും. ഇതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയുടെ നാല് മേഖലകളിലേക്കും റബര്‍ കര്‍ഷകരുടെ ലോങ് മാര്‍ച് നടത്തും. 

മെയ് 22ന് വൈകുന്നേരം മൂന്ന് മണിക്ക് ചെറുപുഴ-ചെമ്പേരി ലോങ് മാര്‍ച് ചെറുപുഴയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. കെ ജെ ജോസഫ് ജാഥാ ലീഡറാകും. മെയ് 23ന് ചുങ്കക്കുന്ന്-ഇരിട്ടി മേഖലാ മാര്‍ച് ചുങ്കക്കുന്നില്‍ സംസ്ഥാന സെക്രട്ടറി വത്സന്‍ പനോളി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ച് മണിക്ക് ഇരിട്ടിയില്‍ സമാപന സമ്മേളനം മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും.

Rubber Price | റബര്‍ വില 300 രൂപയാക്കാന്‍ കേരള കര്‍ഷക സംഘം രാജ്ഭവനിലേക്ക് ലോങ് മാര്‍ച് നടത്തും

 ലോങ് മാര്‍ച്ചിന്റെ ഭാഗമായി രണ്ട് സഹ മാര്‍ചുകള്‍ വള്ളി തോട്ടില്‍ നിന്നും ഇരിട്ടിയിലേക്ക് മെയ് 23ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കെ വി സുമേഷ് എംഎല്‍എയും പയ്യാവൂരില്‍ നിന്നും ചെമ്പെരിയിലേക്ക് ഉച്ചയ്ക്ക് രണ്ട് മണിക്ക് ടി ഐ മധുസൂദനന്‍ എംഎല്‍എയും ഉദ്ഘാടനം ചെയ്യും. 

വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ എം പ്രകാശന്‍, അഡ്വ. കെ ജെ ജോസഫ്, എ ആര്‍ സകീന, പി ഗോവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Kannur, News, Kerala, Farmer, Press meet, Kerala Karshaka Sangham to take long march to Raj Bhavan to raise rubber price to Rs 300.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia