കറന്‍സി നിരോധനം: ഒരാഴ്ചത്തെ ലോട്ടറികള്‍ റദ്ദാക്കി; അഞ്ചു നറുക്കെടുപ്പുകള്‍ മാറ്റി
Nov 14, 2016, 15:52 IST
തിരുവനന്തപുരം: (www.kvartha.com 14.11.2016) കേന്ദ്രസര്‍ക്കാരിന്റെ കറന്‍സി നോട്ട് നിരോധനം മൂലം ലോട്ടറിവ്യാപാരം കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ ചൊവ്വാഴ്ച മുതല്‍ ശനിയാഴ്ച വരെയുള്ള (നവംബര്‍ 15 മുതല്‍ 19 വരെയുള്ള) അഞ്ചുദിവസത്തെ നറുക്കെടുപ്പ് അടുത്തയാഴ്ചയിലേക്കു മാറ്റി. ഈ നറുക്കെടുപ്പുകള്‍ അടുത്ത ചൊവ്വാഴ്ച മുതല്‍ ശനിയാഴ്ചവരെ (22 മുതല്‍ 26 വരെ) അതതു ലോട്ടറികള്‍ പതിവായി നറുക്കെടുക്കുന്ന ആഴ്ച ദിനങ്ങളില്‍ നടക്കും.
ഒരു ലോട്ടറിനിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കേണ്ടതിനാല്‍ അടുത്തയാഴ്ച നറുക്കെടുക്കേണ്ടിയിരുന്ന ലോട്ടറികള്‍ റദ്ദാക്കിയിട്ടുമുണ്ട്. നവംബര്‍ 27 മുതല്‍ നറുക്കെടുപ്പുകള്‍ സാധാരണനിലയില്‍ ആകും. അംഗപരിമിതരും ഭിന്നശേഷിക്കാരുമായ നിരവധി പേരടക്കം ലക്ഷക്കണക്കിനുപേരും അവരുടെ കുടുംബങ്ങളും നോട്ടുനിരോധനം കൊണ്ടു ലോട്ടറി വില്പനയിലുണ്ടായ ഇടിവുമൂലം ബുദ്ധിമുട്ടുന്നതായി വില്പനക്കാരുടെ സംഘടനകള്‍ അറിയിച്ചു.
അവരുടെ ആവശ്യം പരിഗണിച്ചാണ് ലോട്ടറിവകുപ്പിനു ഗണ്യമായ നഷ്ടമുണ്ടാകുമെങ്കിലും ഇങ്ങനെയൊരു തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Keywords: Kerala, Lottery, Lottery Seller, fake-currency-case, Ban, Bank, Finance, Minister, Thiruvananthapuram, Lottery draw postponed

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.